ആകെ പേജ്‌കാഴ്‌ചകള്‍

2011, നവംബർ 19, ശനിയാഴ്‌ച

നടുവേദനയ്ക്ക് ആയുര്‍വ്വേദത്തില്‍ ചികിത്സയുണ്ടോ?

നടുവേദനയ്ക്ക് ആയുര്‍വ്വേദത്തില്‍ ചികിത്സയുണ്ടോ?
ആയുര്‍വ്വേദത്തില്‍ നടുവേദനയ്ക്ക് നിര്‍വ്വചനവും, പരിശോധനകളും, മരുന്നുകളും, ചികിത്സകളും ഇല്ല. മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ. പി. കെ. സുദര്‍ശനന്‍നായര്‍ , സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട, ചെറുതുരുത്തി, ഷൊര്‍ണ്ണൂര്‍ പറയുന്നത് ശ്രദ്ധിക്കുക ''ആയുര്‍വ്വേദത്തില്‍ നടുവേദനയ്ക്ക് കടീഗ്രഹം, കടിശൂല, പുഷ്ഠഗ്രഹം, ത്രികഗ്രഹം എന്നീ പേരുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിനെ ഒരു പ്രത്യേക രോഗമായി പരിഗണിച്ചു കൊണ്ട് വിശദമായ ചികിത്സാ നിര്‍ദ്ദേശങ്ങളൊന്നും കാണുന്നില്ല'' ഒക്ടോബര്‍ 2001 പേജ് 33.ആയുര്‍വ്വേദത്തില്‍ നടുവേദനയ്ക്ക് ചികിത്സിക്കാന്‍ ത്രികഗ്രഹം= അരക്കെട്ടില്‍ പിടുത്തം, പൃഷ്ടഗ്രഹം= പുറംവേദന എന്ന ഒരു വാക്ക് മാത്രം മതിയോ?.
ആയുര്‍വ്വേദ കോളേജുകളില്‍ പഠിച്ചവര്‍ നടുവേദന ചികിത്സയും ''ഡിസ്‌ക് ചികിത്സ''യും ആയുര്‍വ്വേദത്തില്‍ ഉള്‍പ്പെടുത്താനായി ഗൂഡശ്രമം തുടങ്ങയിട്ട് വര്‍ഷങ്ങളായി. ആദ്യപടിയായി ''ഡിസ്‌ക് പ്രൊലാപ്‌സ് എന്ന് പറയുന്ന വാക്കിന്റെ അര്‍ത്ഥമറിയാതെ ''ഡിസ്‌ക് തള്ളലും'', ''ഡിസ്‌ക് തെറ്റലും, ഡിസ്‌ക് തേയ്മാനവും '' എന്ന പുതിയ നപുംസക വാക്കുകള്‍ ഉണ്ടാക്കി തെറ്റിദ്ധരിപ്പിച്ചു.''ഡിസ്‌ക് തള്ളലും'', ''ഡിസ്‌ക് തെറ്റലും'' മാറ്റാമെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം ചെയ്യാന്‍ തുടങ്ങി.''ഡിസ്‌ക് പ്രൊലാപ്‌സ്'' എന്നത് ''ഡിസ്‌ക് തള്ളുക'' ,''ഡിസ്‌ക് തെറ്റുക'' എന്നല്ല. ഡിസ്‌ക് തള്ളുമെന്നും, ഡിസ്‌ക് തെറ്റുമെന്നും ഒരു വൈദ്യ പുസ്തകത്തിലും പറയുന്നില്ല. യഥാര്‍ത്ഥ നട്ടെല്ല് കണ്ടിരുന്നെങ്കില്‍ ഡിസ്‌ക് തള്ളുമെന്നോ, ഡിസ്‌ക് തെറ്റുമെന്നോ പറയില്ലായിരുന്നു. ഡിസ്‌കിനെക്കുറിച്ച് അല്ലെങ്കില്‍ അതിന് സമാനമായ വാക്കിനെക്കുറിച്ച് ആയുര്‍വ്വേദത്തില്‍ ഒരു പരാമര്‍ശം പോലുമില്ല.അവരാണ് ''ഡിസ്‌ക് തള്ളലും'', ''ഡിസ്‌ക് തെറ്റലും'' മാറ്റാമെന്ന് പരസ്യം ചെയ്യുന്നത്. തെറ്റാത്തതും തള്ളാത്തതുമായ ഡിസ്‌ക് എങ്ങിനെ മാറ്റും? ''അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും''.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പ്രസിദ്ധീകരിച്ച നടുവേദന എന്ന പുസ്തകത്തില്‍ നടുവേദനക്ക് രക്ത പരിശോധന, എക്‌സറെ, സി.ടി.സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍, test തുടങ്ങിയ പരിശോധനാ രീതികള്‍ പറയുന്നു.നടുവേദനയ്ക്ക് ആയുര്‍വ്വേദത്തില്‍ പരിശോധനാ രീതികള്‍ ഇല്ലെന്ന് ചുരുക്കം. മേല്‍പ്പറഞ്ഞ പരിശോധനാ രീതികള്‍ ആയുര്‍വ്വേദത്തിന്റെ അടിസ്ഥാനമായ ത്രിദോഷത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയിട്ടുള്ളതല്ല. ത്രിദോഷങ്ങളും ഇവയുടെ 62 തരം ദോഷങ്ങളും പ്രേത-ഭൂത-പിശ്വാച ്ബാധ, ഗ്രഹദോഷം, ശാപം,ദൈവകോപം,... ഇവയും ആധുനിക ശാസ്ത്രത്തിലെ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയില്ല കൃത്യമായ നിര്‍വ്വചനവും പരിശോധനയും ഇല്ലാതെ ഒരു രോഗത്തിനും ചികിത്സിക്കാന്‍ കഴിയില്ല.
സങ്കര ചികിത്സയാണ് ചെയ്യുന്നതെന്ന് പില സ്ഥാപനങ്ങള്‍ പരസ്യം ചെയ്യാറുണ്ട്. Comprehensive Back Care എന്ന സ്ഥാപനത്തിന്റെ പരസ്യം നോക്കൂ.
ഹൈടെക് മോഡേണ്‍ ഫിസിയോ തെറാപ്പി യൂണിറ്റ്, ആധുനിക എക്‌സറെ യൂണിറ്റ് , ലാബ് സൗകര്യങ്ങള്‍, അലോപ്പതി, ആയുര്‍വ്വേദ-യോഗ, പ്രകൃതി ചികിത്സ, ആക്യൂപങ്ചര്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ ക്ലിനിക്, നട്ടെല്ല്, കശേരുക്കള്‍ എന്നിവയ്ക്ക് സ്ഥാന ഭ്രംശങ്ങള്‍ക്ക് (IVDP) പ്രത്യേക സംയോജിത ചികിത്സാരീതി, കേരളീയ ചികിത്സാരീതികളായ ഉഴിച്ചില്‍, പിഴിച്ചില്‍, ഇലക്കിഴി, സ്റ്റിംബാത്ത്, ധാര, വസ്തി, എന്നിവ ശാസ്ത്രീയമായി ചെയ്യുവാന്‍ പ്രത്യേകം സംവിധാനം'' .സംയോജിത ചികിത്സാരീതി എന്ന് പറയുന്നതില്‍ നിന്നും നടുവേദനയ്ക്ക് ആയുര്‍വ്വേദത്തില്‍ ചികിത്സയില്ലെന്ന് തെളിയുന്നു.
ലാബ്, എക്‌സറെ, സി.ടി.സ്‌കാന്‍, എം.ആര്‍.ഐ തുടങ്ങിയ ആധുനിക പരിശോധന സംവിധാനങ്ങള്‍, ഫിസിയോ തെറാപ്പിയും ഉപയോഗിച്ച് ചികിത്സിക്കുന്നതായി വേദ ആയുര്‍വേദിക് സെന്ററിന്റെ പരസ്യത്തില്‍ പറയുന്നു(മാതൃഭൂമി ആരോഗ്യമാസിക, 2000, ജൂണ്‍ പേജ് 31).
നടുവേദനയ്ക്ക് സങ്കരവേദ ചികിത്സകര്‍ പ്രതിവിധിയായി പറയുന്നത് കളരി മര്‍മ്മ ചികിത്സ, ഫിസിയോ തെറാപ്പി തുടങ്ങിയവയാണ്. ഇത് ആയുര്‍വ്വേദ ചികിത്സയുടെ ഭാഗമല്ല. നടുവേദനക്ക് പ്രത്യേക ചികിത്സ അറിയാമെന്ന് പരസ്യം ചെയ്യുന്ന ചില ആയുര്‍വ്വേദ ചികിത്സകര്‍ക്ക് നടുവേദനയുണ്ട്. എറണാകുളം ജില്ലയിലെ ആയുര്‍വ്വേദ കോളേജ് കായിക വിഭാഗം മേധാവിക്ക് കഴുത്ത് വേദന. ഭാര്യയും സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ ചികിത്സക.എം. ആര്‍. ഐ സ്‌കാന്‍ ചെയ്തു,ഡിസ്‌ക് പ്രൊലാപ്‌സ്. ഓപ്പറേഷന്‍ ചെയ്തു. ഇപ്പോള്‍ കടുത്ത വേദന.
നടുവേദനയ്ക്ക് ആയുര്‍വ്വേദത്തില്‍ ശരിയായ നിര്‍വ്വചനവും, പരിശോധനകളും, മരുന്നുകളും, ചികിത്സകളും ഇല്ലാത്തതിനാലും, ആയുര്‍വ്വേദത്തില്‍ ഒരു സത്യവുമില്ലെന്ന് വിശ്വാസിക്കുന്നതുകൊണ്ടും പുതിയ ആയുര്‍വ്വേദ ചികിത്സകര്‍ അലോപ്പതി നിര്‍വ്വചനവും, പരിശോധനകളും, കളരി മര്‍മ്മ ചികിത്സകളും ഉപയോഗിക്കുന്നു. കളരി മര്‍മ്മ ചികിത്സ ആയുര്‍വ്വേദ ചികിത്സയുടെ ഭാഗമല്ല. വിദേശങ്ങളിലേക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന മാസികകളില്‍ കളരി ചികിത്സകൊണ്ട് നടുവേദനയും മറ്റു രോഗങ്ങളും മാറ്റുന്നതായി ആയുര്‍വ്വേദ സ്ഥാപനങ്ങള്‍ പരസ്യം ചെയ്യാറുണ്ട്. അതേസമയം കേരളത്തിലെ കളരി ചികിത്സകര്‍ക്ക് അംഗീകാരം നല്‍കരുതെന്ന് പറഞ്ഞ് കളരി ചികിത്സയെ എതിര്‍ക്കും. നടുവേദനയ്ക്ക് കളരി മര്‍മ്മ ചികിത്സ ആയുര്‍വ്വേദത്തില്‍ ഉള്‍പ്പെടുത്തി ആയുര്‍വ്വേദ & ഹെല്‍ത്ത് ടൂറിസം മാസികയില്‍ ഒക്‌ടോബര്‍ 2010 ല്‍ പേജ് 26-31 ല്‍ ഡോ.അര്‍ഷാദ് എഴുതിയ ലേഖനവും , നാഗാര്‍ജ്ജുനയുടെ Spine speciality എന്ന പരസ്യവും ഉണ്ട്.

വിവരാവകാശ നിയമം അനുസരിച്ച് ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറില്‍ നിന്നും ആയുര്‍വ്വേദ കോളേജുകളില്‍ നിന്നും കളരി ചികിത്സയെ സംബന്ധിച്ചും ഉഴിച്ചിലിനെ സംബന്ധിച്ചും വിവരങ്ങള്‍ ചോദിച്ചിരുന്നു. അവര്‍ എഴുതിത്തന്ന മറുപടി വായിച്ചാല്‍ എത്ര അശാസ്ത്രീയമായിട്ടാണ് പഠിപ്പിക്കുന്നതും ചികിത്സിക്കുന്നതുമെന്ന് ബോധ്യമാകുന്നു. ''കളരിചികിത്സക്ക് ആയുര്‍വ്വേദ ചികിത്സയുമായോ പഞ്ചകര്‍മ്മ ചികിത്സയുമായോ യാതൊരു ബന്ധവുമില്ല.സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജില്‍ കളരിചികിത്സ പഠിപ്പിക്കുന്നില്ല. എന്നാണ് മറുപടി തന്നത്. യഥാര്‍ത്ഥ കളരിചികിത്സ പഠിക്കാതെ ചികിത്സിക്കുന്ന പ്രതിഭാസം ആയുര്‍വ്വേദ ചികിത്സയിലല്ലാതെ ലോകത്തൊരിടത്തും കാണാന്‍ സാധിക്കില്ല.
ആയുര്‍വ്വേദ തത്വങ്ങളില്‍നിന്നും വ്യതിചലിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളും, സംഘടനാബലവും, സ്വയം ചമച്ച അധികാരവും ഉപയോഗിച്ച് കളരി ചികിത്സയെന്ന് അവകാശപ്പെട്ട് ആയുര്‍വ്വേദത്തില്‍ ഉള്‍പ്പെടുത്തി ചികിത്സിക്കുന്നപോലെ കളരി ചികിത്സകര്‍ ആയുര്‍വ്വേദ ചികിത്സയെന്ന് അവകാശപ്പെട്ട് കളരി ചികിത്സയില്‍ ഉള്‍പ്പെടുത്തി ചികിത്സിച്ചിരുന്നെങ്കില്‍ വലിയ ലഹള തന്നെ ഉണ്ടാകുമായിരുന്നു.
ആയുര്‍വ്വേദത്തിന്റെതല്ലാത്ത ചികിത്സകള്‍ ചെയ്യുന്ന ചികിത്സകള്‍ക്ക് മെഡി ക്ലെയിം, മെഡിക്കല്‍ റിംബേഴ്‌സ്‌മെന്റ് എന്നിവ നല്‍കേണ്ട കാര്യമില്ല.
സിനിമയില്‍ പറയുന്ന ''കളരി പരമ്പര ദൈവങ്ങളെ....'' എന്നതു മാറ്റി ''ആയുര്‍വ്വേദ കോളേജ് അധ്യാപകരാണേ,ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറാണേ, സ്വന്തമായി ശരിയായ ശരീരശാസ്ത്രവും, പരിശോധനകളും ഇല്ലാത്തതിനാല്‍ യഥാര്‍ത്ഥ കളരി മര്‍മ്മ ചികിത്സകനെ വ്യാജനെന്ന് വിളിച്ച് ''മര്‍മ്മ വിദഗ്ധന്‍്'' ''കായകല്പ വിദഗ്ധന്‍്'' ''സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ വിദഗ്ധന്‍'' എന്നെല്ലാം ബോര്‍ഡില്‍ എഴുതി വെച്ച് ചികിത്സിക്കും, ഇത് സത്യം, സത്യം, സത്യം''
യഥാര്‍ത്ഥ കളരി മര്‍മ്മ ചികിത്സ പഠിക്കാതെ വികലമായ ശരീരശാസ്ത്രം വെച്ച് വൈകൃത കളരി മര്‍മ്മ ചികിത്സ ചെയ്ത് യഥാര്‍ത്ഥ കളരി ചികിത്സയുടെ പേര് നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്യുന്ന പുതിയ ആയുര്‍വ്വേദ ചികിത്സകരെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കളരി മര്‍മ്മ ചികിത്സ ചെയ്യുന്ന കേരള കളരിപ്പയറ്റ് അസോസിയേഷനിലെ അംഗങ്ങളും, കളരി മര്‍മ്മ ചികിത്സകരും കേരള കളരി മര്‍മ്മ ചികിത്സാ ഫെഡറേഷന്‍ എന്ന സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നടുവേദനയ്ക്ക് വടക്കെ ഇന്ത്യയില്‍ ചെയ്യുന്ന ചികിത്സയും, കേരളത്തില്‍ ചെയ്യുന്ന ചികിത്സയും വ്യത്യസ്തമാണ്. വടക്കെ ഇന്ത്യയില്‍ ആയുര്‍വ്വേദ ഗ്രന്ഥങ്ങള്‍ അനുസരിച്ച് പശുവിന്റെ മൂത്രം കുടിപ്പിച്ചുള്ള ചികിത്സയും, രസൗഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയും ഉണ്ട്. ഇവിടെ അത് തെറ്റാണെന്ന് പറയുന്നു. ആയുര്‍വ്വേദ ഗ്രന്ഥങ്ങള്‍ അനുസരിച്ചുള്ള ചികിത്സകള്‍ തെറ്റാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ആയുര്‍വ്വേദത്തില്‍ ശാസ്ത്രത്തിന്റെ അംശം വളരെ കുറവ് മാത്രമേ ഉള്ളൂ. ആയുര്‍വ്വേദത്തില്‍ പറയുന്ന പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്താല്‍ നടുവേദന മാറില്ല. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളിലാണ് ആയുര്‍വ്വേദ ചികിത്സകര്‍ പഞ്ചകര്‍മ്മ ചികിത്സ ഉപയോഗിക്കാന്‍ തുടങ്ങിയത്. കഷായത്തിന് മരുന്നെഴുതി കൊടുക്കല്‍ മാത്രമായിരുന്നു ആയുര്‍വ്വേദചികിത്സ. കളരി ചികിത്സകരെയും നാട്ടുവൈദ്യന്മാരെയും രോഗികള്‍ കൂടുതലായി ആശ്രയിക്കുന്നത് കണ്ട് പുതിയ ആയുര്‍വ്വേദക്കാര്‍ പഞ്ചകര്‍മ്മ ചികിത്സയിലേക്കും കളരി ചികിത്സയിലേക്കും തിരിയുകയായിരുന്നു. 2002 ലെ ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ്സില്‍ വെച്ച് ഗ്രന്ഥകാരന്‍ പേപ്പര്‍ അവതരിപ്പിച്ചപ്പോഴാണ് നടുവേദന ചികിത്സയില്‍ ആയുര്‍വ്വേദക്കാരുടെ അജ്ഞത ബോധ്യമായത്. അതിനുശേഷം കാണുന്നത് കേരളത്തിലെ പുതിയ ആയുര്‍വ്വേദ ചികിത്സകര്‍ നടുവേദനയിലേക്കും സന്ധിവേദനയിലേക്കും തിരിയുന്നതാണ്. മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ.കാലടി നമ്പൂതിരി പറയുന്നത് ശ്രദ്ധിക്കുക ''അധ്വാനം, ചെലവ്, ശ്രദ്ധ, കാലതാമസം, ഉപകരണങ്ങള്‍, പത്ഥ്യങ്ങള്‍ എന്നിവ കൂടുതല്‍ വേണ്ടിവരുന്നതിനാല്‍ ആയുര്‍വ്വേദത്തിലെ പ്രധാന ചികിത്സയാണെങ്കിലും കഴിഞ്ഞ തലമുറക്കാര്‍ പഞ്ചകര്‍മ്മ ചികിത്സ അപൂര്‍വ്വമായേ ചെയ്തിരുന്നുള്ളൂ''(പേജ് 51, 1997 മെയ്).
ആയുര്‍വ്വേദ ശാസ്ത്രം തെറ്റായതിനാല്‍ അലോപ്പതിചികിത്സ, കളരി ചികിത്സ, പ്രകൃതി ചികിത്സ എന്നിവയില്‍ നിന്നും, മോഷ്ടിച്ചും, കൂട്ടിച്ചേര്‍ത്തും, അനുകരിച്ചും സ്വന്തമാക്കിയ അവിയല്‍ ശരീരശാസ്ത്രവും, നിര്‍വ്വചനവും പരിശോധനകളും ചികിത്സകളുമാണ് പുതിയ ആയുര്‍വ്വേദ ചികിത്സയിലുള്ളത്. പുതിയ ആയുര്‍വ്വേദ ചികിത്സയില്‍ നിന്നും അലോപ്പതി, കളരി, നാട്ടുവൈദ്യം, യോഗ എന്നിവ മാറ്റി നിര്‍ത്തിയാല്‍ ആയുര്‍വ്വേദം വട്ടപൂജ്യമാകും. ഇന്നത്തെ പുതിയ ആയുര്‍വ്വേദ ചികിത്സകരുടെ അവിയല്‍ ചികിത്സാ വഞ്ചനയില്‍പ്പെടാതിരിക്കാന്‍ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

'ആയുര്‍വ്വേദത്തിലെ അശാസ്ത്രീയ ചികിത്സാരീതികള്‍'
എന്ന പുസ്തകത്തില്‍ നിന്ന്.
യഥാര്‍ത്ഥ കളരിചികിത്സക്കും നടുവേദന സുഖപ്പെടുത്താനും സമീപിക്കുക
Dr.K. M. YACOB , Marma Health Centre,Kalyani Towers, Deshabhimani jn, P.O.Kaloor, Kerala. Pincode - 682017, Mob: 98470 94788 E.mail :yacobkm@gmail.com, yacob@marmatreatment.com

4 അഭിപ്രായങ്ങൾ:

  1. padiyoor balakrishnan vaidyar near iringalkkuda best for backborn problems alsmost 90 patients visiting daily most of them will cured with out thirummu and operation my wife also a patient to him and improves better under his treatment from gangadharan g mob 8547054288 gangadharang007@gmail.com

    മറുപടിഇല്ലാതാക്കൂ
  2. ആരേ ഉദ്ദേശിച്ചാണോ അവർക്ക്!!! നിങ്ങൾ ഒരു ബിസിനസുകാരൻ / സ്ത്രീ ആണോ?
    നിങ്ങൾ ഏതെങ്കിലും സാമ്പത്തിക മെസ് ലെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ ഫണ്ട് ആവശ്യം?
    നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യമുണ്ടോ?
    നിങ്ങൾ ഒരു കൺസോളിഡേഷൻ വായ്പ ആവശ്യമുണ്ടോ?
    നിങ്ങൾ ഒരു കോമ്പിനേഷൻ വായ്പ ആവശ്യമുണ്ടോ?
    നിങ്ങൾ ഒരു ഹോം ഇംപ്രൂവ്മെന്റ് ആവശ്യമുണ്ടോ?
    ഇമെയിൽ: hanusiinfo1@gmail.com
    നമ്പര്: 447035991103

    മറുപടിഇല്ലാതാക്കൂ
  3. കോട്ടക്കല്‍ ആര്യവൈദ്യശാല യുടെ പരസ്യം കണ്ടപ്പോള്‍ ആയുര്‍വേദത്തില്‍ നടുവ് വേദനക്ക് മരുന്നില്ലെന്ന് മനസ്സിലാക്കിയ പൊട്ടന്‍ ആയ എഴുത്തുകാരന്‍

    മറുപടിഇല്ലാതാക്കൂ