ആകെ പേജ്‌കാഴ്‌ചകള്‍

2017, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

അലോപ്പതിയില്‍ നിന്നുള്ള മോചനം രോഗങ്ങളില്‍ നിന്നും IV



സെബാസ്റ്റ്യന്‍ വട്ടമറ്റം ഏറ്റുമാനൂര്‍  

mobile :  9495897122



അലോപ്പതി ചികിത്സ എന്നോടു ചെയ്തത്


    ഈ ലേഖനം കേരളശബ്ദത്തില്‍ (ജൂലൈ 30, 2017) പ്രസിദ്ധീകരിച്ചശേഷം ഒരു ശാസ്ത്രജ്ഞനായ എന്റെ മകന്‍, ഡോ. അബു സെബാസ്റ്റിയന്‍, സയന്റിഫിക് അമേരിക്കന്‍ എന്ന ജേര്‍ണലില്‍ വന്ന ഒരു ലേഖനം എന്റെ ശ്രദ്ധയില്‍ പെടുത്തി.1 നമ്മുടെ വയറ്റിലുള്ള സൂക്ഷ്മാണുക്കളെക്കുറിച്ച് സമീപകാലത്തു നടന്ന ഗവേഷണഫലങ്ങളാണ് അതിലുള്ളത്. നമ്മുടെ വയറ് പല ഇനങ്ങളില്‍പ്പെട്ട കോടാനുകോടി സൂക്ഷ്മാണുക്കളുടെ ആവാസവ്യവസ്ഥയാണ്. അവയാണ് നമ്മുടെ ദഹനസംവിധാനങ്ങളെ നിയന്ത്രിക്കുന്നത്. വിവിധയിനം സൂക്ഷ്മാണുക്കളുടെ സംഖ്യയിലുള്ള അനപാതത്തില്‍ വരുന്ന വ്യത്യാസംപോലും ദഹനത്തെ താറുമാറാക്കും.

    നമ്മുടെ ഉദരാണുക്കള്‍(ഗട്ട് ബാക്ടീരിയ) സന്തുഷ്ടരാണെങ്കിലേ ശരീരഭാരം നിയന്ത്രിക്കപ്പെടുകയുള്ളു എന്നാണ് പ്രസ്തുത ലേഖനം പറയുന്നത്. എന്നാല്‍ അതു മുഴുവന്‍ വായിച്ചുകഴിയുമ്പോള്‍ നമുക്കു മനസ്സിലാകും, നമ്മുടെ ഉദരാണുക്കളുടെ സുസ്ഥിതിയാണ് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനുതന്നെ അടിസ്ഥാനമെന്ന്. അവയാണ് നമ്മുടെ ശരീരത്തിന്റെ വലിപ്പത്തെ നിയന്ത്രിക്കുന്നത്, ഭക്ഷണത്തിലെ നാരുകളെ ദഹിപ്പിക്കുന്നത്, ഭക്ഷണത്തിലുള്ള കൊഴുപ്പിന്റെ ഉപയോഗത്തെയും രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവിനെയും ക്രമപ്പെടുത്തുന്നത്. '

    ദഹനംപോലെതന്നെ നമ്മുടെ ശരീരത്തിലെ രക്തയോട്ടത്തിനും  ശ്വസനത്തിനും മറ്റുമുള്ള സംവിധാനങ്ങളിലോരോന്നും സൂക്ഷ്മാണുക്കളുടെ ഒരു ആവാസവ്യവസ്ഥയാണ്. എങ്കില്‍, അതിലേക്കു നിക്ഷേപിക്കപ്പെടുന്ന അലോപ്പതി മരുന്നുകളിലെ രാസപദാര്‍ത്ഥങ്ങള്‍ അവിടെ നടത്തുന്ന സംഹാരതാണ്ഡവം നമുക്ക് ഊഹിക്കാവുന്നതേയുള്ളു. എന്റെ കാര്യത്തില്‍ മുപ്പതു കൊല്ലത്തിനകം സംഭവിച്ചിരിക്കാവുന്നത് എന്തെന്നു നോക്കാം.

    ആദ്യം ഒരു അലോപ്പതി ഡോക്ടര്‍ നോര്‍മ്മലില്‍ കൂടുതല്‍ പഞ്ചസാര എന്റെ രക്തത്തിലുണ്ടെന്നു കണ്ടുപിടിച്ചു. അതു നിയന്ത്രിക്കാന്‍ അയാള്‍ ഗുളികരൂപത്തില്‍ ചില രാസവസ്തുക്കള്‍ എന്റെ വയറ്റിലേക്കിട്ടു. അവ എന്റെ ഉദരാണുക്കളുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു, കുറേയെണ്ണത്തെ കൊന്നൊടുക്കി. അങ്ങനെ എന്റെ വയറിന്റെ പ്രവര്‍ത്തനമെല്ലാം അലങ്കോലപ്പെട്ടു. അപ്പോള്‍ ഞാനൊരു ഉദരസ്‌പെഷ്യലിസ്റ്റിന്റെ അടുത്തേക്കു പറഞ്ഞയയ്ക്കപ്പെട്ടു. അയാള്‍ അസിഡിറ്റിമാറാനും മറ്റുമുള്ള പുതിയ രാസവസ്തുക്കള്‍ എന്റെ വയറ്റിലേക്കും രക്തത്തിലേക്കും കടത്തിവിട്ടു. ഇതുകൂടിയായപ്പോള്‍ എന്റെ വയറിന്റെ അവസ്ഥ കുറേക്കൂടി വഷളായി.

    പ്രമേഹത്തിനും വയറ്റിലെ അസുഖങ്ങള്‍ക്കും ഞാന്‍ കഴിച്ച രാസമരുന്നുകള്‍ രക്തപ്രവാഹത്തില്‍പ്പെട്ട് ദേഹമാസകലം എത്തിക്കാണുമല്ലോ. ഇതെന്റെ ഉള്ളിലെ സൂക്ഷ്മാണുക്കളുടെ മറ്റ് ആവാസവ്യവസ്ഥകളെയും തകരാറിലാക്കിയെന്ന് ന്യാമായും ഊഹിക്കാം. അങ്ങനെ തകരാറിലായ എന്റെ രക്തപ്രവാഹസംവിധാനമാവണം എന്നെ രക്തസമ്മര്‍ദ്ദരോഗി കൂടി ആക്കിയത്.

    അങ്ങനെ ഞാനൊരു ബിപി സ്‌പെഷ്യലിസ്റ്റിന്റെ കസ്റ്റഡിയിലായി. പുതിയ രോഗം ശമനസാധ്യമല്ലെന്നു പറഞ്ഞ് അയാളെന്നെ ജീവപര്യന്തം രാസായുധപ്രയോഗത്തിനു വിധിച്ചു. ഇതടക്കം എന്റെമേല്‍ നടന്ന രാസയുദ്ധത്തിന്റെയെല്ലാം ഫലമായി ഞാന്‍ കൊളസ്‌ട്രോള്‍ രോഗിയുമായി. അതിന്റെപേരിലുള്ള രാസപ്രയോഗങ്ങള്‍ കൂടിയായപ്പോള്‍ എന്റെ  തൈറോയിഡ് ഗ്രന്ഥികളും അവതാളത്തിലായി. എന്റെ ആന്തരിക ജൈവസംവിധാനങ്ങള്‍ക്കെതിരെയുള്ള ഈ രാസയുദ്ധം കൂടുതല്‍ മൂര്‍ച്ഛിക്കുന്നതിനുമുമ്പ് അലോപ്പതി ചികിത്സാസമ്പ്രദായത്തില്‍നിന്നു ഞാന്‍ പൂര്‍ണമായി പുറത്തുചാടി.

അലോപ്പതിഡോക്ടര്‍മാരോടു ചില ചോദ്യങ്ങള്‍

    അലോപ്പതിക്കാലത്ത് ഞാനൊരിക്കല്‍ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം എന്റെ കൈവിരലില്‍ ചെറിയൊരു മുറിവു ശ്രദ്ധിച്ചു. ഉടനെ എന്നെയൊരു ഓര്‍ത്തോയുടെ അടുക്കലേക്കു പറഞ്ഞയച്ചു. മുറിവു കണ്ടപാടേ അദ്ദേഹം എന്തോ മരുന്നു കുറിച്ചു. 'ആന്റിബയോട്ടിക് ആണോ?' എന്ന ചോദ്യത്തിന് 'ആണെങ്കില്‍?' എന്നായിരുന്നു ഡോക്ടറുടെ മറുമൊഴി. 'അതു വേണോ, ഡോക്ടറെ ?' എന്നു ഞാന്‍ താഴ്മയോടെ ചോദിച്ചുപോയി. 'അതു സ്വയം തീരുമാനിക്കാമെങ്കില്‍ പിന്നെ എന്റെ സഹായം വേണ്ടല്ലോ' എന്നു പറഞ്ഞദ്ദേഹം ഫയല്‍ മടക്കി.

    ഇതിവിടെ ഓര്‍മ്മിക്കാന്‍ കാരണമുണ്ട്. നമ്മുടെ നാട്ടിലെങ്കിലും അലോപ്പതിസമ്പ്രദായം ഒരു പുരോഹിതമതമായി മാറിയിട്ടുണ്ട്. പല ഡോക്ടര്‍പുരോഹിതന്മാരുടെയും ധാര്‍ഷ്ഠ്യം അവരോടുള്ള എന്റെ, അനുഭവാടിത്തറയുള്ള ചോദ്യങ്ങളെ കാര്യമായെടുക്കാനവരെ അനുവദിച്ചെന്നു വരില്ല. എങ്കിലും ഞാനവ ഇവിടെ കുറിക്കട്ടെ:

1. നമ്മുടെ ശരീരത്തിലെ ദഹനശ്വസനാദി സംവിധാനങ്ങളിലോരോന്നും അതിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സൂക്ഷ്മാണുക്കളുടെ ആവാസവ്യവസ്ഥയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടല്ലോ. എങ്കില്‍ നിങ്ങള്‍ ആധുനികഡോക്ടര്‍മാര്‍ കൊടുക്കുന്ന മരുന്നുകളിലെ രാസപദാര്‍ത്ഥങ്ങള്‍ എങ്ങനെയാണ് അവയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് എന്നതു സംബന്ധിച്ച് നിങ്ങള്‍ക്കു വല്ല ധാരണയുമുണ്ടോ? നിങ്ങളുടെ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയല്ല, പ്രത്യക്ഷഫലങ്ങളെക്കുറിച്ചാണ് എന്റെ ചോദ്യം.

2. സൂക്ഷ്മാണുക്കളെ കൂടാതെ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെ നമ്മുടെ ശരീരാരോഗ്യം നിലനിര്‍ത്താനനിവാര്യമായ അനേകം പ്രകൃതിദത്ത ധാതുക്കളും ശരീരത്തിലുണ്ടല്ലോ. അവയെ കൃത്രിമമായ നിങ്ങളുടെ രാസൗഷധങ്ങള്‍ നശിപ്പിക്കില്ലെന്ന് നിങ്ങളുടെ രോഗികള്‍ക്ക് ഉറപ്പുനല്‍കാന്‍ നിങ്ങള്‍ക്കാകുമോ? ഉദാഹരണത്തിന്, മഗ്നീഷ്യത്തിന്റെ കാര്യമെടുക്കാം. നമ്മുടെ മാംസപേശികളുടെ വഴക്കം നിലനിര്‍ത്തുന്നതില്‍ അതിനുള്ള പങ്ക് തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ. നിങ്ങളുടെ ചികിത്സയിലായിരിക്കുമ്പോള്‍ എന്റെ കൈകാലുകളിലെ പേശികള്‍ മരവിക്കാത്ത സമയം വിരളമായിരുന്നു. ഇതു നിങ്ങള്‍ തന്ന മരുന്നുകള്‍ എന്റെ ശരീരത്തിലെ മഗ്നീഷ്യത്തെ നിര്‍വ്വീര്യമാക്കിയതുകൊണ്ടായിക്കൂടെ?

2. അലോപ്പതി ചികിത്സയുടെ അവസാന കാലത്ത് ഞാന്‍ കഴിച്ചിരുന്ന 19 തരം ഗുളികകളല്ലാതെ മറ്റെന്താണ്, മേല്‍ വിവരിച്ചതുപോലെ, എന്റെ രോഗപ്രതിരോധശക്തിയെ തകര്‍ത്തത് ?

3. രക്തക്കുഴലില്‍ ബ്ലോക്കുണ്ടാകുന്നതു തടയാനായിരിക്കാം എനിക്കു രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകള്‍ തന്നത്. എന്നാല്‍ രക്തം കട്ടപിടിക്കുന്നത് മുറിവുകളുണക്കുന്നതിനുള്ള ശരീരത്തിന്റെ സഹജമായ സ്വയംപ്രതിരോധത്തിന്റെ ഭാഗമല്ലേ? എങ്കില്‍ അതു തടയാന്‍ കഴിച്ച ഗുളികകളല്ലേ കൈവിരലിലെ ചെറിയൊരു മുറിവിനു പോലും ആന്റിബയോട്ടിക് കഴിക്കേണ്ട ഗതികേടിലേക്ക് എന്നെ തള്ളിവിട്ടത്? ആ ആന്റിബയോട്ടിക്കുകളല്ലേ എന്റെ സ്വയംപ്രതിരോധത്തിന്റെ സൈനികരായ സൂക്ഷ്മജീവികളെക്കൂടി നശിപ്പിച്ച് എന്നെ തീര്‍ത്തും നിസ്സഹായനാക്കിയതും മരണഭീതിയില്‍ മുക്കിയതും?

4. പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്കു വര്‍ജ്യമാണെന്നാണല്ലോ നിങ്ങളുടെ പക്ഷം. അലോപ്പതിച്ചികിത്സയുടെ അവസാന കാലത്ത് ചക്ക-മാങ്ങാപ്പഴങ്ങള്‍  എനിക്കു തീര്‍ത്തും വിലക്കപ്പെട്ട കനികളായിരുന്നു. എന്നാല്‍ പ്രകൃതിചികിത്സ തുടങ്ങിയ നാള്‍തൊട്ട് ദിവസവുമൊരുനേരം പഴങ്ങള്‍ മാത്രമാണെന്റെ ആഹാരം. ഒരു പഴവുമില്ല വിലക്കപ്പെട്ടതായി. എന്നിട്ടും എന്തുകൊണ്ട് എന്റെ പ്രമേഹം കൂടുന്നില്ല?

    ഈ ചോദ്യത്തിന് എനിക്കുണ്ടൊരുത്തരം. അലോപ്പതിക്കാലത്ത് പഴം കഴിച്ചാല്‍, ഡോക്ടര്‍മാര്‍ പറയുന്നതുപോലെ, എന്റെ പ്രമേഹം കൂടുമായിരുന്നു. അതിനൊരു കാരണമുണ്ട്. പലവിധ രാസഗുളികപ്രയോഗങ്ങള്‍ കൊണ്ട് അവരെന്റെ വയറിന്റെ ദഹനശേഷിയെ അത്രമാത്രം താറുമാറാക്കിയിരുന്നു. ശരിയായ മലശോധനപോലും അന്നൊരപൂര്‍വ്വാനുഭവമായിരുന്നു. എന്നാല്‍, അക്യൂപങ്ചര്‍-പ്രകൃതിചികിത്സകള്‍കൊണ്ട് എന്റെ ദഹനശക്തി ഞാന്‍ വീണ്ടെടുത്തിരിക്കുന്നു. അതുകൊണ്ട് പഴങ്ങള്‍ പ്രമേഹരോഗികള്‍ക്കു വിലക്കപ്പെട്ടതാണ്, അവര്‍ അലോപ്പതിയുടെ 'പറുദീസ'യിലാണെങ്കില്‍ മാത്രം.

5. നിങ്ങള്‍ പറയുന്നു ഒരാളുടെ എഫ്ബിഎസ് 80-120 റെയ്ഞ്ചിലോമറ്റോ ആയിരിക്കണമെന്ന്. അല്ലെങ്കില്‍ കണ്ണും ഹാര്‍ട്ടും കിഡ്‌നിയുമൊക്കെ തകരാറിലാകുമെന്ന്. എന്നാല്‍, അലോപ്പതി നിര്‍ത്തിയശേഷം മൂന്നു കൊല്ലക്കാലം എന്റെ എഫ്ബിഎസ് ഒരിക്കലും 250-ല്‍ താഴെ വന്നില്ല. എന്നിട്ടും എനിക്കു മേല്‍പ്പറഞ്ഞതൊന്നും സംഭവിക്കാത്തതെന്തുകൊണ്ട്?

    ഇതിനും എനിക്കു വ്യക്തമായ ഉത്തരമുണ്ട്. മൂന്നുകൊല്ലം ചെയ്ത അക്യൂചികത്സ മുപ്പതു കൊല്ലത്തെ അലോപ്പതികൊണ്ടവതാളത്തിലായ എന്റെ രോഗപ്രതിരോധസംവിധാനത്തെ പുനരുജ്ജീവിപ്പിച്ചു. അതിനാല്‍ പ്രമേഹരോഗികള്‍ അവരുടെ ബ്ലഡ്ഷുഗറിനെ നോര്‍മ്മലില്‍ പിടിച്ചുകെട്ടേണ്ടത് അനിവാര്യമാണ്, അവര്‍ അലോപ്പതിച്ചികിത്സയിലാണെങ്കില്‍.

6. പ്രമേഹരോഗികളെ നിങ്ങള്‍ ചികിത്സിച്ച് ഒരു പരുവമാക്കിക്കഴിയുമ്പോള്‍ അവരുടെ കാലു മുറിച്ചുമാറ്റുന്നതു സാധാരണമാണല്ലോ. ഇതല്ലാതെ രോഗശമനത്തിനു മറ്റു വല്ല വഴിയുമുണ്ടോ എന്നു നിങ്ങളന്വേഷിക്കുകയും അതിലേക്ക് രോഗികളെ പറഞ്ഞയക്കുകയും ചെയ്യാറുണ്ടോ?

    ഇതു ചോദിക്കുമ്പോള്‍ മനസ്സിലുള്ളത് പ്രകൃതിചികിത്സാകേന്ദ്രത്തിലെ ഒരു കാഴ്ചയാണ്. ചെന്ന ദിവസംതന്നെ കാല്‍പ്പാദം കെട്ടിവച്ചിരിക്കുന്ന ഒരു രോഗിയെ പരിചയപ്പെട്ടു. വ്രണം ഉണങ്ങാതെ വന്നപ്പോള്‍ ഡോക്ടര്‍ കാലു മുറിക്കാന്‍ വിധിച്ചതാണ്. അതു വേണ്ടെന്നുവച്ച് അവിടെയെത്തി. വന്നതിന്റെ അമ്പത്തൊന്നാം ദിവസം കാലു സുഖമായി അയാള്‍ സന്തോഷത്തോടെ എല്ലാവരോടും യാത്രപറഞ്ഞു പിരിഞ്ഞു.  

7. രോഗനിവാരണത്തിന് മനസ്സിന്റെ സ്വസ്ഥത അനിവാര്യമാണെന്നു സമ്മതിക്കുമല്ലോ. നിങ്ങളുടെ രോഗികളില്‍ പ്രകടമായ മാനസിക പ്രശ്‌നങ്ങളുള്ളവരെ സൈക്കിയാട്രിസ്റ്റിന്റെ രാസൗഷധപ്രയോഗത്തിന് ഏല്‍പിച്ചു കൊടുക്കുകയല്ലാതെ മറ്റെന്തു മാര്‍ഗ്ഗമാണ് നിങ്ങള്‍ക്കുള്ളത്?

ഇതും ഞാന്‍ ചോദിക്കുന്നത് പ്രകൃതിചികിത്സാകേന്ദ്രത്തിലെ മറ്റൊരനുഭവത്തിലൂന്നിയാണ്. അവിടെ രാവിലെ ഒരു മണിക്കൂര്‍, കഴിവുള്ള രോഗികളെയെല്ലാം യോഗയും ധ്യാനവും പരിശീലിപ്പിക്കുന്നു. വൈകുന്നേരം ഒന്നര മണിക്കൂര്‍ എല്ലാവരുമൊരു ഹാളിലൊത്തുകൂടി പലതരം വിനോദങ്ങളിലേര്‍പ്പെടുന്നു. ഡോക്ടര്‍മാരുമതില്‍ പങ്കുചേരുകയും രോഗികളുടെ സംശയങ്ങള്‍ നീക്കിക്കൊടുക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമോ? രോഗികളെപ്പോഴും പ്രസ്സന്നവദനരായി കാണപ്പെടുന്നു.

    ഇതൊക്കെക്കണ്ടു മനസ്സിലാക്കി പ്രയോഗത്തില്‍ വരുത്താനെങ്കിലും അലോപ്പതി ഡോക്ടര്‍മാര്‍ തയ്യാറാകേണ്ടതാണ്. അതു സാധ്യമാകണമെങ്കില്‍ അവര്‍ തങ്ങളുടേതു മാത്രമാണ് ഏകസത്യമെന്ന വിശ്വാസവും അമ്പടഞാനേ എന്ന ഭാവവും കൈവിടേണ്ടിയിരിക്കുന്നു.

അലോപ്പതിയുടെ അനിവാര്യത

    അലോപ്പതി കൂടാതെ ആയുര്‍വ്വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അക്യൂപങ്ചര്‍ എന്നിങ്ങനെ എത്രയോ അംഗീകൃത ചികിത്സാസമ്പ്രദായങ്ങള്‍ നമുക്കുണ്ട്. ഇതൊന്നുമില്ലാത്ത പാശ്ചാത്യരെക്കാള്‍ ഇക്കാര്യത്തില്‍ നാമനുഗ്രഹീതരാണ്.  

    അലോപ്പതിച്ചികിത്സാസമ്പ്രദായം അപ്പാടെ ഉപേക്ഷിക്കേണ്ടതാണെന്നൊന്നുമല്ല ഞാന്‍ പറഞ്ഞുവരുന്നത്. രോഗനിര്‍ണയത്തിലും മറ്റു ചികിത്സാമാര്‍ഗ്ഗങ്ങള്‍ പരാജയപ്പെടുമ്പോഴും അപകടങ്ങളില്‍ പെടുമ്പോഴും അലോപ്പതിച്ചികിത്സാരീതിക്ക് സ്തുത്യര്‍ഹമായ പങ്കുവഹിക്കാനുണ്ട്. അഗ്നിശമനസേനയെ ആരും തള്ളിപ്പറയില്ലല്ലോ. എന്നാല്‍ അടുപ്പിലെ തീകെടുത്താന്‍ നമ്മളാരും അവരെ ആശ്രയിക്കാറുമില്ല. അതുപോലെയാവണം   അലോപ്പതിയോടുള്ള നമ്മുടെ സമീപനം.

    അമേരിക്കയിലെ പ്രസിദ്ധ പകര്‍ച്ചവ്യാധി സ്‌പെഷ്യലിസ്റ്റായി വിരമിച്ച ഡോ. അലന്‍ ഗ്രീന്‍ബര്‍ഗ് എം. ഡി. യുടെ വാക്കകളുദ്ധരിച്ചുകൊണ്ട് ഞാനുപസംഹരിക്കട്ടെ:

ജോലിയില്‍ നിന്നു വിരമിച്ച ഒരു ചികിത്സകനായ  ഞാന്‍ സത്യസന്ധമായി ഒരു കാര്യം പറയട്ടെ. നിങ്ങള്‍ ഗുരുതരമായ അപകടത്തിലൊന്നും അകപ്പെടുന്നില്ലെങ്കില്‍ പക്വമായ ഒരു വാര്‍ദ്ധക്യത്തിലേക്കടുക്കുവാന്‍ ഏറ്റവും യുക്തമായ വഴിയിതാണ്: ഒരു പ്രകൃതിചികിത്സാ വിദഗ്ധനെ കണ്ടെത്താനുള്ള ഭാഗ്യമുണ്ടാകുന്നില്ലെങ്കില്‍, നിങ്ങള്‍  ഡോക്ടര്‍മാരെയും ഹോസ്പിറ്റലുകളെയും കൈയൊഴിയുക, പോഷകാഹാരശാസ്ത്രം

(Nutrician) പഠിക്കുക, പച്ചമരുന്നുകളെയും മറ്റു പ്രകൃത്യൗഷധങ്ങളെയും(natural medicines) ആശ്രയിക്കുക. എല്ലാ ഡ്രഗ്‌സും വിഷമയമാണ്. അവ നിര്‍മ്മിച്ചിരിക്കുന്നത് രോഗലക്ഷണങ്ങളെ ചികിത്സിക്കാനാണ്, ആരെയും സുഖപ്പെടുത്താനല്ല.

(കേരള ശബ്ദം, 2017 ജൂലൈ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഷ്‌ക്കരിച്ച രൂപം)

    1. Claudia Wallis, 'How Gut Bacteria Help Make Us Fat and Thin, Scientific American, June 1, 2014





2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

അലോപ്പതിയില്‍നിന്നുള്ള മോചനം - രോഗങ്ങളില്‍നിന്നും III

സെബാസ്റ്റ്യന്‍ വട്ടമറ്റം 9495897122\



പ്രകൃതിചികിത്സയിലേക്ക്
          അലോപ്പതിയില്‍ നിന്നുള്ള മോചനത്തിന്റെ മൂന്നാം വാര്‍ഷികമടുത്തപ്പോള്‍ അമിതാവേശത്തില്‍ ഞാനൊരബദ്ധം ചെയ്തു. അമിതവ്യായാമമൊന്നും പാടില്ലെന്ന വിലക്കു ലംഘിച്ച് പപ്പൂസ് പട്ടിയുടെ കൂടെ വീടിനു ചുറ്റും ഓടിക്കളിച്ചു. അതോടെ ഇടതുകാലിനു കലശലായ വേദന തുടങ്ങി. ഡോ. സരിതയുടെ കരസ്പര്‍ശം കൊണ്ട് കുറഞ്ഞെങ്കിലും അടുത്ത ദിവസം അതു വീണ്ടുമാരംഭിച്ചു. അപ്പോള്‍ ഞാന്‍ പഴയ സുഹൃത്തായ ഡോ. ജേക്കബ് വടക്കഞ്ചേരിയെ സമീപിച്ചു. വാര്‍ഷികദിനത്തില്‍(25-4-17)ത്തന്നെ ചമ്പക്കരെയുള്ള അദ്ദേഹത്തിന്റെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍(നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍) അഡ്മിറ്റായി. 21 ദിവസം അവിടെ താമസിച്ചു ചികിത്സിച്ചു.

          രണ്ടു ഡോക്ടര്‍മാരാണ് അവിടെയുണ്ടായിരുന്നത്: ഡോ. സഞ്ചു എം. ബാബു ബി. എന്‍. വൈ. എസ്. ഉം ഡോ. ശരണ്യയും. ഭക്ഷണക്രമമാണ് ഏറ്റവും പ്രധാനം. മുഴുവന്‍ രോഗികളുടെയും ബ്ലഡ്ഷുഗറും പ്രഷറും ഓരോ ദിവസവും രാവിലെ പരിശോധിച്ചിട്ടാണ് അന്നത്തെ ഭക്ഷണക്രമം നിശ്ചയിക്കുക. കാലുവേദനയും യാത്രയും എന്റെ ഷുഗര്‍നില ഏറെ കൂട്ടിയിരുന്നു. ആദ്യദിവസം എഫ്ബിഎസ് 345. എന്നിട്ടും രാവിലെ ഭക്ഷിക്കാന്‍ തന്നതാകട്ടെ ഒരു പ്ലെയ്റ്റ് നിറയെ പഴങ്ങള്‍. 30 കൊല്ലക്കാലം കേട്ടുശീലിച്ച അലോപ്പതിസൂക്തങ്ങളോര്‍ത്തു ഞാനൊന്നു ഞെട്ടി. നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കണ്ട് എന്റെ ഭീതി അറിയിച്ചു. അവര്‍ അന്നുമാത്രം പഴത്തിനു പകരം ചപ്പാത്തിയും കറിയും കുറിച്ചുതന്നു.

          എന്നെക്കാള്‍ ഷുഗര്‍ബാധിതരായ മറ്റു ചില രോഗികളെ പരിചയപ്പെട്ടപ്പോഴാണ് എന്റെ പേടി മാറിയത്. അടുത്ത ദിവസം മുതല്‍ എല്ലാ ദിവസവും പഴങ്ങള്‍ മാത്രമായിരുന്നു പ്രഭാതഭക്ഷണം. മറ്റു രണ്ടുനേരവും വേവിച്ചതോ അല്ലാത്തതോ ആയ പച്ചക്കറികളും. ബ്ലഡ്ഷുഗര്‍ അനുദിനം കുറഞ്ഞ് പോരുമ്പോള്‍ എഫ്ബിഎസ് 171-ലെത്തി. വീട്ടില്‍ വന്നശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രാവിലെ പുട്ട്,  ഇടിയപ്പം മുതലായവയും ഉച്ചയ്ക്ക് പഴങ്ങളും വൈകിട്ട് വേവിക്കാത്ത പച്ചക്കറികളുമാണ് എന്റെ ഭക്ഷണക്രമം. വല്ലപ്പോഴുമിത് അല്‍പം തെറ്റിച്ചാല്‍ പോലും ഷുഗര്‍ കാര്യമായി കൂടാറില്ല. അങ്ങനെ അലോപ്പതിയില്‍ നിന്നു മാത്രമല്ല മറ്റു രോഗങ്ങളില്‍ നിന്നും ഞാന്‍ മോചിതനായിക്കൊണ്ടിരിക്കുന്നു. പരിശോധനകള്‍ നടത്തി ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി അലോപ്പതിഡോക്ടറെ സമീപിക്കുന്നതു ഞാന്‍ പതിവാക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു കൊല്ലത്തിനകം  12 തവണയാണ് ഞാനതു ചെയ്തത്. ആ രേഖകളുടെകൂടി ബലത്തിലാണ് ഞാനീ ലേഖനമെഴുതുന്നത്.

ജീവനകലയും വിപസനധ്യാനവും

          അലോപ്പതിയില്‍ നിന്നും രോഗങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നതിന് എനിക്ക് കരുത്തു നല്‍കിയ മറ്റു രണ്ടു കാര്യങ്ങളെക്കുറിച്ചുകൂടി പറയാതെ വയ്യ. 2003 മുതല്‍ ഞാന്‍ ജീവനകല(ആര്‍ട്ട് ഓഫ് ലിവിംഗ്) പരിശീലിക്കുന്നു. ഇതുമൂലം ബ്ലഡ്ഷുഗറില്‍ വലിയ മാറ്റം വന്നില്ലെങ്കിലും അതുമൂലമുള്ള ശാരീരികവിഷമതകള്‍ക്ക് കാര്യമായ ശമനം വന്നു. എടുത്തുപറയേണ്ട ഒരു കാര്യം കൂടിയുണ്ട്. ഒന്നുരണ്ടു വിദേശയാത്രകള്‍ ജീവനകലയില്‍നിന്ന് എന്നെ അകറ്റിക്കളഞ്ഞതിനു പിന്നാലെയാണ് എന്റെ രോഗാവസ്ഥ മൂര്‍ച്ഛിക്കാന്‍ തുടങ്ങിയത്. ശ്വാസതടസം അസ്സഹ്യമായ ഒരു സായാഹ്നത്തില്‍ ഞാന്‍ ജീവനകലയുടെ ഒരു സത്സംഗിനു പോയി. അവിടെ ചെന്നപ്പോള്‍ അവര്‍ പഞ്ചാക്ഷരീമന്ത്രം ആവര്‍ത്തിച്ച് ചൊല്ലുകയായിരുന്നു. ഞാനും അക്കൂടെ ചേര്‍ന്നു. പത്തു പതിനഞ്ചു പ്രാവശ്യമായപ്പോഴേക്കും എന്റെ ശ്വാസതടസത്തിനു കാര്യമായ കുറവുണ്ടായി. ഇത്തരം മന്ത്രോച്ചാരണങ്ങള്‍ നമ്മുടെ പൂര്‍വ്വികാചാര്യന്മാര്‍ ചിട്ടപ്പെടുത്തിയ,  തികച്ചും ശാസ്ത്രീയമായ, ശ്വസനവ്യായാമമാണ്.

          2017 ജനുവരിയിലാണ് ഞാന്‍ ചെങ്ങന്നൂരുള്ള ധമ്മ കേതനയില്‍ പോയി വിപസനധ്യാനം എന്ന ബുദ്ധിസ്റ്റ് ധ്യാനരീതി അഭ്യസിക്കുന്നത്. ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ പത്തു ദിവസത്തെ പരിശീലനം. ധ്യാനസമാധിയില്‍ മനസ് പൂര്‍ണമായും ശരീരാവയവങ്ങളിലൂടെ സഞ്ചരിക്കുന്നു. ഇതു ദിനംപ്രതി പരിശീലിക്കുന്നതിലൂടെ മനസ് ശാന്തവും സംഘര്‍ഷരഹിതവുമാകുന്നു എന്നത് അനുഭവിച്ചുമാത്രം അറിയാന്‍ കഴിയുന്ന ഒരു സത്യമാണ്. ഇതു ശരീരത്തിന്റെ സുസ്ഥിതിയെയും ധനാത്മകമായി സ്വാധീനിക്കുമെന്നു പറയേണ്ടതില്ലല്ലോ.

(തുടരും)

2017, ഓഗസ്റ്റ് 13, ഞായറാഴ്‌ച

അലോപ്പതിയില്‍ നിന്നുള്ള മോചനം - രോഗങ്ങളില്‍ നിന്നും II



സെബാസ്റ്റ്യന്‍ വട്ടമറ്റം 9495897122




മൂന്നു കൊല്ലം അക്യൂപങ്ചര്‍ ചികിത്സയില്‍

 
2014 ഏപ്രില്‍ 25 മുതല്‍ 2017 ഏപ്രില്‍ 24 വരെ മൂന്നു കൊല്ലക്കാലം ഞാന്‍ അക്യൂപങ്ചറല്ലാതെ മറ്റൊരു ചികിത്സയും ചെയ്തിട്ടില്ല. ആദ്യമൊക്കെ ആഴ്ചയിലൊരിക്കലും പിന്നെ മാസത്തിലൊരിക്കലും ഡോക്ടറെ കാണുമായിരുന്നു. ഓരോ തവണയും രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ട് അവര്‍ കൈപ്പത്തിയിലോ കാല്‍പ്പാദത്തിലോ ഉള്ള ഒരു ബിന്ദുവില്‍ ഏതാനും നിമിഷനേരം തൊടുകമാത്രം ചെയ്യും. അതാണ് ആകെയുള്ള ചികിത്സ. മരുന്നുകള്‍ യാതൊന്നുമില്ല. ശരീരത്തിലെ ചില മര്‍മ്മകേന്ദ്രങ്ങളില്‍ നിശ്ചിത തോതില്‍ മര്‍ദ്ദം ചെലുത്തി ആന്തരാവയവങ്ങളെ ഉദ്ദീപിപ്പിച്ചാണ് രോഗശമനം സാധ്യമാക്കുന്നതെന്ന് ഡോക്ടര്‍ വിശദീകരിച്ചിരുന്നു. എന്നെ അതിന്റെ സൈദ്ധാന്തികവശങ്ങള്‍ ബോധ്യപ്പെടുത്തിയത് 'ദി വെബ് ദാറ്റ് ഹാസ് നോ വീവര്‍'(Ted J. Kaptchuk, O.M.D, The Web that has no Weaver - Understanding Chinese Medicine) എന്ന 400 പുറങ്ങളുള്ള പുസ്തകമാണ്.   

ഡോക്ടറെ ആദ്യം കാണുമ്പോള്‍ എന്റെ വലതുകാലിന്റെ പെരുവിരല്‍ തന്നേ നിവര്‍ത്താന്‍ പറ്റാത്തവണ്ണം അകത്തേക്കു വളഞ്ഞാണിരുന്നത്. അക്കാര്യം പറഞ്ഞപ്പോള്‍ അതിന്റെയറ്റത്തും ഒന്നു തൊട്ടു. അടുത്ത ദിവസംതന്നെ ആ വിരല്‍ നിവര്‍ന്നു. പക്ഷേ, മൂന്നാം ദിവസം രാവിലെ ഷുഗര്‍ പരിശോധിച്ചപ്പോള്‍ എഫ്ബിഎസ്(ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍) 435. ഞാനൊന്നു വിരണ്ടു. ഡോക്ടറെ വിളിച്ചു കാര്യം പറഞ്ഞു. പതിവു വിഷമങ്ങള്‍ വല്ലതും തോന്നുന്നുണ്ടോ എന്നു ഡോക്ടര്‍. ഇല്ല, അലോപ്പതിക്കാലത്ത് ഷുഗര്‍ കൂടുമ്പോള്‍ തോന്നിയിരുന്ന ചൊറിച്ചിലോ മരവിപ്പോ കോച്ചിപ്പിടുത്തമോ ഒന്നുമില്ല. എങ്കില്‍ പേടിക്കേണ്ടെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്കു സമാധാനമായി.

അലോപ്പതിക്കാലത്തു തുടങ്ങിയ ഒരു പ്രശ്‌നം, എഴുതാനോ മറ്റോ കൈവിരലുകള്‍ കൂട്ടിപ്പിടിക്കുമ്പോഴുണ്ടാകുന്ന ചെറിയൊരു വിറയലാണ്. അക്യൂചികിത്സയുടെ  ആദ്യവാരാന്ത്യത്തില്‍ ഞാന്‍ കാല്‍വിരലിലെ നഖം വെട്ടിയപ്പോള്‍ കൈ വിറയ്ക്കുകയും വിരല്‍ മുറിഞ്ഞു ചോര വരികയും ചെയ്തു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ടാപ്പുതുറന്നു കാലിലേക്കു വെള്ളമിറ്റിക്കുക മാത്രം ചെയ്തിട്ടു പോയിക്കിടന്നു. സാവധാനം ചോര താനേ നിലയ്ക്കുകയും ക്ലോട്ടു ചെയ്യുകയും ചെയ്തു. ഒട്ടും പഴുക്കാതെ മുറുവുണങ്ങി. അലോപ്പതിക്കാലത്തായിരുന്നെങ്കില്‍ അതുണങ്ങാന്‍ ഒരു കോഴ്‌സ് ആന്റിബയോട്ടിക്കും കുറഞ്ഞത് ഒരാഴ്ചത്തെ കാത്തിരിപ്പും വേണ്ടിവരുമായിരുന്നു. രക്തം ക്ലോട്ടു ചെയ്യാതിരിക്കാനുള്ള ഗുളികയും അവരെനിക്കു തന്നിരുന്നു.   

നാളുകള്‍ കഴിയുംതോറും ബ്ലഡ്ഷുഗര്‍, വളരെ ചെറിയതോതിലാണെങ്കിലും കുറഞ്ഞു കൊണ്ടാണിരുന്നത്. അതേസമയം വലിയ തോതില്‍ എനിക്കനുഭവപ്പെട്ട ചില മാറ്റങ്ങള്‍ എനിക്കു ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു. അലോപ്പതിക്കാലത്ത് എന്റെ വയര്‍ ഒരിക്കലും ശരിയായല്ല പ്രവര്‍ത്തിച്ചിരുന്നത്. ഒന്നുകില്‍ വയറ്റിളക്കം അല്ലെങ്കില്‍ മലബന്ധം, ഇതായിരുന്നു അവസ്ഥ. അതിനു പരിഹാരമായി അസിഡിറ്റിക്കെതിരെയുള്ള രണ്ടുമൂന്നുതരം ഗുളികകളാണ് എന്റെ വയറിനെ ആക്രമിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ അക്യൂചികിത്സകൊണ്ട് വളരെവേഗം ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായി. ഇതിനായി ഞാന്‍ പാലിക്കേണ്ടിവന്ന നിബന്ധനകള്‍ ണൂന്നാണ്: 1. വിശക്കുമ്പോള്‍ മാത്രം വിശപ്പുമാറുവോളം ഭക്ഷിക്കുക. 2. പാലും പാലുല്‍പ്പന്നങ്ങളും ഉപേക്ഷിക്കുക. 3. അമിതവ്യായാമവും അദ്ധ്വാനവും ഒഴിവാക്കുക. ഇതുമൂന്നും ഞാനിന്നും പാലിച്ചുപോരുന്നു.

മറ്റൊരു കാതലായ മാറ്റം സംഭവിച്ചത് എന്റെ രോഗപ്രതിരോധശേഷിക്കാണ്. മുമ്പൊക്കെ രാത്രികാലങ്ങളില്‍ ജനല്‍ തുറന്നിടുകയോ ഫാനിടുകയോ ചെയ്താല്‍ ചുമയും പനിയും കഫക്കെട്ടും ഉറപ്പായിരുന്നു. എന്നാലാദ്യദിവസംതന്നെ സരിത ഡോക്ടറുടെ ഒരു നിര്‍ദ്ദേശം രാത്രയില്‍ ജനലെല്ലാം തുറന്നിട്ടേ കിടക്കാവൂ എന്നായിരുന്നു. ഞാനത് അക്ഷരം പ്രതി പാലിച്ചെങ്കിലും  യാതൊരസുഖവും ഉണ്ടായില്ല. ചെറിയൊരു മഴച്ചാറ്റലില്‍ പോലും ഉണ്ടാകുമായിരുന്ന ചുമയും മാറിക്കിട്ടി.

അലോപ്പതിക്കാലത്ത് കൈകാലുകള്‍ക്കു വേദനയുണ്ടാവുക പതിവായിരുന്നു. ഡോക്ടറുടെ ഗുളികസേവകൊണ്ടൊന്നും ഫലം കാണാതെ വന്നപ്പോള്‍ അഞ്ചെട്ടു കൊല്ലം മുമ്പ് ഞാന്‍ വീടിനടുത്തുള്ള ആദിവാസി ചികിത്സാകേന്ദ്രത്തില്‍ ചെന്നു. അവര്‍ ഒരാഴ്ചയെന്റെ ദേഹമാകെ ചവിട്ടിത്തിരുമ്മി. പിന്നെ കുറേനാളത്തേക്ക് ശരീരവേദനയുണ്ടായില്ല. വീണ്ടും തുടങ്ങിയെങ്കിലും അക്യൂചികിത്സ തുടങ്ങിയശേഷം വേദനകളും ശല്യപ്പെടുത്താതായി.

അക്യൂചികിത്സയുടെ അഞ്ചാം മാസത്തില്‍ ഞാനൊരു അലോപ്പതി ഡോക്ടറെ കണ്ടു കാര്യങ്ങളെല്ലാം പറയുകയും എന്റെ ആരോഗ്യസ്ഥിതിയൊന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  അദ്ദേഹം നിര്‍ദ്ദേശിച്ച എല്ലാ ടെസ്റ്റുകളും നടത്തി. ബ്ലഡ്ഷുഗറും ടിഎസ്എച്ചും (Thyroid Stimulating Hormone) ഒഴിച്ച് ബാക്കിയെല്ലാം നോര്‍മലായിരുന്നു. ഷുഗറിന്റെ കാര്യത്തില്‍ ഇന്‍സുലിന്‍തന്നെ വേണ്ടിവരുമെന്നായിരുന്നു ഡോക്ടറുടെ പക്ഷം. ഞാനതിനു വഴങ്ങിയില്ല. ഇന്‍സുലിന്‍കൊണ്ട് ഷുഗറിനു മൂക്കുകയറിട്ടിരുന്ന മുപ്പതു കൊല്ലത്തിലൊരിക്കലും എനിക്കിപ്പോഴത്തെപ്പോലെ സുസ്ഥിതി അനുഭവപ്പെട്ടിരുന്നില്ല എന്നതുകൊണ്ടുതന്നെ.

അലോപ്പതിക്കാലത്തു പതിവുസന്ദര്‍ശകരായിരുന്ന പനിയും ചുമയും എന്നെ തേടിയെത്തിയത് അക്യൂചികിത്സയുടെ ഏഴാം മാസത്തിലാണ്. ശരീരത്തില്‍ പഴയ ഗുളികസുഹൃത്തുക്കളെയൊന്നും കാണാത്തതുകൊണ്ടാവാം ഇരുവരും ഒറ്റദിവസം കൊണ്ടു കെട്ടുകെട്ടി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ മൂടിപ്പുതച്ചു കിടക്കുകയും ഭക്ഷണം പരിമിതപ്പെടുത്തുകയും മാത്രമേ ചെയ്തുള്ളു.

മൂന്നുമാസം കൂടി കഴിഞ്ഞു പരിശോധിച്ചപ്പോഴും ഷുഗര്‍ കാര്യമായി കുറഞ്ഞിരുന്നില്ല. അപ്പോള്‍ ഞാന്‍ മറ്റൊരു അക്യൂഡോക്ടറെ കണ്ടു - എന്റെ ബന്ധുകൂടിയായ ഡോ. മേഴ്‌സി മുരിക്കന്‍. വാഗമണ്ണിലുള്ള അവരുടെ ക്ലിനിക്കില്‍ 10 ദിവസം താമസിച്ചു ചികിത്സിച്ചാല്‍ രോഗശമനം ത്വരിതപ്പെടുത്താനാകുമെന്ന് അവര്‍ പറഞ്ഞു. അവരുടെ ചികിത്സാരീതിയില്‍ വ്യത്യാസമുണ്ട്.  സൂചി ഉപയോഗിച്ചാണ് മര്‍മ്മബിന്ദുക്കളെ ഉത്തേജിപ്പിക്കുന്നത്. ഞാനതു പരീക്ഷിക്കുകയും പത്തുദിവസംകൊണ്ട് ഷുഗറിന്റെ കാര്യത്തിലും നല്ല പുരോഗതി നേടുകയും ചെയ്തു. അതിനുശേഷവും അസുഖലക്ഷണങ്ങള്‍ അലട്ടുമ്പോള്‍ ഞാനാദ്യത്തെ ഡോ. സരിതയെത്തന്നെ സമീപിച്ചുകൊണ്ടിരുന്നു.

(തുടരും)

2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

അലോപ്പതിയില്‍ നിന്നുള്ള മോചനം - രോഗങ്ങളില്‍ നിന്നും I

സെബാസ്റ്റ്യന്‍ വട്ടമറ്റം 9495897122



അലോപ്പതി ചികിത്സാസമ്പ്രദായം പരക്കെ അറിയപ്പെടുന്നത് ആധുനിക വൈദ്യശാസ്ത്രം എന്നാണ്. എന്നാലതല്ല ഏറ്റവും ആധുനികമായ ചികിത്സാവിധി. അതിലേറെ ആധുനികമായ ഹോമിയോപ്പതി കണ്ടുപിടിച്ച സാമുവല്‍ ഹാനിമാനാണ് അതിന് അലോപ്പതി എന്നു പേരിട്ടത്. എങ്കിലും ആധുനികം എന്ന് അലോപ്പതിയെ വിശേഷിപ്പിക്കുന്നതില്‍ ന്യായമില്ലാതില്ല. പാശ്ചാത്യ ആധുനികതയെ പിന്‍പറ്റിയാണല്ലോ അതു നമ്മുടെ നാട്ടിലുമെത്തിയത്. അതിന്റെ പ്രചാരകര്‍ നമ്മുടെ പരമ്പരാഗത ചികിത്സാരീതികളെ ആട്ടിയകറ്റുകയും ചെയ്തു.  
          ആധുനിക കൃഷിരീതികള്‍ അതിന്റെ രാസവളവും കീഡനാശിനികളും കൊണ്ട് നമ്മുടെ മണ്ണിന്റെ ആരോഗ്യം നശിപ്പിച്ചതിനെക്കുറിച്ച്  നമുക്കിന്ന് കുറേയെല്ലാം ധാരണയുണ്ട്. എന്നാല്‍ അലോപ്പതിയെന്ന  ആധുനിക ചികിത്സാരീതി അതിന്റെ രാസമരുന്നുകള്‍കൊണ്ട് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ എങ്ങനെയെല്ലാം വികൃതമാക്കിയിരിക്കുന്നു എന്നതിനെക്കുറിച്ച് നമുക്കിന്നും കാര്യമായ അറിവില്ല.   
          മുപ്പതുകൊല്ലം നീണ്ടുനിന്ന അലോപ്പതി ചികിത്സ എന്നെ എവിടെക്കൊണ്ടെത്തിച്ചെന്നും അതില്‍ നിന്നു ഞാനെങ്ങനെ മോചിതനായി എന്നുമാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.
          1985-ല്‍ അലോപ്പതിച്ചികിത്സകനായ ഒരു ഡോക്ടര്‍ കണ്ടെത്തി ഞാന്‍ പ്രമേഹരോഗിയാണെന്ന്. ദീര്‍ഘകാലത്തെ ഗുളികസേവയ്ക്കും ഇന്‍സുലിന്‍ പ്രയോഗത്തിനുമിടയിലും പ്രഷര്‍, കൊളസ്‌ട്രോള്‍, ഹൈപ്പോതൈറോയിഡിസം എന്നീ രോഗങ്ങള്‍കൂടി എന്നെ ബാധിച്ചു. ബാധയൊഴിക്കലിന്റെ മുപ്പതാമാണ്ടില്‍ എനിക്ക് ആ ചികിത്സാസമ്പ്രദായത്തിലുള്ള വിശ്വാസം പാടേ ഇല്ലാതായി. 2014 ഏപ്രില്‍ 25-ന്, തലേന്നുവരെ കഴിച്ചിരുന്ന പതിമൂന്നിനം ഗുളികകളും  എടുത്തിരുന്ന 60 യൂണിറ്റ് ഇന്‍സുലിനും അപ്പാടെ നിര്‍ത്തലാക്കി. അങ്ങനെ ഞാന്‍ അലോപ്പതിയില്‍ നിന്ന് മോചനം നേടി. ഇന്നിപ്പോള്‍ മേല്‍പ്പറഞ്ഞ രോഗങ്ങളില്‍നിന്നുകൂടി മോചിതനായിക്കൊണ്ടിരിക്കുന്നു.

അലോപ്പതിച്ചികിത്സയുടെ അവസാനഘട്ടം
          2013 സെപ്റ്റംബര്‍ മുതല്‍ 2014 ഏപ്രില്‍ വരെ ഏഴു മാസക്കാലത്താണ് അലോപ്പതിയിലെനിക്കുണ്ടായിരുന്ന വിശ്വാസത്തിനു കാര്യമായ ഇടിവു തട്ടിയത്. ഇതിന്റെ തുടക്കത്തില്‍ പനിയും കഫക്കെട്ടുമൊക്കെയായി  ഞാന്‍ കോട്ടയത്ത് എസ്. എച്ച്. മെഡിക്കല്‍ സെന്ററില്‍ അഞ്ചു ദിവസം കിടന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍  ഏന്നീ രോഗങ്ങളാണ് അന്ന് എന്നെ അലട്ടിയിരുന്നത്. എന്റെ ഓര്‍മ്മശക്തി കുറയുന്നതായി അനുഭവപ്പെട്ടപ്പോള്‍ അതിന്റെ കാരണവും ഡോക്ടര്‍ കണ്ടെത്തി - ഹൈപ്പോതൈറോയ്ഡിസം. അങ്ങനെ ഒരു പുതിയ പിശാചുബാധകൂടി! ജീവപര്യന്തം  തൈറോനോം എന്ന ഗുളികസേവയ്ക്കുകൂടി ഞാന്‍ വിധിക്കപ്പെട്ടു. ഈ ഏഴുമാസക്കാലത്ത് ആകെ 19 തരം ഗുളികകളും പ്രതിദിനം 45 മുതല്‍ 64 വരെ യൂണിറ്റ് ഇന്‍സുലിനുമാണ് ഞാനകത്തേക്കു കടത്തിവിട്ടുകൊണ്ടിരുന്നത്. ആ ഗുളികകളിലൊന്ന് എപ്പിലെപ്‌സിക്കുള്ളതായിരുന്നെന്ന് ഇന്നു ഞാന്‍ അതിശയത്തോടെ മനസ്സിലാക്കുന്നു.  
          രാത്രികാലങ്ങളില്‍ പലപ്പോഴും വിയര്‍ത്ത് ഞെട്ടിയുണരുകയും ഷുഗര്‍ താണിട്ടാണെന്നറിഞ്ഞ് മധുരം കഴിച്ചു രക്ഷപ്പെടുകയും പതിവായിരുന്നു. എന്നാലതു ക്രമേണ രാത്രിയിലും സംഭവിക്കാന്‍ തുടങ്ങി. ഒരുദിവസം(1-12-13) പകല്‍ പതിനൊന്നരയ്ക്ക് അവിചാരിതമായി വിയര്‍പ്പും ക്ഷീണവും അനുഭവപ്പെട്ടു. ഷുഗര്‍ പരിശോധിച്ചപ്പോള്‍ അത് അപായകരമാം വിധം 52-ലേക്കു താണിരുന്നു. ഡോക്ടരെക്കണ്ടപ്പോള്‍ ഇന്‍സുലിന്റെ ഡോസു കുറച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോളൊരു ദിവസം വൈകിട്ട് ഏഴുമണിക്ക് അതേ പ്രതിഭാസമുണ്ടായി. ഒരാഴ്ചകൂടി കഴിഞ്ഞപ്പോള്‍ പകല്‍ പതിനൊന്നരയ്ക്ക് ഷുഗര്‍ വീണ്ടും 62-ലേക്കു താണു. മൂന്നു മാസങ്ങള്‍ക്കുശേഷം (17-4-14) ഇതു വീണ്ടുമാവര്‍ത്തിക്കുകയും എനിക്കു കഠിനമായ ശ്വാസം മുട്ടലനുഭവപ്പെടുകയും ചെയ്തു.  
          അന്നുവരെ ഡോക്ടറുടെ ഇന്‌സുലിന്‍ഡോസും എന്റെ ഷുഗര്‍ലെവലും തമ്മില്‍ ആനുപാതികമായൊരു ബന്ധമുണ്ടെന്ന് എനിക്കു തോന്നിയിരുന്നു. ഇപ്പോള്‍ ഇവരണ്ടും തമ്മില്‍ ആമയും മുയലും തമ്മിലുള്ള മത്സരംപോയെയായിരിക്കുന്നു. ഇതിനു ഡോക്ടര്‍ക്കൊരു വിശദീകരണവും താരാനില്ലായിരുന്നു. ശ്വാസതടസം തൈറോനോമിന്റെ പാര്‍ശ്വഫലമായിരിക്കാമെന്നു സൂചിപ്പിക്കുകയും ചെയ്തു. എങ്കിലതു മരണംവരെ സഹിക്കേണ്ടി വരുമല്ലോ എന്നു ഞാന്‍ മനസ്സിലോര്‍ത്തു ഭയപ്പെട്ടു. ഓരോ ശ്വാസംമുട്ടലുമെന്നെ മരണത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടുമിരുന്നു.

          അങ്ങനെ മരണഭീതിയിലും കടുത്ത നിരാശയിലും കഴിയുന്ന നാളുകളിലാണ് തിരുവനന്തപുത്തുനിന്ന് ഒരു ബന്ധുവിന്റെ ഫോണ്‍വിളി വരുന്നത്. മൂവാറ്റുപുഴയിലുള്ള ഒരു അക്യൂപങ്ചര്‍ ഡോക്ടറെ പോയി കാണാനായിരുന്നു നിര്‍ദ്ദേശം. അയാള്‍ക്കതുകൊണ്ട് ഏറെ ഗുണം കിട്ടിയെന്നും പറഞ്ഞു.

          അടുത്ത ദിവസം(25-4-2014)തന്നെ ഞാനാ ഡോക്ടറുടെ അടുത്തെത്തി. ഡോ. സരിത എന്‍. സതീശന്‍ ബി. എസ്. എം. എസ്, ഡി. എ. എസ്‌സി. തിരുവനന്തപുരത്തു ശാന്തിഗിരിയില്‍ നിന്നു സിദ്ധയില്‍ ബിരുദവും കോയമ്പത്തൂര് നിന്ന് അക്യൂപങ്ചറില്‍ ഡിപ്ലോമയും ആണു യോഗ്യത. ഞാനെന്റെ രോഗവിവരങ്ങള്‍ ചുരുക്കിപ്പറഞ്ഞു. അവരെന്റെ നാഡി പരിശോധിച്ചിട്ടു പറഞ്ഞു എന്നെ സുഖപ്പെടുത്താമെന്ന്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ആ മുഖഭാവം എനിക്കു പ്രത്യാശ നല്‍കി. പക്ഷേ, അവര്‍ കൂട്ടിച്ചേര്‍ത്തുഞാനാദ്യംതന്നെ ഇന്‍സുലിനടക്കമുള്ള ചികിത്സകളെല്ലാം അവസാനിപ്പിക്കണമെന്ന്. ഞാനൊന്നാലോചിച്ചു. അപ്പോഴുമുണ്ടായിരുന്ന ശ്വാസം മുട്ടലും മരണഭയവും എന്നെക്കൊണ്ട് ആ നിര്‍ദ്ദേശം അംഗീകരിപ്പിച്ചു. ഇന്നോളം ഞാനതു ലംഘിച്ചിട്ടുമില്ല.

 (തുടരും)

2017, ഫെബ്രുവരി 8, ബുധനാഴ്‌ച

കുരിശുമലയിലെ ഫ്രാന്‍സീസ് ആചാര്യയുടെ ഹൃദ്രോഗം - ചികിത്സാനുഭവം

ജോര്‍ജ് ഡേവിഡ് MST. (കാനഡ)
ആഹാരോര്‍ജമുപയോഗിച്ച് രോഗമുക്തി നല്‍കുന്ന ഒരു ചികിത്സാസമ്പ്രദായമാണ് മാക്രോബയോട്ടിക്‌സ്. ചികിത്സകന്റെ രോഗനിര്‍ണ്ണയ വൈദഗ്ധ്യത്തോളംതന്നെ രോഗിയുടെ സഹകരണവും കൂടി ഉണ്ടായാലേ മാക്രോബയോട്ടിക് ചികിത്സ വിജയിക്കൂ. കഴിക്കരുതെന്നു നിര്‍ദ്ദേശിക്കുന്ന ആഹാരസാധനങ്ങള്‍ എത്ര രുചികരമായാലും കഴിക്കരുത്. കഴിക്കണമെന്നു നിര്‍ദ്ദേശിക്കുന്ന ആഹാരസാധനങ്ങള്‍ ഉണ്ടാക്കാന്‍ എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും, എത്ര അരുചിയുള്ളതാണെങ്കിലും നല്ലതുപോലെ ചവച്ചരച്ചു കഴിക്കുകയും വേണം. ഇതാണ് മാക്രോബയോട്ടിക് ചികിത്സയുടെ അടിസ്ഥാനതത്ത്വം.എന്റെ രോഗികളില്‍ ഞാന്‍ നിര്‍ദ്ദേശിച്ച ആഹാരക്രമം അതേപടി സ്വീകരിച്ച് രോഗമുക്തിനോടുകയും വയോവൃദ്ധനായിരുന്നിട്ടും ആരോഗ്യവാനായി ഏതാനും വര്‍ഷം കൂടി ജീവിക്കുകയും ചെയ്ത ഒരു മഹദ്‌വ്യക്തിയായിരുന്നു, കുരിശുമലയിലെ ഫ്രാന്‍സീസ് ആചാര്യ. 

ബല്‍ജിയം സ്വദേശിയായിരുന്ന അദ്ദേഹം ഇന്ത്യയില്‍ നാല്പതു വര്‍ഷത്തിലേറെ ജീവിച്ചശേഷമാണ് താന്‍ ഒരു ഹൃദ്രോഗിയാണെന്നറിയുന്നത്. ബൈപാസ് സര്‍ജറിയല്ലാതെ അദ്ദേഹത്തിന്റെ രോഗമുക്തിക്ക് മറ്റൊരു മാര്‍ഗവുമില്ലെന്നായിരുന്നു ആധുനിക ചികിത്സകരുടെ കണ്ടെത്തല്‍. ചെന്നൈയിലെ അതിപ്രശസ്തമായ ഹോസ്പിറ്റലില്‍ ആന്‍ജിയോഗ്രാം നടത്തിയശേഷമായിരുന്നു ഈ കണ്ടെത്തല്‍. രോഗിക്ക് 85 വയസ്സിലേറെ പ്രായമുള്ളതിനാല്‍ തങ്ങള്‍ക്കിനിയും യാതൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് അവര്‍ കൈയൊഴിഞ്ഞശേഷമാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. അപ്പോള്‍ രോഗനിര്‍ണ്ണയം കഴിഞ്ഞ് ആറു മാസത്തിലേറെയായി. 

ദിവസവും നടുവേദനയും നെഞ്ചുവേദനയും ചുമയും ഉറക്കമില്ലായ്മയും കൊണ്ട് ആചാര്യവല്ലാതെ കഷ്ടപ്പെടുകയാണ്. ക്ഷീണം കൂടിക്കൂടിവന്ന് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥ. എഴുതാനോ വായിക്കാനോ തുടങ്ങിയാല്‍ അതുപോലും തുടനാവാത്ത വിധത്തിലുള്ള ക്ഷീണം. കാല്‍മുട്ടുകള്‍ക്കും കാല്‍വണ്ണകള്‍ക്കു നീര്‍ക്കെട്ടും വേദനയും, നടുവേദനയ്ക്ക് ബെല്‍റ്റിട്ടിട്ടുണ്ട്. മൂത്രതടസ്സവും വല്ലാതെയുണ്ട്. ഗുളികകള്‍ കഴിക്കുന്നുണ്ടെങ്കിലും രോഗത്തിന് കാര്യമായ കുറവില്ലായിരുന്നു.അദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ രക്തധമനികള്‍ കൊഴുപ്പുകൊണ്ട് അടഞ്ഞിരിക്കുന്ന അവസ്ഥ തുടരുന്നുണ്ടെന്നു മനസ്സിലായി. തല്‍ഫലമായി കാലിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തീരെയില്ല. ആര്‍ട്ടറിയിലെ കുഴല്‍ഭാഗം ചുരുങ്ങിയ അവസ്ഥയിലാണ്. ഹൃദയത്തിന്റെ താഴത്തെ അറയ്ക്ക് പ്രവര്‍ത്തനക്ഷമതതീരെ കുറവാണ്. പ്രൊസ്റ്റേറ്റിനു വീക്കമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ട്. ചുരുക്കുന്ന ഊര്‍ജ്ജം കുറവാകുമ്പോള്‍ മാക്രോബയോട്ടിക്‌സില്‍ അതിനെ യിന്‍ കണ്ടീഷന്‍ എന്നുപറയും. അതായിരുന്നു രോഗാവസ്ഥ. എന്നാല്‍ ചുരുക്കുന്ന ഊര്‍ജം കൂടുതലുള്ള യാങ് ശരീരഘടനയായിരുന്നു അദ്ദേഹത്തിന്റേത്.രോഗങ്ങളുടെ മൂലകാരണം ആഹാരശീലത്തിലാണു തേടേണ്ടത്. അതനുസരിച്ച് അദ്ദേഹത്തിന്റെ അതുവരെയുണ്ടായിരുന്ന ആഹാരക്രമത്തെക്കുറിച്ച് അന്വേഷിച്ചു. പാല്‍, ചീസ്, ചോക്കലേറ്റ്, ബ്രൗണ്‍, ബ്രഡ്ഡ്, മധുരപലഹാരങ്ങള്‍, ബിസ്‌ക്കറ്റ്, വിനാഗിരി ചേര്‍ത്ത അച്ചാറുകള്‍, സാലഡ്, പഴങ്ങള്‍ മുതലായവയായിരുന്നു മുഖ്യാഹാരം. ഒപ്പം ചോറും പച്ചക്കറികളും കാടമുട്ടയും കഴിച്ചിരുന്നു. ചപ്പാത്തിയും റാഗിയും കൂവപ്പൊടിയും ഉപയോഗിച്ചുള്ള ആഹാരസാധനങ്ങളായിരുന്നു അത്താഴം. രണ്ടരവര്‍ഷം മുമ്പുവരെ പഞ്ചസാരയും കഴിച്ചിരുന്നു. മത്സ്യമാംസങ്ങള്‍ ചെറുപ്പത്തില്‍ കഴിച്ചിരുന്നു.രോഗനിര്‍ണ്ണയത്തിനായി നാഡിപരിശോധിച്ചപ്പോള്‍ കിഡ്‌നി, മൂത്രാശയം, പിത്താശയം, കരള്‍ എന്നിവയുമായി ബന്ധപ്പെട്ട നാഡിമിടിപ്പുകള്‍ നോര്‍മലല്ലെന്നു കണ്ടെത്തി. ഊര്‍ജപഥപരിശോധനയില്‍ ഇടതുശ്വാസകോശം വലത്തെ ശ്വാസകോശത്തെക്കാള്‍ ചുരുങ്ങിയ അവസ്ഥയിലാണെന്നും വന്‍കുടലും ഹാര്‍ട്ട്ഗവേര്‍ണറും സമതുലിതമല്ലെന്നും മനസ്സിലായി.

ചുരുക്കുന്ന ഊര്‍ജം കൂട്ടുകയും കൊഴുപ്പുനീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ആഹാരസാധനങ്ങള്‍ നല്‍കിയാണു ചികിത്സിക്കേണ്ടതെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് അതിനനുയോജ്യമായ ഒരു ആഹാരക്രമം അദ്ദേഹത്തിനായി നിര്‍ദ്ദേശിച്ചു. കോമ്പു, വാക്കമി എന്നീ കടല്‍സസ്യങ്ങള്‍, മുള്ളങ്കി, പെരുകിലംവേര്, കാരറ്റ്, വന്‍പയര്‍, മീസോ എന്ന മാക്രോബയോട്ടിക് ലേഹ്യം, ഉള്ളിച്ചെടി എന്നിവയടങ്ങിയ സൂപ്പ് ദിവസവും കഴിക്കണമായിരുന്നു. പ്രഷര്‍കുക്ക് ചെയ്‌തെടുത്ത ബ്രൗണ്‍റൈസും (തവിടുകളയാത്ത അരി) സൂപ്പിനുപയോഗിച്ച പച്ചക്കറികളും വെണ്ടയ്ക്കായും താമരക്കിഴങ്ങും പച്ചിലകളും അടങ്ങിയ കറികളും ആയിരുന്നു മുഖ്യാഹാരം.കിഡ്‌നിയുടെ ഭാഗത്ത് ഇഞ്ചി ആവിയും ഹാര്‍ട്ടിന്റെ ഭാഗത്ത് കടുകൂപ്ലാസ്റ്ററും ഇടണമെന്നും ഇടയ്ക്കിടെ ശരീരം വിയര്‍പ്പിക്കണമെന്നുമുള്ള ബാഹ്യചികിത്സാനിര്‍ദ്ദേശങ്ങളും ഒപ്പം നല്‍കി. 

പാല്‍, പാലുല്‍പന്നങ്ങള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, കാപ്പി, ചായ മുതലായവ വര്‍ജിക്കണമെന്നും ബാന്‍ചാ ഉള്‍പ്പെടെ നാലു ഗ്ലാസിലേറെ പാനീയം പാടില്ലെന്നും ഒക്കെക്കൂടി നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ അദ്ദേഹത്തിന്റെ ആശ്രമവാസികള്‍ ഏവരും കാണിച്ച ശുഷ്‌കാന്തിയും ആചാര്യയുടെ സഹകരണവും അവിസ്മരണീയവും മാതൃകാപരവുമായിരുന്നു. അതിലൂടെ അവര്‍ മാക്രോബയോട്ടിക്‌സിനു നല്‍കിയ പ്രചാരണം വളരെ വളരെ നന്ദിയോടെ ഞാന്‍ അനുസ്മരിക്കുന്നു.ഈ ആഹാരക്രമം സ്വീകരിച്ച ആചാര്യ വര്‍ഷങ്ങളോളം പൂര്‍ണാരോഗ്യത്തോടെ ജീവിച്ചശേഷമാണ് വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.

NB
1 . ഏതു രോഗാവസ്ഥയിലും തവിടുകളയാത്ത അരിയുടെ ചോറായിരിക്കണം മുഖ്യാഹാരത്തിന്റെ 50-60%. ഇത് സന്തുലിതോര്‍ജ്ജമുള്ളതായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍, രോഗമില്ലാത്ത അവസ്ഥയിലും, ഏറ്റവും അനുയോജ്യമാണ്. ആഹാരമെല്ലാം വേവിച്ചതായിരിക്കുന്നതാണ് നന്ന്. 25% പച്ചക്കറികളും 10%ല്‍ കൂടാത്ത അളവില്‍ പയര്‍വര്‍ഗ്ഗങ്ങളും പഴങ്ങളും ഒക്കെയടങ്ങിയ മാക്രോബയോട്ടിക് സമീകൃതാഹാരം ജീവിതം കൂടുതല്‍ ചിട്ടയും സ്വരലയവും ഉള്ളതായി മാറാന്‍ സഹായകമാണ്. ഹൃദയമിടിപ്പിലെ താളപ്പിഴകളില്ലാതാകാനും കൊളസ്റ്ററോള്‍ നില ക്രമീകൃതമാകാനും ഇങ്ങനെയുള്ള ഒരാഹാരക്രമം സ്വീകരിച്ചാല്‍ മതിയാവും. ഹാര്‍ട്ടറ്റായ്ക്കും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത ഇങ്ങനെയുള്ള ആഹാരക്രമത്തില്‍ ജീവിക്കുന്നവര്‍ക്ക് തീരെ കുറവായിരിക്കും.സാമൂഹ്യബോധമുള്ള, സ്വാര്‍ത്ഥചിന്ത കുറവുള്ള വ്യക്തികളെ വാര്‍ത്തെടുക്കാനും കുടുംബസമാധാനവും സാമൂഹ്യനീതിയുമുളവാക്കാനും ഊര്‍ജസന്തുലിതമായ മാക്രോബയോട്ടിക് ആഹാരക്രമം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് വളരെ പ്രയോജനം ചെയ്യും.

2 . കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക: 
9447230159