ആകെ പേജ്‌കാഴ്‌ചകള്‍

2011, നവംബർ 13, ഞായറാഴ്‌ച

'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' - പുതിയ ആയുര്‍വ്വേദവിഭാഗം

'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' - പുതിയ ആയുര്‍വ്വേദവിഭാഗം

അലോപ്പതിയിലെ സ്‌പോര്‍ട്‌സ് മെഡിസിനെ അനുകരിച്ച് ആയുര്‍വ്വേദത്തില്‍ 'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' എന്നൊരു വിഭാഗം തുടങ്ങിയിട്ടുണ്ട് (എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ 'ഡിസ്‌ക് വേദനരഹിതമായി പിടിച്ചിടുന്നു' 'ഗവണ്‍മെന്റ് പഞ്ചകര്‍മ്മ,തിരുമ്മ് , യോഗ കോഴ്‌സുകള്‍' എന്ന് പരസ്യം നല്‍കുന്ന ബി.എ.എം.എസ് കാരനാണ് ചികിത്സിക്കുന്നത്. ഇദ്ദേഹമാണ് സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ കോര്‍ഡിനേറ്റര്‍) ഏത് പുസ്തകത്തെ ആധാരമാക്കി, എവിടെ പരിശീലനം നേടി,ആരാണ് ഈവിഷയം ഇവരെ പഠിച്ചതെന്ന് പറയുന്നില്ല.
ആയുര്‍വ്വേദ ചികിത്സകര്‍ക്ക് എല്ലുകള്‍, സന്ധികള്‍, സിരകള്‍, ധമനികള്‍, നാഡികള്‍, സ്‌നായുക്കള്‍, കണ്ഡരകള്‍ ഇവയെക്കുറിച്ച് അറിയില്ല. ഇന്ന് ലോകത്ത് നിലവിലുള്ള നിയമവും നീതിയും അനുസരിച്ച് വികലമായ ശരീരശാസ്ത്രം ആയുര്‍വ്വേദ കോളേജുകളില്‍ പഠിപ്പിക്കുന്നതും എല്ലുകള്‍, സന്ധികള്‍, സിരകള്‍, ധമനികള്‍, നാഡികള്‍, സ്‌നായുക്കള്‍, കണ്ഡരകള്‍ ഇവയ്ക്ക് ചികിത്സിക്കുന്നതും തെറ്റാണ്. അലോപ്പതിയിലെ സ്‌പോര്‍ട്‌സ് മെഡിസിനെ അനുകരിച്ച് ആയുര്‍വ്വേദത്തില്‍ ''സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ'' എന്നൊരു വിഭാഗം തുടങ്ങിയിട്ടുണ്ട് (എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ''ഡിസ്‌ക് വേദനരഹിതമായി പിടിച്ചിടുന്നു'' ''ഗവണ്‍മെന്റ് പഞ്ചകര്‍മ്മ,തിരുമ്മ് , യോഗ കോഴ്‌സുകള്‍'' എന്ന് പരസ്യം നല്‍കുന്ന ബി.എ.എം.എസ് കാരനാണ് ചികിത്സിക്കുന്നത്. ഇദ്ദേഹമാണ് സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ കോര്‍ഡിനേറ്റര്‍) ഏത് പുസ്തകത്തെ ആധാരമാക്കി, എവിടെ പരിശീലനം നേടി,ആരാണ് ഈവിഷയം ഇവരെ പഠിച്ചതെന്ന് പറയുന്നില്ല.
ആയുര്‍വ്വേദ ചികിത്സകര്‍ക്ക് എല്ലുകള്‍, സന്ധികള്‍, സിരകള്‍, ധമനികള്‍, നാഡികള്‍, സ്‌നായുക്കള്‍, കണ്ഡരകള്‍ ഇവയെക്കുറിച്ച് അറിയില്ല. ഇന്ന് ലോകത്ത് നിലവിലുള്ള നിയമവും നീതിയും അനുസരിച്ച് വികലമായ ശരീരശാസ്ത്രം ആയുര്‍വ്വേദ കോളേജുകളില്‍ പഠിപ്പിക്കുന്നതും എല്ലുകള്‍, സന്ധികള്‍, സിരകള്‍, ധമനികള്‍, നാഡികള്‍, സ്‌നായുക്കള്‍, കണ്ഡരകള്‍ ഇവയ്ക്ക് ചികിത്സിക്കുന്നതും തെറ്റാണ്.
സ്‌പോര്‍ട്‌സില്‍ എല്ല് കുഴതെറ്റല്‍ സാധാരണയാണ് . എല്ല് കുഴതെറ്റിയാല്‍ ആയുര്‍വ്വേദത്തില്‍ ചെയ്യുന്ന ചികിത്സ തെറ്റാണ്. എല്ല് കുഴതെറ്റിയാല്‍ വട്ടത്തില്‍ ചുറ്റിക്കുടഞ്ഞ് വലിച്ച് നേരെയാക്കണമെന്നും, കൈക്കുഴ തെറ്റിയാല്‍ ഒരു ഉരുണ്ട ഇരുമ്പുവടികൊണ്ട് തട്ടി മേല്‍പോട്ടുയര്‍ത്തി യഥാസ്ഥാനത്ത് വെയ്ക്കണമെന്നും ചരകസംഹിതയില്‍ പറയുന്നു. മേല്‍പറഞ്ഞ രണ്ടുരീതികളും തെറ്റാണ്. കുഴതെറ്റിയതിന് ഒരിക്കലും കുടഞ്ഞ് വലിക്കാന്‍ പാടില്ല. കുടഞ്ഞ് വലിച്ചാല്‍ ഞരമ്പുകള്‍ കേടാകാനും, ജോയിന്റ് ക്യാപ്‌സൂള്‍ വലുതായി വീണ്ടും ഇടയ്ക്കിടയ്ക്ക് കുഴ തെറ്റാനും, എല്ലുകള്‍ക്ക് ചിന്നല്‍ വീഴാനും, ചിന്നല്‍ വീണ എല്ല് ഒടിയാനും കാരണമാകും. ആയുര്‍വ്വേദ ഗ്രന്ഥങ്ങളനുസരിച്ച് കുടഞ്ഞ് വലിച്ച് ചികിത്സിച്ചതിന്‌ശേഷം മേല്‍പറഞ്ഞ കുഴപ്പങ്ങളുണ്ടായിട്ടുള്ള ഒട്ടനവധി രോഗികളെ ഗ്രന്ഥകാരന്‍ കണ്ടിട്ടുണ്ട്. ആയുര്‍വ്വേദത്തിലെ ശരീരശാസ്ത്രം പോലും തെറ്റായതിനാല്‍ ആയുര്‍വ്വേദ ചികിത്സകര്‍ എല്ലുരോഗ ചികിത്സ ചെയ്യാന്‍ തുടങ്ങിയത് ഭയങ്കര അപകടം ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്.
ഒരു രോഗി വീണ് അരക്കെട്ടിന് പരിക്കേറ്റു. ആയുര്‍വ്വേദ ആശുപത്രിയില്‍ പോയി എക്‌സറെ എടുത്തു. തടവലും ട്രാക്ഷനും ചെയ്തു. പൊട്ടിയിരുന്ന ഹിപ്പ് ബോണ്‍, ട്രാക്ഷനിട്ടപ്പോള്‍ പൂര്‍ണ്ണമായി വേര്‍പെട്ടുപോയി. രോഗിയെ നേരെ അലോപ്പതി ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു.
കഴുത്തില്‍ യഥാര്‍ത്ഥത്തില്‍ 7 എല്ലാണുള്ളത്. കഴുത്തിലെ എല്ല് ഒടിഞ്ഞാല്‍ ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്ന എണ്ണമനുസരിച്ച് കഴുത്തില്‍ 32 എല്ലാണ് ഉള്ളതെന്ന് വിശ്വസിച്ച് ചികിത്സിച്ചാല്‍ അപകടം ഉണ്ടാകാന്‍ കാരണമാകും.
2010ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ കളിക്കാര്‍ കേരള ആയുര്‍വ്വേദ മാസാജ് ചികിത്സയുടെ രുചിയറിഞ്ഞു എന്ന് ആയുര്‍വ്വേദ ചികിത്സകരുടെ ഫിസിഷ്യന്‍ മാസിക(ഡിസംബര്‍2010, ജനുവരി2011). ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറും തിരുവനന്തപുരം ആയുര്‍വ്വേദ കോളേജ് പ്രിന്‍സിപ്പാളും ചേര്‍ന്ന് 150 മാസിയര്‍ (മസാജ് ചെയ്യുന്നവര്‍)മാരെ തിരഞ്ഞെടുത്തു. ആയുര്‍വ്വേദ ടെക്ക്‌നിക്കുകളും, മര്‍മ്മ ചികിത്സ, കളരി ചികിത്സ,തിരു മൂലര്‍ സിദ്ധ മര്‍മ്മ തെറാപ്പി, റെഫ്‌ളക്‌സോളജി,ട്രിഗര്‍ പോയിന്റ് റിലീസ് ടെക്ക്‌നിക്ക്‌സ്, മസില്‍ സ്ട്രച്ചിങ്ങ് ടെക്ക്‌നിക്ക്‌സ്, സ്വീഡിഷ് മസാജ് ... എന്നിവയില്‍ പരിശീലനം നല്കി.തിരുവനന്തപുരം ആയുര്‍വ്വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അശോകനും, സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ ചീഫ് കോര്‍ഡിനേറ്റര്‍ ഡോ.അജിത്ത് കുമാറും 94 അംഗ കോമണ്‍ വെല്‍ത്ത് കേരള ആയുര്‍വ്വേദ മെഡിക്കല്‍ ടീമിനെ നയിച്ചു. ഓട്ടക്കലം അധികം ശബ്ദം ഉണ്ടാക്കും എന്ന് പറയുന്നതുപോലെ പത്രമാസികകളില്‍ക്കൂടിയും ചാനലുകളില്‍ക്കൂടിയും ആയുര്‍വ്വേദ ടീമംഗങ്ങളുടെ ''മര്‍മ്മ വിദഗ്ധ'' യോഗ്യതകള്‍ കൊട്ടിഘോഷിച്ചാണ് കോമണ്‍ വെല്‍ത്ത് ഗെയിംസിന് പോയത്.
ആയുര്‍വ്വേദ ചികിത്സയുടെ പേര് ലോകത്തിന്റെ മുന്‍പില്‍ ഒന്നാമതാക്കുന്ന ടെക്ക്‌നിക്കുകളുമായി പോയ ആയുര്‍വ്വേദ മെഡിക്കല്‍ ടീം ഒരു പ്രമുഖ കളിക്കാരന്റെയും എല്ല് കുഴതെറ്റിയതും എല്ല് ഒടിഞ്ഞതും നടുവേദനയും കഴുത്ത് വേദനയും കൈ - കാല്‍ വേദനകളും മറ്റു രോഗങ്ങളും മാറ്റിയതായി കണ്ടില്ല. ഈ രോഗങ്ങള്‍ക്കെല്ലാം ആയുര്‍വ്വേദ മരുന്നുകള്‍ ഇല്ലാതെ ചികിത്സിച്ചതായിട്ടാണ് അവകാശപ്പെട്ടത്.എല്ലാരോഗങ്ങള്‍ക്കും കാരണം ത്രിദോഷങ്ങള്‍ തന്നെയാണെന്ന് ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നു. ശരിയായ ത്രിദോഷ അനുപാതത്തിന് ആയുര്‍വ്വേദ മരുന്നുകളും ചികിത്സകളും ചെയ്യണമെന്നാണ് പറയുന്നത്.ആയുര്‍വ്വേദ മരുന്നുകളും ചികിത്സകളും ഇല്ലാതെ തെറ്റായ ത്രിദോഷ അനുപാതം ശരിയാക്കുന്നതെങ്ങിനെ?ത്രിദോഷങ്ങളില്‍ വിശ്വാസമില്ലാത്തതിനാല്‍ ത്രിദോഷ സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിച്ച് ചികിത്സിക്കുന്നു.
ആയുര്‍വ്വേദ ചികിത്സ ചെയ്യാത്ത വിദേശിയര്‍ മെഡലുകള്‍ വാരികൂട്ടി. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആയുര്‍വ്വേദ ചികിത്സകര്‍ ചെയ്ത മര്‍മ്മ ചികിത്സ മൂലം കളിക്കാരുടെ ബലവും ശക്തിയും കുറഞ്ഞതാണ് ഇന്ത്യക്കാരന്റെ മെഡല്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് എതിരാളികളും പറയുന്നു.
കോട്ടും ടൈയും കെട്ടി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന് 'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ വിദഗ്ധന്‍', 'മര്‍മ്മ വിദഗ്ധന്‍്', 'കായകല്പ വിദഗ്ധന്‍്', 'വിഷചികിത്സാവിദഗ്ധന്‍്', 'ഡിസ്‌ക് വേദനരഹിതമായി പിടിച്ചിടുന്ന വിദഗ്ധന്‍്' എന്നെല്ലാം ബോര്‍ഡില്‍ എഴുതി വെച്ചാലൊന്നും ഒരാള്‍ വിദഗ്ധനാവില്ല. ഒരു വിദഗ്ധന്‍ എന്നു പറഞ്ഞാല്‍ അദ്ദേഹം പറയുന്ന കാര്യങ്ങളോ, ചെയ്യുന്ന കാര്യങ്ങളോ ശരിയായിത്തീരണം. ആയുര്‍വ്വേദ ചികിത്സകര്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളില്‍ ഭൂരിഭാഗവും തെറ്റാണെന്ന് തെളിഞ്ഞ അനുഭവമാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.
ട്രിഗര്‍ പോയിന്റ് റിലീസ് ടെക്ക്‌നിക്ക്‌സ്, മസില്‍ സ്ട്രച്ചിങ്ങ് ടെക്ക്‌നിക്ക്‌സ് എന്നിവ അറിയില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളും, സംഘടനാബലവും, സ്വയം ചമച്ച അധികാരവും ഉപയോഗിച്ച് ' 'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ''എന്ന് പറഞ്ഞ് കളരിചികിത്സ ആയുര്‍വ്വേദത്തില്‍പ്പെട്ടതാണെന്ന് വരുത്താനായി ചെയ്ത ടെക്ക്‌നിക്കായിരുന്നു ത്രിദോഷ സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിച്ച ചികിത്സയും കോലാഹലങ്ങളും.
ആയുര്‍വ്വേദ മെഡിസിന്‍ മാനുഫാച്ചേഴ്‌സ് അസോസിയേഷന്റെ മുഖപത്രമായ ഔഷധം എന്ന മാസികയില്‍ ഏപ്രില്‍ 2011 പേജ് 23 ല്‍ ഡോ.ജോഷി എഴുതിയ ലേഖനത്തിലും, ആയുര്‍വ്വേദ & ഹെല്‍ത്ത് ടൂറിസം മാസികയില്‍ ഒക്‌ടോബര്‍ 2010 ല്‍ പേജ് 26-31 ല്‍ ഡോ.അര്‍ഷാദ് ആയുര്‍ ജംപ് എന്ന പേരില്‍ എഴുതിയ ലേഖനത്തിലും കളരി മര്‍മ്മ ചികിത്സയാണ് ചെയ്യുന്നതെന്ന് പറയുന്നു. ആയുര്‍വ്വേദ ചികിത്സയല്ല പറയുന്നത്. അങ്ങിനെയെങ്കില്‍ സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ എന്ന് പറയാതെ ''സ്‌പോര്‍ട്‌സ് കളരി ചികിത്സ'' എന്നാണ് വിളിക്കേണ്ടത്.
ഡോ.ജോഷി പറയുന്നത് ശ്രദ്ധിക്കുക ''കേരളത്തില്‍ പണ്ടു മുതലേ മര്‍മ്മ ചികിത്സയ്ക്കും ആയോധന കലയായ കളരിപ്പയറ്റിനും പാരമ്പര്യമുണ്ടായിരുന്നു. അവിടെ പരുക്കില്‍നിന്ന് പെട്ടെന്ന് സുഖപ്പെടുന്നതിന് പച്ചമരുന്നുകള്‍ നല്കുന്നുണ്ട്. പാരമ്പര്യമായി സുഖപ്പെടുത്തുന്ന രീതിയുടെകൂടെ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയും കൂട്ടിച്ചേര്‍ത്ത് ശക്തിപ്പെടുത്തിയാല്‍ സ്‌പോര്‍ട്‌സ് മെഡിസിനില്‍ സഹായകമാകും''.
കളരി ചികിത്സയുടെ ഗുണങ്ങള്‍ ആയുര്‍വ്വേദ ചികിത്സകര്‍ വിളിച്ച് പറയേണ്ട ഗതികേടാണുള്ളത്.വൈദ്യശാസ്ത്രത്തെ തഴുകിയുണര്‍ത്തിയവരെ അകറ്റിനിര്‍ത്തി, തളര്‍ത്തിയവര്‍ സംരക്ഷകരായി ചമയുന്ന വിരോധാഭാസമാണ് നാമിന്ന് കാണുന്നത്.
വിവരാവകാശ നിയമം അനുസരിച്ച് ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറില്‍ നിന്നും ആയുര്‍വ്വേദ കോളേജുകളില്‍ നിന്നും കളരി ചികിത്സയെ സംബന്ധിച്ചും ഉഴിച്ചിലിനെ സംബന്ധിച്ചും വിവരങ്ങള്‍ ചോദിച്ചിരുന്നു. അവര്‍ എഴുതിത്തന്ന മറുപടി വായിച്ചാല്‍ എത്ര അശാസ്ത്രീയമായിട്ടാണ് പഠിപ്പിക്കുന്നതും ചികിത്സിക്കുന്നതുമെന്ന് ബോധ്യമാകുന്നു; ''കളരിചികിത്സക്ക് ആയുര്‍വ്വേദ ചികിത്സയുമായോ പഞ്ചകര്‍മ്മ ചികിത്സയുമായോ യാതൊരു ബന്ധവുമില്ല.സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജില്‍ കളരിചികിത്സ പഠിപ്പിക്കുന്നില്ല''. യഥാര്‍ത്ഥ കളരി മര്‍മ്മ ചികിത്സ പഠിക്കാതെ വികലമായ ശരീരശാസ്ത്രം വെച്ച് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വൈകൃത കളരി മര്‍മ്മ ചികിത്സ ചെയ്ത് യഥാര്‍ത്ഥ കളരി ചികിത്സയുടെ പേര് നശിപ്പിക്കുകയും സ്വയം നശിക്കുകയുമാണ് ആയുര്‍വ്വേദ ചികിത്സകര്‍ ചെയ്യുന്നത്. ഈ 21-ാം നൂറ്റാണ്ടിലും അലോപ്പതിയും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള കളരിചികിത്സയും കൂട്ടിക്കുഴച്ച് ആയുര്‍വ്വേദ ചികിത്സകര്‍ ചികിത്സിക്കേണ്ട ആവശ്യമുണ്ടോ? .എല്ലാ രംഗങ്ങളിലും ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ കഴിയാത്തവിധം കൂടിക്കലര്‍ന്ന് കിടക്കുന്ന കാലമാണിത്. ഈ ലോകത്ത് രണ്ട് വിഭാഗക്കാര്‍ക്ക് മാത്രമേ ഒരുകാര്യം യാതൊരു സംശയവും കൂടാതെ ചെയ്യാനുള്ള ധൈര്യമുണ്ടാകൂ 1. ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഒരു വിവരമില്ലാത്തവനും 2.പൂര്‍ണ്ണ വിവരമുള്ളവനും.
ആയുര്‍വ്വേദ തത്വങ്ങളില്‍നിന്നും വ്യതിചലിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളും, സംഘടനാബലവും, സ്വയം ചമച്ച അധികാരവും ഉപയോഗിച്ച് കളരി ചികിത്സയെന്ന് അവകാശപ്പെട്ട് ആയുര്‍വ്വേദത്തില്‍ ഉള്‍പ്പെടുത്തി ചികിത്സിക്കുന്നപോലെ കളരി ചികിത്സകര്‍ ആയുര്‍വ്വേദ ചികിത്സയെന്ന് അവകാശപ്പെട്ട് കളരി ചികിത്സയില്‍ ഉള്‍പ്പെടുത്തി ചികിത്സിച്ചിരുന്നെങ്കില്‍ വലിയ ലഹള തന്നെ ഉണ്ടാകുമായിരുന്നു.

'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' ചികിത്സയിലും ശരീരശാസ്ത്രത്തിലും മര്‍മ്മചികിത്സയിലും എല്ലുരോഗചികിത്സയിലും പുതിയ ആയുര്‍വ്വേദ ചികിത്സകരുടെ നിലനില്പ്തന്നെ ആയുര്‍വേദ ചികിത്സാരീതികളെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയിലാണ്. പുതിയ ആയുര്‍വ്വേദ ചികിത്സകരുടെ അവിയല്‍ചികിത്സാ വഞ്ചനയില്‍പ്പെടാതിരിക്കാന്‍ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം
ആയുര്‍വ്വേദത്തില്‍ ചെയ്യുന്ന 'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' ചികിത്സകള്‍ വ്യാജ ചികിത്സയായി കണക്കാക്കി നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
1919ല്‍ ധന്വന്തരി മാസികയില്‍ തിരുവനന്തപുരം ആയുര്‍വ്വേദ പാഠശാല അധ്യാപകനായിരുന്ന പി.എം.ഗോവിന്ദന്‍ വൈദ്യര്‍ പറയുന്നത് ശ്രദ്ധിക്കുക
''സിരകള്‍, ധമനികള്‍, നാഡികള്‍, സ്‌നായുക്കള്‍, കണ്ഡരകള്‍, സ്രോതസുകള്‍ എന്നൊക്കെ പല പേരുകളും പൂര്‍വ്വഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ഇവ ഒരോന്നിന്റെയും ലക്ഷണമെന്തു? പ്രവര്‍ത്തിയെന്തു? സ്ഥാനമേതു? എന്നൊന്നും വ്യക്തമായി ഗ്രഹിക്കാന്‍ സാധിക്കുന്നില്ല''
വ്യാജ പ്രകൃതിചികിത്സകരെയും വ്യാജ ഹോമിയോ-ആയുര്‍വ്വേദചികിത്സകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' എന്നുപറഞ്ഞ് പരസ്യം നല്‍കി വ്യാജ കളരിമര്‍മ്മചികിത്സ ചെയ്യുന്ന ആയുര്‍വ്വേദ ചികിത്സകരെ എന്തുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്യുന്നില്ല? യഥാര്‍ത്ഥ കളരിചികിത്സ പഠിക്കാതെ ചികിത്സിക്കുന്ന പ്രതിഭാസം ആയുര്‍വ്വേദ ചികിത്സയിലല്ലാതെ ലോകത്തൊരിടത്തും കാണാന്‍ സാധിക്കില്ല.

ഇതില്‍ പറയുന്നത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അറിയിക്കുക. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്.

'ആയുര്‍വ്വേദത്തിലെ അശാസ്ത്രീയ ചികിത്സാരീതികള്‍' എന്ന പുസ്തകത്തില്‍ നിന്ന്.
യഥാര്‍ത്ഥ കളരിചികിത്സക്കും നടുവേദന സുഖപ്പെടുത്താനും സമീപിക്കുക
Dr.K. M. YACOB , Marma Health Centre,Kalyani Towers, Deshabhimani jn, P.O.Kaloor, Kerala. Pincode - 682017, Mob: 98470 94788 E.mail :yacobkm@gmail.com, yacob@marmatreatment.com
ആരോഗ്യ ശാസ്ത്രം - ജൂലൈ 2011, ഉപഭോക്തൃശബ്ദം -ജൂലൈ 2011, പ്രതികരണധ്വനി - ജൂലൈ 2011 , സ്ട്രീറ്റ് ലൈറ്റ് - സെപ്തംബര്‍ 2011, എന്നീ മാസികകളില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ