ആകെ പേജ്‌കാഴ്‌ചകള്‍

2015, ജനുവരി 20, ചൊവ്വാഴ്ച

തലവേദനയ്ക്ക്

നനഞ്ഞ തുണി നെറ്റിയില്‍ പതിപ്പിക്കുക.
ജാതിക്ക അരച്ചു പുരട്ടുക.
ചന്ദനം അരച്ചു പുരട്ടുക.
മല്ലി ഇലയും ചന്ദനവും കൂടി അരച്ചു പുരട്ടുക.
ലംവഗപ്പട്ട അരച്ചു പുരട്ടുക.
നെല്ലിക്കാത്തൊലി പാലില്‍ അരച്ചു തേക്കുക.
തേറ്റാമ്പരല്‍ കോഴിമുട്ടയുടെ വെള്ളക്കരുവില്‍ അരച്ചു
    നെറ്റിയില്‍ പൂശുക.
നിലംതൊടാമണ്ണ് വെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പൂശുക.

യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ഒറ്റമൂലികള്‍ 101 രോഗങ്ങള്‍ക്ക്' എന്ന രണ്ടാംഭാഗത്തിൽ നിന്ന് 

പുസ്തകം വേണ്ടവർ ബന്ധപ്പെടുക :  9447858743 or 9495780269 


വായുക്ഷോഭത്തിന്

യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ഒറ്റമൂലികള്‍ 101 രോഗങ്ങള്‍ക്ക്' എന്ന രണ്ടാംഭാഗത്തിൽ നിന്ന് 

പുസ്തകം വേണ്ടവർ ബന്ധപ്പെടുക :  9447858743 or 9495780269 

ആറു കഴഞ്ച് വെളുത്തുള്ളി അരിഞ്ഞിട്ട് നാഴിപ്പാലും നാഴിവെള്ളവും             കൂടി കുറുക്കി പാല്‍ തനിച്ചാക്കി പഞ്ചസാര ചേര്‍ത്തു             കഴിക്കുക.      
അയമോദകവെള്ളം ഭക്ഷണത്തോടൊപ്പം കഴിക്കുക.

2015, ജനുവരി 11, ഞായറാഴ്‌ച

മുരിങ്ങക്കുരു പുഡ്ഡിങ്ങ്

യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിൽ നിന്ന് 


മുരിങ്ങക്കുരു അരച്ചെടുത്തത്              - 50 ഗ്രാം
ഗോതമ്പുപൊടി                     - 50 ഗ്രാം
ഒരു ജാതിക്കായുടെ                 - 1/8 ഭാഗം
പശുവിന്‍ പാല്‍                     - ആവശ്യത്തിന്
തേന്‍                         - അല്പം
മുരിങ്ങക്കുരു 50 ഗ്രാം അരച്ചെടുത്തത്, 50 ഗ്രാം ഗോതമ്പുപൊടി, ഒരു ജാതിക്കായുടെ 8-ല്‍ 1 ഭാഗം ഇവ ചേര്‍ത്ത് അരച്ചെടുക്കുക. ശുദ്ധമായ പശുവിന്‍ പാലില്‍ കുറുക്കി എടുക്കുക. ആറിയാല്‍ അല്പം തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം.
പ്രയോജനങ്ങള്‍:
ശീഘ്രസ്ഖലനത്തിന് നല്ല പ്രതിവിധിയാണ്.
ശരീരബലം വര്‍ധിപ്പിക്കും.


പുസ്തകം വേണ്ടവർ ബന്ധപ്പെടുക :  9447858743 or 9495780269

2015, ജനുവരി 9, വെള്ളിയാഴ്‌ച

ജാതിക്കാ പുഡ്ഡിങ്ങ്

യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിൽ നിന്ന്


ജാതിക്കാ                     - 2 ഗ്രാം
കുതിര്‍ത്ത ഉണക്കലരി                - 50 ഗ്രാം
ശര്‍ക്കര                                               - ആവശ്യത്തിന്
തേങ്ങാപ്പാല്‍                                   - 50 മി. ലി.
പശുവിന്‍ പാല്‍                          - 50 മി. ലി.
ജാതിക്കായും 50 ഗ്രാം കുതിര്‍ത്ത ഉണക്കലരിയും ചേര്‍ത്ത് നന്നായി അരച്ച് ശര്‍ക്കരയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുറുക്കുക. തേങ്ങാപ്പാല്‍, പശുവിന്‍പാല്‍ ഇവ ചേര്‍ത്ത് ഇളക്കി ഇറക്കുക.
പ്രയോജനങ്ങള്‍:
ഉദരരോഗങ്ങള്‍, വയറിളക്കം, കഫ-വാതരോഗങ്ങള്‍, ശീഘ്ര സ്ഖലനം എന്നിവ ശമിപ്പിക്കും.

പുസ്തകം വേണ്ടവർ ബന്ധപ്പെടുക :  9447858743 or 9495780269

2015, ജനുവരി 8, വ്യാഴാഴ്‌ച

ഉലുവ പുഡ്ഡിങ്ങ്


കുതിര്‍ത്ത ഉലുവ                     - 10 ഗ്രാം
കുതിര്‍ത്ത ഉണക്കലരി                - 50 ഗ്രാം
കരുപ്പെട്ടി                    - ആവശ്യത്തിന്
തേങ്ങാപ്പാല്‍                    - 50 മില്ലി
ഏലക്കാ പൊടിച്ചത്                 - ഒരു നുള്ള്
10 ഗ്രാം കുതിര്‍ത്ത ഉലുവ, 50 ഗ്രാം കുതിര്‍ത്ത ഉണക്കലരി ചേര്‍ത്ത് അരച്ചെടുത്ത് മധുരത്തിന് കരുപ്പെട്ടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുറുക്കി എടുക്കുക. വാങ്ങുന്നതിന് മുമ്പ് ഒരു ഏലക്കാ പൊടിച്ചതും തേങ്ങാപ്പാലും ചേര്‍ത്ത് ഇളക്കി വാങ്ങുക.
പ്രയോജനങ്ങള്‍:
സന്ധിവേദന, കൂട്ടികളുടെ കാഴ്ചക്കുറവ്, ശരീരവേദന, നീര്‍ക്കെട്ട് എന്നിവ ശമിപ്പിക്കും. ശ്വാസകോശത്തില്‍ അടിഞ്ഞു കുടുന്ന കഫത്തെ ഇളക്കിക്കളയാന്‍ സഹായിക്കും.
മുലപ്പാല്‍ തീരെ കുറവുളള സ്ത്രീകള്‍ക്ക് മുലപ്പാല്‍ ഉണ്ടാകാന്‍ സഹായിക്കും.
പ്രമേഹരോഗികള്‍ മധുരംചേര്‍ക്കാതെ ദിവസവും കഴിക്കുന്നത് നല്ലതാണ്.

2015, ജനുവരി 2, വെള്ളിയാഴ്‌ച

കറിവേപ്പില പുഡ്ഡിങ്ങ്


യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിൽ നിന്ന് 

നമ്മുടെ പരമ്പരാഗത ആഹാരശീലങ്ങള്‍ വീണ്ടെടുക്കാന്‍ സ്വാശ്രിതസ്വഭാവമുള്ള കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന ബോധ്യത്തോടെ നടത്തുന്ന ഭക്ഷ്യ ആരോഗ്യ സ്വരാജ് കാമ്പയിനില്‍ ഈ പുസ്തകവും ഇതിലെ ആശയങ്ങളും പ്രചരിപ്പിക്കുന്നതാണ്.

നാടന്‍ കറിവേപ്പില ഉതിര്‍ത്തത് - ഒരു പിടി
കുതിര്‍ത്ത ഉണക്കലരി - 50 ഗ്രാം
തേങ്ങാപ്പാല്‍ - 50 മി. ലി.
ജീരകപ്പൊടി - ഒരു നുള്ള്
നല്ല നാടന്‍ കറിവേപ്പില ഒരു പിടി എടുത്ത് നന്നായ് കഴുകി 50 ഗ്രാം ഉണക്കലരി കുതിര്‍ത്തതും ചേര്‍ത്ത് നന്നായ് കല്ലില്‍ വച്ച് അരച്ചെടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് കുറുക്കി എടുക്കുക. വാങ്ങുന്നതിനുമുമ്പ് തേങ്ങാപ്പാലും ഒരു നുളള് ജീരകപ്പൊടിയും ചേര്‍ത്തിളക്കുക. ആറിയാല്‍ ഉപയോഗിക്കാം.
പ്രയോജനങ്ങള്‍:
ഉദര സംബന്ധമായ രോഗങ്ങള്‍, കുടല്‍കൃമികള്‍, വയറിളക്കം, വയറ്റില്‍നിന്ന് കഫംപോകല്‍, ഗ്രഹണി എന്നീ അസുഖങ്ങള്‍ ശമിപ്പിക്കും.