ആകെ പേജ്‌കാഴ്‌ചകള്‍

2015, ജനുവരി 8, വ്യാഴാഴ്‌ച

ഉലുവ പുഡ്ഡിങ്ങ്


കുതിര്‍ത്ത ഉലുവ                     - 10 ഗ്രാം
കുതിര്‍ത്ത ഉണക്കലരി                - 50 ഗ്രാം
കരുപ്പെട്ടി                    - ആവശ്യത്തിന്
തേങ്ങാപ്പാല്‍                    - 50 മില്ലി
ഏലക്കാ പൊടിച്ചത്                 - ഒരു നുള്ള്
10 ഗ്രാം കുതിര്‍ത്ത ഉലുവ, 50 ഗ്രാം കുതിര്‍ത്ത ഉണക്കലരി ചേര്‍ത്ത് അരച്ചെടുത്ത് മധുരത്തിന് കരുപ്പെട്ടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുറുക്കി എടുക്കുക. വാങ്ങുന്നതിന് മുമ്പ് ഒരു ഏലക്കാ പൊടിച്ചതും തേങ്ങാപ്പാലും ചേര്‍ത്ത് ഇളക്കി വാങ്ങുക.
പ്രയോജനങ്ങള്‍:
സന്ധിവേദന, കൂട്ടികളുടെ കാഴ്ചക്കുറവ്, ശരീരവേദന, നീര്‍ക്കെട്ട് എന്നിവ ശമിപ്പിക്കും. ശ്വാസകോശത്തില്‍ അടിഞ്ഞു കുടുന്ന കഫത്തെ ഇളക്കിക്കളയാന്‍ സഹായിക്കും.
മുലപ്പാല്‍ തീരെ കുറവുളള സ്ത്രീകള്‍ക്ക് മുലപ്പാല്‍ ഉണ്ടാകാന്‍ സഹായിക്കും.
പ്രമേഹരോഗികള്‍ മധുരംചേര്‍ക്കാതെ ദിവസവും കഴിക്കുന്നത് നല്ലതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ