യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിൽ നിന്ന്
നമ്മുടെ പരമ്പരാഗത ആഹാരശീലങ്ങള്‍ വീണ്ടെടുക്കാന്‍ സ്വാശ്രിതസ്വഭാവമുള്ള കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന
ബോധ്യത്തോടെ നടത്തുന്ന ഭക്ഷ്യ ആരോഗ്യ സ്വരാജ് കാമ്പയിനില്‍ ഈ പുസ്തകവും
ഇതിലെ ആശയങ്ങളും പ്രചരിപ്പിക്കുന്നതാണ്.
നാടന്‍ കറിവേപ്പില ഉതിര്‍ത്തത് - ഒരു പിടി
കുതിര്‍ത്ത ഉണക്കലരി - 50 ഗ്രാം
തേങ്ങാപ്പാല്‍ - 50 മി. ലി.
ജീരകപ്പൊടി - ഒരു നുള്ള്
നല്ല നാടന്‍ കറിവേപ്പില ഒരു പിടി എടുത്ത് നന്നായ് കഴുകി 50 ഗ്രാം ഉണക്കലരി കുതിര്‍ത്തതും ചേര്‍ത്ത് നന്നായ് കല്ലില്‍ വച്ച് അരച്ചെടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് കുറുക്കി എടുക്കുക. വാങ്ങുന്നതിനുമുമ്പ് തേങ്ങാപ്പാലും ഒരു നുളള് ജീരകപ്പൊടിയും ചേര്‍ത്തിളക്കുക. ആറിയാല്‍ ഉപയോഗിക്കാം.
പ്രയോജനങ്ങള്‍:
ഉദര സംബന്ധമായ രോഗങ്ങള്‍, കുടല്‍കൃമികള്‍, വയറിളക്കം, വയറ്റില്‍നിന്ന് കഫംപോകല്‍, ഗ്രഹണി എന്നീ അസുഖങ്ങള്‍ ശമിപ്പിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ