ആകെ പേജ്‌കാഴ്‌ചകള്‍

2011, നവംബർ 1, ചൊവ്വാഴ്ച

കാന്‍സര്‍ : കാരണങ്ങള്‍, സാന്ത്വനചികിത്സ, പ്രതിരോധം


ജോര്‍ജ് ഡേവിഡ് എം.എസ്.ടി.(കാനഡ)
ഏതു രോഗവും നാലു തലങ്ങളുള്ളതാണ്. കാന്‍സറിന്റെ പ്രാഥമികലക്ഷണങ്ങള്‍(symptoms) വേദന, ഛര്‍ദി മുതലായവയായിരിക്കും. ഈ ലക്ഷണങ്ങള്‍ കാന്‍സറിനുമാത്രമുള്ളതല്ല. അവ ഉളവാകാനുള്ള ശാരീരികകാരണങ്ങള്‍(causes)എന്തെന്ന് അന്വേഷിച്ചാലേ രോഗാവസ്ഥ (condition) എന്തെന്ന് വ്യക്തമാവൂ. ശരീരത്തില്‍ രോഗകോശങ്ങളുടെ നിയന്ത്രണാതീതമായ വ്യാപനമുണ്ടായിട്ടുണ്ടെങ്കിലേ മുന്‍പറഞ്ഞ രോഗലക്ഷണങ്ങള്‍ കാന്‍സര്‍ എന്ന രോഗാവസ്ഥയുടെ ഫലമാണെന്നു പറയാനാവൂ.
രോഗകാരണം രോഗലക്ഷണങ്ങളോ രോഗവസ്ഥയോ അല്ല. കാന്‍സറിന്റെ പ്രധാന കാരണം രാസമാലിന്യങ്ങളും അമിതമായ അളവിലുള്ള മാംസ്യങ്ങളും കൊഴുപ്പും നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ എത്തുന്നതാണ്. അവയുടെ ആധിക്യം കോശങ്ങളുടെ അവസ്ഥയെ മാറ്റുമ്പോള്‍ അവ നശിക്കുകയോ അവയുടെ ആന്തരഘടനയില്‍ വ്യത്യാസം (mutation)വരികയോ ചെയ്യും. ആന്തരികമായ കോശഘടനയില്‍ മാറ്റം വന്ന ആദ്യ കോശത്തില്‍നിന്ന് സമീപസ്ഥമായ കോശങ്ങളിലേക്ക് ആ മാറ്റം വ്യാപിക്കുമ്പോഴാണ് കാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്.
ശരീരത്തിന്റെ ഒരു അവയവത്തിന്റെ മാത്രം ചുറ്റുമായി ഇങ്ങനെയുള്ള കോശങ്ങളെ സൂക്ഷിച്ചുവയ്ക്കുകയും ബാക്കി ശരീരഭാഗങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ശരീരപ്രകൃതിയുടെ സ്വഭാവമാണ് കാന്‍സറിലൂടെ പ്രകടമാകുന്നത്. കാന്‍സര്‍ ബാധിച്ചാലും കൂടുതല്‍കാലം ജീവിക്കാന്‍ ഈ പ്രതിഭാസം രോഗികളെ സഹായിക്കും. (ആധുനികഗവേഷണങ്ങള്‍തന്നെ കണ്ടെത്തിയിട്ടുള്ളത് കീമോതെറാപ്പിക്ക് വിധേയരാകാത്തവര്‍ അതിനു വിധേയരായിട്ടുള്ളവരെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നുണ്ടെന്നാണ്.)
ഏതു രോഗത്തിന്റെയും മൂലകാരണം(origin) അന്തരീക്ഷത്തിലും ആഹാരത്തിലും ജലത്തിലുംനിന്ന് അമിതമായ അളവിലുള്ള മാംസ്യവും കൊഴുപ്പും മറ്റുമായി നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്ന മാലിന്യങ്ങളാണ്. രോഗിയുടെ ശരീരഘടനയും ആഹാരശീലവും കൂടി ഇങ്ങനെ സംഭവിക്കാന്‍ കാരണമായിട്ടുണ്ട്. രോഗിയുടെ ശരീരഘടനയെന്തെന്നും ശരീരത്തിലെ ഏതേത് അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നവിധത്തിലുള്ള ആഹാരശൈലിയായിരുന്നു, രോഗി ഇന്നോളം തുടര്‍ന്നുപോന്നിട്ടുള്ളത് എന്നും സൂക്ഷ്മമായി പഠിക്കുമ്പോഴേ രോഗത്തിന്റെ മൂലകാരണം കണ്ടെത്താനാവൂ. പൊതുവേപറഞ്ഞാല്‍ അന്തരീക്ഷമലിനീകരണം(വികിരണങ്ങളും മറ്റും മൂലമുണ്ടാവുന്നവ), വായുമലിനീകരണം,ജലമലിനീകരണം, ഊര്‍ജ-അസന്തുലിതവും മലിനവുമായ ആഹാരം എന്നിവയുമായി ഉറ്റബന്ധമുള്ളവയാണ് ഏതു രോഗത്തിന്റെയും മൂലകാരണം.
ഏതു രോഗത്തിന്റെയും ശാസ്ത്രീയമായ ചികിത്സ രോഗലക്ഷണങ്ങള്‍, രോഗാവസ്ഥ, രോഗകാരണം എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടും മൂലകാരണങ്ങള്‍ പരിഹരിച്ചുകൊണ്ടുമായിരിക്കണം. രോഗത്തിന്റെ മൂലകാരണങ്ങളില്‍ നമുക്കേറ്റവും നിയന്ത്രണവിധേയമാക്കാനാവുന്നത് ആഹാരംതന്നെയാണല്ലോ.
ഈ സാഹചര്യത്തിലാണ് ശാസ്ത്രീയമായി പുനരാവിഷ്‌കരിച്ചിട്ടുള്ള ചൈനീസ് പരമ്പരാഗത ആഹാരോര്‍ജ (ചികിത്സാ)ശാസ്ത്രമായ മാക്രോബയോട്ടിക്‌സിന്റെ കാന്‍സര്‍ (സാന്ത്വന)ചികിത്സയെപ്പറ്റിയുള്ള വീക്ഷണം ചുരുക്കമായി ഒന്നു കുറിക്കുന്നത്. (മാക്രോബയോട്ടിക്‌സിനെപ്പറ്റി ഇന്റര്‍നെറ്റില്‍ ലക്ഷക്കണക്കിനു പരാമര്‍ശമുണ്ട്.)
നമ്മുടെ ആന്തരികാവയവങ്ങളെ അമിതമായി വികസിപ്പിക്കുകയോ ചുരുക്കുകയോ ഇല്ലാത്ത, തികച്ചും ഊര്‍ജസന്തുലിതമായ, ആഹാരമാണ് വേവിച്ച ധാന്യങ്ങള്‍ എന്നതിനാല്‍ മനുഷ്യന്റെ മുഖ്യാഹാരം ധാന്യങ്ങളായിരിക്കണമെന്നു പറയുന്ന, പ്രമേഹരോഗിക്കുപോലും (ആഹാരത്തിന്റെ 50 ശതമാനത്തിലേറെ) തവിടു കളയാത്ത അരിയുടെ ചോറ് നല്കുന്ന, ഒന്നാണ് മാക്രോബയോട്ടിക് ആഹാരക്രമം.
കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പോലും ആഹാരക്രമത്തില്‍ മാറ്റം വരുത്തി ചികിത്സിച്ചു ഭേദപ്പെടുത്താറുള്ള മാക്രോബയോട്ടിക്‌സിനെപ്പറ്റി സാന്ത്വനചികിത്സാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.
ഒരു അലോപ്പതി ഡോക്ടറായിരുന്ന ഡോ. ഹ്യൂഗ് ഫോക്‌നര്‍ (Dr. Huge Falkner) എഴുതിയിട്ടുള്ള, സ്വന്തം കാന്‍സര്‍ എഴുപത്തിനാലാം വയസ്സില്‍ മാക്രോബയോട്ടിക് ആഹാരക്രമത്തിലൂടെ ചികിത്സിച്ചു ഭേദമാക്കിയതെങ്ങനെ എന്നു വിശദീകരിക്കുന്ന, Physician, Heal Thyself (വൈദ്യാ നീ നിന്നെത്തന്നെ സുഖപ്പെടുത്തൂ) എന്ന ഗ്രന്ഥം ലോകപ്രസിദ്ധമാണ്.
കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനചികിത്സ നല്കുന്നവര്‍ക്കായി മാക്രോബയോട്ടിക്‌സിന്റെ വീക്ഷണത്തില്‍ ഏതുതരം കാന്‍സര്‍രോഗിക്കും അനുയോജ്യമായ ചില പൊതു ആഹാരക്രമനിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുക്കുന്നു. (ഓരോ രോഗിയുടെയും രോഗാവസ്ഥയും ശരീരഘടനയും സൂക്ഷ്മമായി ഗ്രഹിച്ചശേഷമല്ലാതെ രോഗമുക്തി നല്കുന്ന ആഹാരക്രമം നിര്‍ണയിക്കാനാവില്ല.)
ദിവസവും രാവിലെ നല്കുന്ന ആദ്യാഹാരം കാരറ്റ,് മുള്ളങ്കി, മത്തങ്ങാ, പച്ചനിറമുള്ള ഇലകള്‍, സവാള എന്നിവ അടങ്ങുന്ന സൂപ്പായിരിക്കുന്നതാണ് നല്ലത്. കഷണങ്ങളും വെള്ളവും മുഴുവന്‍ കഴിക്കണം. ആഹാരം നല്ലതുപോലെ ചവച്ചരച്ചു കഴിക്കണം. ഉച്ചയ്ക്കുള്ള ആഹാരത്തിന്റെ 50-60 % തവിടുകളയാത്ത അരി (brown rice)യുടെ ചോറായിരിക്കട്ടെ.
കാരറ്റ്, മുള്ളങ്കി, മത്തങ്ങാ, സവാള, ടേര്‍ണിപ്‌സ്, ബീറ്റ്‌റൂട്ട്‌സ്, കാബേജ്, പച്ചിലകള്‍, ചേന, കാച്ചില്‍, കൂര്‍ക്ക, ബീന്‍സ്,വാഴപ്പിണ്ടി മുതലായവയാണ് കറികള്‍ക്ക് ഉപയോഗിക്കേണ്ടത്്. ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഉത്തമം.
ഉപ്പ്, അധികമാകരുത്. കുറഞ്ഞ അളവില്‍, അയഡൈസ് ചെയ്യാത്ത കല്ലുപ്പേ ഉപയോഗിക്കാവൂ, എണ്ണ എള്ളെണ്ണയാണു നല്ലത്. പരിമിതമായ അളവിലേ പാടുള്ളു.
മലബന്ധമുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ കാട്ടുചെടിയായി വളരുന്ന പെരുകിലത്തിന്റെ വേരിന്മേല്‍തൊലി കറികളിലും സൂപ്പിലും ചേര്‍ത്ത് കൊടുക്കുന്നത് നന്നായിരിക്കും. വൈകുന്നേരം കാരറ്റ്, മുള്ളങ്കി, സവാള, മത്തങ്ങാ, തിന ഇവ രണ്ടു ടേബിള്‍സ്പൂണ്‍ വീതമെടുത്ത് നല്ലതുപോലെ വേവിച്ച് ചൂടോടെ നല്കുന്നതും നന്നായിരിക്കും. രാവിലത്തെ സൂപ്പിലും വൈകുന്നേരത്തെ ഈ സൂപ്പിലും കാല്‍ ടീസ്പൂണ്‍ വീതം മീസോ എന്ന മാക്രോബയോട്ടിക് ലേഹ്യം (ഇന്‍ഡ്യയില്‍ ഇറക്കുമതിചെയ്ത് ലഭ്യമാക്കേണ്ടതാണിത്) ചേര്‍ത്തു നല്കുന്നത്് വളരെ പ്രയോജനം ചെയ്യും. ബാന്‍ചാ എന്ന ആല്‍ക്കലൈന്‍ സ്വഭാവമുള്ള ചായ (ഇന്‍ഡ്യയില്‍ ഇറക്കുമതിചെയ്ത് ലഭ്യമാക്കേണ്ടതാണിതും) ദിവസവും നല്കാന്‍ കഴിഞ്ഞാല്‍ അതും നന്നായിരിക്കും. (പാനീയങ്ങളുടെ ആകെ അളവ് 4 ഗ്ലാസ്സില്‍ കൂടാന്‍ പാടില്ല.)
ഇതിനു പുറമേ ഏറ്റം പ്രധാനമായി ശ്രദ്ധിക്കേണ്ടത് ചില ആഹാരസാധനങ്ങള്‍ വര്‍ജിക്കുന്ന കാര്യമാണ്. അവ അക്കമിട്ട് താഴെക്കൊടുക്കുന്നു:
1. മാംസവും മാംസോത്പന്നങ്ങളും മത്സ്യവും
2. പാലും പാലുത്പന്നങ്ങളും മുട്ടയും
3. ധാന്യപ്പൊടികള്‍ ഉപയോഗിച്ചുള്ള ആഹാരങ്ങള്‍
4. പഞ്ചസാരയും പഞ്ചസാര ഉപയോഗിച്ചുള്ള ആഹാരങ്ങളും
5. ബേക്കറികളില്‍നിന്നുള്ളതോ പായ്ക്കുചെയ്തതോ ആയ ആഹാരങ്ങള്‍
6 ഐസ്‌ക്രീം പോലെയുള്ള തണുത്ത ആഹാരങ്ങള്‍
7. വറുത്തെടുത്തതോ പൊരിച്ചെടുത്തതോ ആയ ആഹാരസാധനങ്ങള്‍
8. ഉരുളക്കിഴങ്ങും, തക്കാളി, പപ്പായ, കുമ്പളങ്ങാ, വെള്ളരിക്കാ മുതലായ ഏറെ ജലാംശമുള്ള പച്ചക്കറികളും വാഴച്ചുണ്ടും കൂണും പഴങ്ങളും തേനും
9. തേങ്ങ, വെളിച്ചെണ്ണ, മദ്യം, ചായ, കാപ്പി
10 യീസ്റ്റ് ഉപയോഗിച്ചു പുളിപ്പിച്ചുണ്ടാക്കിയ ആഹാരങ്ങളും അച്ചാറുകളും മുളകും മസാലകളും വിനാഗിരിയും
11. രാസപ്രവര്‍ത്തനങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന ആഹാരസാധനങ്ങളും മരുന്നുകളും
രാത്രി 11 മണിക്കു മുമ്പ് ഉറങ്ങണം.
ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പ് ആഹാരം കഴിക്കണം.
പാചകത്തിന് അലുമിനിയം പാത്രം ഉപയോഗിക്കരുത്.
കോട്ടണ്‍ വസ്ത്രമേ ഉപയോഗിക്കാവൂ.
ടി.വി. കാണുന്നതും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും ആഭരണങ്ങള്‍ ധരിക്കുന്നതും ഒഴിവാക്കണം.
കാന്‍സറിനെയെന്നല്ല, ഏതു രോഗത്തെയും പ്രതിരോധിക്കാന്‍ മാക്രോബയോട്ടിക്‌സ് നമ്മുടെ നാട്ടില്‍ ശിപാര്‍ശചെയ്യുന്ന ക്രമീകൃത മാക്രോബയോട്ടിക് ആഹാരക്രമം നമ്മുടെ നാട്ടിലെ പരമ്പരാഗത ആഹാരക്രമത്തില്‍നിന്ന് വളരെയൊന്നും മാറ്റമുള്ളതല്ല. അതിന്റെ 50-60 ശതമാനവും തവിടുകളയാത്ത അരിയുടെ ചോറാണ്. 25-30 ശതമാനം കിഴങ്ങുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികളാണ്. പയര്‍വര്‍ഗങ്ങളും പഴങ്ങളും 5 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. മാംസ്യവും കൊഴുപ്പും അടങ്ങിയ ആഹാരം കുറയ്ക്കണം. എല്ലാ ദിവസവും ഒരേ ആഹാരസാധനങ്ങള്‍തന്നെ ഒരേ രീതിയില്‍ പാകംചെയ്ത് കഴിക്കുന്നതു നന്നല്ല. വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്ന വ്യത്യസ്തമായ ഊര്‍ജങ്ങളുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നമ്മുടെ ഓരോരോ ആന്തരികാവയവങ്ങള്‍ക്കും ഊര്‍ജം സന്തുലിതമായി ലഭിക്കാന്‍ വിഭവങ്ങള്‍ വ്യത്യസ്തമായിരിക്കട്ടെ. പാനീയങ്ങളുടെ ആകെ അളവ് 4 ഗ്ലാസ്സില്‍ കൂടാന്‍ പാടില്ല.
മറ്റു രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ യഥാര്‍ഥത്തില്‍ ആരോഗ്യമുള്ളവരാണോ എന്നു സ്വയം കണ്ടെത്താന്‍ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടോ എന്നു നോക്കിയാല്‍ മതി.
ഒരിക്കലും ക്ഷീണം തോന്നാറില്ല. എല്ലായ്‌പ്പോഴും ഉണര്‍വും സന്തോഷവും ഉണ്ട്.
ഒരിക്കലും മലബന്ധമുണ്ടാവാറില്ല. നല്ല വിശപ്പുണ്ട്.
ഒരിക്കലും ദ്വേഷ്യം തോന്നാറില്ല.
എല്ലാം നല്ലതിനെന്നു കൃതജ്ഞതാഭാവത്തോടെ കാണാനും ശുഭാപ്തിവിശ്വാസത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും കഴിയുന്നുണ്ട്.
നല്ല ഉറക്കമുണ്ട്.
നല്ല ഓര്‍മശക്തി ഉണ്ട്.
ഇങ്ങനെ ആരോഗ്യമുള്ളവര്‍ക്കുമാത്രം മത്സ്യവും പാലും പാലുത്പന്നങ്ങളും മുട്ടയും മാംസവും മാംസോത്പന്നങ്ങളും ഒക്കെ വല്ലപ്പോഴും കഴിക്കാം.
എന്നാല്‍ ഇങ്ങനെ നല്ല ആരോഗ്യമുള്ളവര്‍ വളരെ ചുരുക്കമായിരിക്കും. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ രോഗാവസ്ഥയും മൂലകാരണങ്ങളും മനസ്സിലാക്കി സമഗ്രചികിത്സയ്ക്കു വിധേയരാകേണ്ടതുണ്ട്. ആന്തരികാവയവങ്ങളുമായി സൂക്ഷ്മമായി ബന്ധമുള്ള അക്യുപ്രഷര്‍ പോയിന്റുകളില്‍ സ്പര്‍ശിച്ചും പന്ത്രണ്ടു വിധത്തില്‍ നാഡി പരിശോധിച്ചുമൊക്കെയുള്ള,പല തലങ്ങളുള്ള, മാക്രോബയോട്ടിക് രോഗനിര്‍ണയത്തിലൂടെ മറ്റു രോഗനിര്‍ണയസംവിധാനങ്ങള്‍ക്കൊന്നും കണ്ടെത്താനാവില്ലാത്ത അവസ്ഥയിലുള്ള കാന്‍സര്‍പോലും കണ്ടെത്താനാവും.
* ലേഖകന്‍ ദിവംഗതനായ പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്താ സ്ഥാപക പ്രസിഡന്റായി 1 2 വര്‍ഷം മുമ്പ് തുടങ്ങിയ മാക്രോബയോട്ടിക് സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ തുടക്കം മുതല്‍ അതിന്റെ ഓണററി ഡയറക്ടറും മാക്രോബയോട്ടിക് കണ്‍സള്‍ട്ടന്റും ആണ്.
ഫോണ്‍ : 04822 276617, 9447858743, 9447230159

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ