ആകെ പേജ്‌കാഴ്‌ചകള്‍

2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

വീറ്റ് ​ഗ്രാസ് ജ്യൂസിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

https://www.asianetnews.com/life/health-benefits-of-wheat-grass-juice-phemxl

വീറ്റ് ​ഗ്രാസ് ജ്യൂസിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

First Published 30, Oct 2018, 2:42 PM IST
health benefits of wheat grass juice
Highlights
എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്. രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും ക്യാൻസർ തടയാനും ഏറ്റവും നല്ലതാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ വീറ്റ് ​ഗ്രാസ് ജ്യൂസിന് കഴിയും.

ദിവസവും വീറ്റ് ​ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. മുളപ്പിച്ച ഗോതമ്പ് പാകി കിളിർപ്പിക്കുന്നതാണ് വീറ്റ് ഗ്രാസ്. ഇലകൾക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കാം. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കുടിക്കാൻ പറ്റുന്നതാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്.
ഹരിതക (Chlorophyl) ന്റെ ​ഏറ്റവും മികച്ച ഉറവിടമാണ് വീറ്റ് ​ഗ്രാസ്. വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് വീറ്റ് ഗ്രാസ്. ഏത് നാട്ടിലും ഏതു കാലാവസ്ഥയിലും വീട്ടിനുള്ളിൽ തന്നെ വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് വീറ്റ് ഗ്രാസ്.  രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും ക്യാൻസർ തടയാനും ഏറ്റവും നല്ലതാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്.  ​ദിവസവും ഒരു ​ഗ്ലാസ് വീറ്റ് ​ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദഹനസംബന്ധമായ അസുഖങ്ങൾ തടയും...
ദിവസവും വെറും വയറ്റിൽ വീറ്റ് ​ഗ്രാസ് ജ്യൂസ് കുടിച്ചാൽ ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കും. ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.  അന്നജത്തെ ഊർജ്ജമാക്കി മാറ്റാൻ തയാമിൻ സഹായിക്കുന്നു. ദഹനക്കേട്, നെഞ്ചെരിച്ചിൽ, മലബന്ധം, പോലെയുള്ള പ്രശ്നങ്ങൾ അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും.
പ്രമേഹം നിയന്ത്രിക്കും...
   പ്രമേഹ രോ​ഗികൾ നിർബന്ധമായും ദിവസവും ഒരു ​ഗ്ലാസ് വീറ്റ് ​ഗ്രാസ് ജ്യൂസ് കുടിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്.
പ്രതിരോധശേഷി വർധിപ്പിക്കും...
 പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ​വീറ്റ് ​ഗ്രാസ് ജ്യൂസ്.  വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. ഈ ജ്യൂസിലെ പോഷകങ്ങൾ ശരീരകോശങ്ങളെ ശക്തിപ്പെടുത്തുന്നു.

ചർമ്മരോ​ഗങ്ങൾ അകറ്റും...
 ചർമ്മരോ​ഗങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്.  സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമ്മരോ​ഗങ്ങൾ നിയന്ത്രിക്കാൻ ഏറെ നല്ലതാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്.
തടി കുറയ്ക്കും...
 ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ വീറ്റ് ​ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. വീറ്റ് ഗ്രാസിൽ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തിൽ സെലെനിയം ഉൾപ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കും.
ആർത്തവസമയത്തെ വേദന അകറ്റും...
 ആർത്തവസമയത്ത് സ്ത്രീകൾക്കുണ്ടാകുന്ന പ്രധാനപ്രശ്നമാണ് വയറ് വേദന.  വീറ്റ് ​ഗ്രാസ് ജ്യൂസ് കുടിച്ചാൽ വയറ് വേദന അകറ്റാം. സ്ഥിരമായി വീറ്റ് ​ഗ്രാസ് ജ്യൂസ് കുടിച്ചാൽ ആർത്തവം ക്യത്യമാകാനും ആർത്തവസമയത്തെ വേദന അകറ്റാനും സഹായിക്കും.

2018, മാർച്ച് 29, വ്യാഴാഴ്‌ച

വിത്ത് മുളപ്പിക്കുന്ന യന്ത്രമാണ്, താരം


പക്ഷിമൃഗാദികളെയും മൽസ്യങ്ങളെയും വളർത്തുന്നവരുടെ ഇടയിൽ  ഹൈഡ്രോപോണിക്‌ സ്പ്രൗട്ടിങ് മെഷീൻ ( വിത്ത് മുളപ്പിക്കുന്ന യന്ത്രം ) ആണ് താരം. ഇതുപയോഗിക്കുമ്പോൾ തീറ്റ ചെലവ് അഞ്ചിൽ ഒന്നായി കുറയും. ഇത് സ്ഥാപിക്കുവാൻ വളരൈ കുറച്ചു സ്‌ഥലം മതി. ദിവസവും അര മണിക്കൂർ മാറ്റി വെച്ചാൽ മതിയാകും. അതിനാൽ ജോലിക്കാർ അധികം വേണ്ട. മഴയോ വെയിലോ കാലാവസ്ഥാവ്യതിയാനമോ ഒന്നും ഇതിനു ബാധകമല്ല. ഇത് ഇസ്രേയേൽ ടെക്നോളജിയുടെ ഇന്ത്യൻ പതിപ്പാണ്. വളരെ നാളത്തെ നിരീക്ഷണ-പരീക്ഷണങ്ങളുടെ ശ്രമഫലമായിട്ടാണ് ഇത് വികസിപ്പിച്ചെടുത്തുള്ളത്. 

ഒരു കിലോ ധാന്യം ( ഗോതമ്പ്, ചോളം, റാഗി ) 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക 
അടുത്ത 24 മണിക്കൂർ നേരം ചണചാക്കിൽ വെള്ളം വാർന്നതിനു ശേഷം കെട്ടിവെക്കുക 
അടുത്ത ദിവസം മെഷിനിലെ ട്രേയിൽ നിരത്തുക 
ഇങ്ങെനെ എല്ലാ ദിവസ്സവും ആവർത്തിക്കുക.
ഏഴാം ദിവസം വളർച്ചയെത്തിയ ധന്യച്ചെടികൾ പായ പോലെ ചുരുട്ടി ആവശ്യത്തിന് അനുസരിച് മുറിച്ചെടുക്കാം

ഇവ പശു, ആട്, മുയൽ, കോഴി, താറാവ്, ഗിനി, മൽസ്യങ്ങൾ എന്നിവയ്ക്ക് നല്ലതാണ്. 


ഇന്നിപ്പോള്‍ കിട്ടുന്ന പച്ചക്കറികളില്‍ എന്നതുപോലെയോ അതിലധികമോ രാസവിഷങ്ങള്‍ അടങ്ങിയ പാലാണ് നമുക്കെല്ലാം കിട്ടുന്നത്. തികച്ചും ജൈവമായ കാലിത്തീറ്റ ഉറപ്പാക്കിയാല്‍ നല്ലപാല്‍ ഉറപ്പാക്കാം. നല്ല പാലിന് ധാരാളം ആവശ്യക്കാര്‍ ഉള്ളതിനാല്‍ കൂടുതല്‍ വിലയ്ക്കു വില്ക്കാനാവും. 
 
അര കുതിരശക്തിയുള്ള പമ്പ് സെറ്റ് 3 മണിക്കൂർ ഇടവിട് (ടൈമർ പ്രോഗ്രാം അനുസരിച്ചു) വെള്ളം സ്പ്രേ ചെയ്യും. 35 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ ഫിൽട്ടറിൽ കൂടി കടന്നുവരുന്ന വെള്ളമാണ് മോട്ടോർ സ്പ്രേയ ചെയുന്നത്. അതിനാൽ കരട് തടഞ്ഞു സ്പ്രേ തടസ്സപ്പെടുകയില്ല. നല്ല വെള്ളമാണ് ടാങ്കിൻറെ ഇൻലെറ്റിലേക്കു കണക്റ്റ് ചെയേണ്ടത്. ടാങ്ക് നിറയുമ്പോൾ തനിയെ നിർത്തുവാനുള്ള സംവിധാനമുണ്ട്. ഈ മെഷിനിൽ 7 ട്രേകളാണുള്ളത്. ഓരോ ട്രേയിലേക്കും വെള്ളം സ്പ്രേ നിയന്ത്രിക്കുവാനുള്ള വാൽവുകൾ ഉണ്ട്. മെഷീനിൽ ഘടിപ്പിച്ചിരിക്കുന്ന വയലറ്റ് ലെറ്റ് ചെടിയുടെ വളർച്ചയെ തൊര്യപ്പെടുത്തതും. ഹ്യൂമിഡിറ്റി നിയന്ത്രിക്കാൻ എല്ലാ ട്രേയ്‌കളിലും ഫാൻ ഫിറ്റ് ചെയ്തതിട്ടുണ്ട്. ഓസ്മോസിസ് പ്രകാരം ട്രെയിലുടെ അരിച്ചിറങ്ങുന്ന വെള്ളത്തെ ആവശ്യാനുസരണം ചെടികൾ ഉപയോഗിച്ചോളും. ഓരോ ടട്രേയും ഉപയോഗിച്ചതിനുശേഷമുള്ള വെള്ളം വെവ്വേറെ ഒരു ഔട്ട്ലെറ്റ് പൈപ്പിൽ വന്നുചേരും ഇത് ഡ്രയിനേജിനോട് ബന്ധിപ്പിക്കേണ്ടതാണ്. ഇതിൻെ 3 വശവും പ്രാണികടക്കാത്ത നെറ്റുകൊണ്ട് സുരക്ഷിതമാക്കിയിട്ടുള്ളതാണ്. 7  ട്രേകൾ 7 ദിവസത്തേക്കാണ് ഉപയോഗിക്കേണ്ടത്. വളർച്ചയും സ്‌പ്രേയിങ്ങും മനസ്സിലാക്കാൻ ഒരു ഭാഗം ട്രാൻസ്പെരന്റ് അക്രലറ്റിക്‌ ഷീറ്റ് ആണ് ഉപയോഗിക്കുന്നത്.

മെഷിൻറെ നീളവും വീതിയും അതിൻറ്റെ ഒരു ദിവസത്തെ ഉൽപ്പാദന കപ്പാസിറ്റിയാണ്.
ഒരു ട്രേയിൽ 4 കിലോ വിത്ത് ഇടാവുന്നതാണെങ്കിൽ ചുരുങ്ങിയത് 20 കിലോ ഉത്പാദനം ഉണ്ടാകും.
നാലു അടി നീളവും രണ്ടു അടി വീതിയും ആണെങ്കിൽ 20 കിലോ ഉൽപ്പാദനം 
നാല് അടി നീളവും നാലു അടി വീതിയും ആണെങ്കിൽ  40 കിലോ ഉൽപ്പാദനം. 
20   കിലോ ഉൽപ്പാദനം ഉള്ള മെഷീൻ  72,000 
40   കിലോ ഉത്പാദനം ഉള്ള മെഷീൻ 1,00,000
120  കിലോ ഉത്പാദനം ഉള്ള മെഷീൻ  2,00,000
എന്നാൽ 500 കിലോ ഉത്പാദനം ഉള്ള മെഷീൻ  8,00,000

20 കിലോ വീതം ഒരു വർഷം ഉല്പാദിപ്പിക്കുമ്പോൾ  29,200/- (4 രൂപ  X  20 കിലോ x 365 ദിവസം)
20 കിലോ വീതം ഒരു വർഷം തീറ്റ വാങ്ങുമ്പോൾ 1,46,000  (20  രൂപ  X  20 കിലോ x 365 ദിവസം)

ഇവയ്ക്കെല്ലാം 12% GST ആണുള്ളത്. 

ഏറ്റവും ചെറിയ യൂണിറ്റിന് മുടക്കുമുതൽ കിഴിച്ചു ലാഭം =  ഏകദേശം 30000 രൂപ (ഒന്നാം വർഷം)
146000 - (29 200+ 72000) =  ഏകദേശം 30000 രൂപ
യൂണിറ്റ് വലുതാകുമ്പോൾ ലാഭശതമാനം പല മടങ്ങാകുന്നു!
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 8448827644 

2018, മാർച്ച് 9, വെള്ളിയാഴ്‌ച

ആഹാരം മൂല്യവര്‍ധിതവും ആരോഗ്യകരവുമാക്കാം



ബേബിയെ ഞാന്‍ 'മുമ്പേ പറക്കുന്ന പക്ഷിക'ളില്‍ പെടുത്തിയിട്ട് വര്‍ഷങ്ങളായി. അദ്ദേഹം ചെയ്യാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും  കാലികപ്രസക്തിയുള്ളതാണെങ്കിലും 'കാലമായില്ല' എന്നു പറഞ്ഞു ഞാന്‍ നിരുത്സാഹപ്പെടുത്താറുമുണ്ട്. എന്നാല്‍ ഈയിടെ അദ്ദേഹംവഴി എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞ ശ്രീ. എം. ജോസ് തോമസ് ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും ഇവിടെ ഇപ്പോള്‍ വ്യക്തിപരമായും സംഘടിതമായും നടപ്പിലാക്കാന്‍ സാധിക്കുന്നതാണെന്ന് എനിക്കു ബോധ്യമുണ്ട്. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നോട്ടീസുകളും ചെറു പുസ്തകങ്ങളും തയ്യാറാക്കി വിറ്റു നടക്കുന്ന ബേബി, ജോസ് തോമസിന്റെ സംരംഭങ്ങളില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ അവരുടെ സംരംഭമെന്തെന്ന് എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടത് എന്റെ നിയോഗമാണെന്നു തോന്നുന്നു. അതിനാലാണ് ഈ കുറിപ്പ്. 
കാര്‍ഷികോത്പന്നങ്ങളെ ജൈവവും മൂല്യവര്‍ധിതവുമാക്കി ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാങ്കേതികസഹായം നല്കി, അവയ്ക്ക് അര്‍ഹമായ വില വാങ്ങി, ജൈവോത്പന്ന ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് ശ്രീ. എം. ജോസ് തോമസ് ഏറ്റെടുത്തിരിക്കുന്ന സംരംഭം. ജൈവഉത്പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് നല്ല വിലയ്ക്കു വാങ്ങി സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്കു കയറ്റുമതി ചെയ്യുന്ന agrobiotechexports.com ശ്രീ. എം. ജോസ് തോമസിനു പങ്കാളിത്തമുള്ള ഒരു സ്ഥാപനമാണ്. കാര്‍ഷികോത്പന്നങ്ങളെ വിഷവിമുക്തമാക്കാനും ജൈവ ഉത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നല്ല വിലയ്ക്കു വിറ്റ് ലാഭവീതം കര്‍ഷകര്‍ക്കു ലഭ്യമാക്കാനും ഉള്ള  ശ്രീ. ജോസ് തോമസിന്റെ സംരംഭം കര്‍ഷകരേവരുടെയും പിന്തുണ അര്‍ഹിക്കുന്ന ഒന്നാണ്. തികച്ചും ജൈവവും ആരോഗ്യകരവുമായ കാലിത്തീറ്റ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനം കുറഞ്ഞ ചെലവില്‍ പരമാവധി കര്‍ഷകരില്‍ എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വിദേശത്തേക്കു കയറ്റിയയച്ച് നല്ല ലാഭം ഉണ്ടാക്കാന്‍ കഴിയുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലുള്ളവര്‍ക്ക് അതിനോടു താത്പര്യമുണ്ടാകാത്തത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്. ചൂഷണമനോഭാവത്തോടെമാത്രം കര്‍ഷകരെ സമീപിക്കുന്നവരാണ് നമ്മുടെ നാട്ടിലെ സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകേതരരെല്ലാം എന്ന കര്‍ഷകരുടെ തിരിച്ചറിവാണ് തന്റെ സംരംഭത്തെയും അവര്‍ സംശയത്തോടെ നോക്കുന്നതിനു കാരണമെന്ന് അദ്ദേഹം കരുതുന്നു. ഒരു പരീക്ഷണമെന്ന നിലയില്‍ കര്‍ഷകരാരെങ്കിലും തന്റെ സംവിധാനം വാങ്ങാന്‍ തയ്യാറാകുകയാണെങ്കില്‍ മുടക്കുമുതലിനനുസരിച്ച് നേട്ടം ഉണ്ടെന്ന് അനേകരെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നു. 

അളവിനെക്കാള്‍ ഗുണമേന്മയ്ക്ക് പ്രാധാന്യം നല്കാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ മറ്റുള്ളവര്‍ക്കായി ഉത്പാദിപ്പിക്കുന്നവ നമുക്കും ഉപയോഗിക്കാവുന്ന സ്ഥിതി ഉണ്ടാവും. നമ്മുടെ വരുമാനം വര്‍ധിച്ചില്ലെങ്കിലും (വര്‍ധിക്കും എന്നതാണ് വസ്തുത) നമ്മുടെ ആരോഗ്യം തകരില്ലെങ്കില്‍ അതല്ലേ പ്രധാനം?
NB
വിശദ വിവരങ്ങൾക്ക് : 8848827644
വീറ്റ് ഗ്രാസ് മനുഷ്യര്‍ക്കും ആരോഗ്യകരമാണ്. രുചികരമായ ജ്യൂസായോ കറികളില്‍ ചേര്‍ത്തോ ഒക്കെ ആഹാരമാക്കാം.

For more details: Click below and go through the links
https://www.google.co.in/search?q=ttps%3A%2F%2Fdraxe.com%2Fdiscover-amazing-wheat-grass%2F&oq=ttps%3A%2F%2Fdraxe.com%2Fdiscover-amazing-wheat-grass%2F&aqs=chrome..69i57j69i58&sourceid=chrome&ie=UTF-8

https://draxe.com/discover-amazing-wheat-grass/