സെബാസ്റ്റ്യന്‍ വട്ടമറ്റം 9495897122
മൂന്നു
കൊല്ലം അക്യൂപങ്ചര്‍ ചികിത്സയില്‍
2014 ഏപ്രില്‍ 25 മുതല്‍ 2017 ഏപ്രില്‍ 24 വരെ മൂന്നു കൊല്ലക്കാലം ഞാന്‍ അക്യൂപങ്ചറല്ലാതെ മറ്റൊരു ചികിത്സയും ചെയ്തിട്ടില്ല. ആദ്യമൊക്കെ ആഴ്ചയിലൊരിക്കലും പിന്നെ മാസത്തിലൊരിക്കലും ഡോക്ടറെ കാണുമായിരുന്നു. ഓരോ തവണയും രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ട് അവര്‍ കൈപ്പത്തിയിലോ കാല്‍പ്പാദത്തിലോ ഉള്ള ഒരു ബിന്ദുവില്‍ ഏതാനും നിമിഷനേരം തൊടുകമാത്രം ചെയ്യും. അതാണ് ആകെയുള്ള ചികിത്സ. മരുന്നുകള്‍ യാതൊന്നുമില്ല. ശരീരത്തിലെ ചില മര്‍മ്മകേന്ദ്രങ്ങളില്‍ നിശ്ചിത തോതില്‍ മര്‍ദ്ദം ചെലുത്തി ആന്തരാവയവങ്ങളെ ഉദ്ദീപിപ്പിച്ചാണ് രോഗശമനം സാധ്യമാക്കുന്നതെന്ന് ഡോക്ടര്‍ വിശദീകരിച്ചിരുന്നു. എന്നെ അതിന്റെ സൈദ്ധാന്തികവശങ്ങള്‍ ബോധ്യപ്പെടുത്തിയത് 'ദി വെബ് ദാറ്റ് ഹാസ് നോ വീവര്‍'(Ted J. Kaptchuk, O.M.D, The Web that has no Weaver - Understanding Chinese Medicine) എന്ന 400 പുറങ്ങളുള്ള പുസ്തകമാണ്.
ഡോക്ടറെ
ആദ്യം കാണുമ്പോള്‍ എന്റെ
വലതുകാലിന്റെ പെരുവിരല്‍
തന്നേ നിവര്‍ത്താന്‍ പറ്റാത്തവണ്ണം
അകത്തേക്കു വളഞ്ഞാണിരുന്നത്.
അക്കാര്യം
പറഞ്ഞപ്പോള്‍ അതിന്റെയറ്റത്തും
ഒന്നു തൊട്ടു.
അടുത്ത
ദിവസംതന്നെ ആ വിരല്‍ നിവര്‍ന്നു.
പക്ഷേ,
മൂന്നാം
ദിവസം രാവിലെ ഷുഗര്‍
പരിശോധിച്ചപ്പോള്‍
എഫ്ബിഎസ്(ഫാസ്റ്റിംഗ്
ബ്ലഡ് ഷുഗര്‍)
435. ഞാനൊന്നു
വിരണ്ടു.
ഡോക്ടറെ
വിളിച്ചു കാര്യം പറഞ്ഞു.
പതിവു
വിഷമങ്ങള്‍ വല്ലതും തോന്നുന്നുണ്ടോ
എന്നു ഡോക്ടര്‍.
ഇല്ല,
അലോപ്പതിക്കാലത്ത്
ഷുഗര്‍ കൂടുമ്പോള്‍ തോന്നിയിരുന്ന
ചൊറിച്ചിലോ മരവിപ്പോ
കോച്ചിപ്പിടുത്തമോ ഒന്നുമില്ല.
എങ്കില്‍
പേടിക്കേണ്ടെന്നു ഡോക്ടര്‍
പറഞ്ഞപ്പോള്‍ എനിക്കു
സമാധാനമായി.
അലോപ്പതിക്കാലത്തു
തുടങ്ങിയ ഒരു പ്രശ്‌നം,
എഴുതാനോ
മറ്റോ കൈവിരലുകള്‍
കൂട്ടിപ്പിടിക്കുമ്പോഴുണ്ടാകുന്ന
ചെറിയൊരു വിറയലാണ്.
അക്യൂചികിത്സയുടെ
ആദ്യവാരാന്ത്യത്തില്‍
ഞാന്‍ കാല്‍വിരലിലെ നഖം
വെട്ടിയപ്പോള്‍ കൈ വിറയ്ക്കുകയും
വിരല്‍ മുറിഞ്ഞു ചോര വരികയും
ചെയ്തു.
ഡോക്ടറുടെ
നിര്‍ദ്ദേശപ്രകാരം ഞാന്‍
ടാപ്പുതുറന്നു കാലിലേക്കു
വെള്ളമിറ്റിക്കുക മാത്രം
ചെയ്തിട്ടു പോയിക്കിടന്നു.
സാവധാനം
ചോര താനേ നിലയ്ക്കുകയും
ക്ലോട്ടു ചെയ്യുകയും ചെയ്തു.
ഒട്ടും
പഴുക്കാതെ മുറുവുണങ്ങി.
അലോപ്പതിക്കാലത്തായിരുന്നെങ്കില്‍
അതുണങ്ങാന്‍ ഒരു കോഴ്‌സ്
ആന്റിബയോട്ടിക്കും കുറഞ്ഞത്
ഒരാഴ്ചത്തെ കാത്തിരിപ്പും
വേണ്ടിവരുമായിരുന്നു.
രക്തം
ക്ലോട്ടു ചെയ്യാതിരിക്കാനുള്ള
ഗുളികയും അവരെനിക്കു തന്നിരുന്നു.
നാളുകള്‍
കഴിയുംതോറും ബ്ലഡ്ഷുഗര്‍,
വളരെ
ചെറിയതോതിലാണെങ്കിലും കുറഞ്ഞു
കൊണ്ടാണിരുന്നത്.
അതേസമയം
വലിയ തോതില്‍ എനിക്കനുഭവപ്പെട്ട
ചില മാറ്റങ്ങള്‍ എനിക്കു
ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു.
അലോപ്പതിക്കാലത്ത്
എന്റെ വയര്‍ ഒരിക്കലും ശരിയായല്ല
പ്രവര്‍ത്തിച്ചിരുന്നത്.
ഒന്നുകില്‍
വയറ്റിളക്കം അല്ലെങ്കില്‍
മലബന്ധം,
ഇതായിരുന്നു
അവസ്ഥ.
അതിനു
പരിഹാരമായി അസിഡിറ്റിക്കെതിരെയുള്ള
രണ്ടുമൂന്നുതരം ഗുളികകളാണ്
എന്റെ വയറിനെ ആക്രമിച്ചുകൊണ്ടിരുന്നത്.
എന്നാല്‍
അക്യൂചികിത്സകൊണ്ട് വളരെവേഗം
ഇക്കാര്യത്തില്‍ കാര്യമായ
പുരോഗതിയുണ്ടായി.
ഇതിനായി
ഞാന്‍ പാലിക്കേണ്ടിവന്ന
നിബന്ധനകള്‍ ണൂന്നാണ്:
1. വിശക്കുമ്പോള്‍
മാത്രം വിശപ്പുമാറുവോളം
ഭക്ഷിക്കുക.
2. പാലും
പാലുല്‍പ്പന്നങ്ങളും
ഉപേക്ഷിക്കുക.
3. അമിതവ്യായാമവും
അദ്ധ്വാനവും ഒഴിവാക്കുക.
ഇതുമൂന്നും
ഞാനിന്നും പാലിച്ചുപോരുന്നു.
മറ്റൊരു
കാതലായ മാറ്റം സംഭവിച്ചത്
എന്റെ രോഗപ്രതിരോധശേഷിക്കാണ്.
മുമ്പൊക്കെ
രാത്രികാലങ്ങളില്‍ ജനല്‍
തുറന്നിടുകയോ ഫാനിടുകയോ
ചെയ്താല്‍ ചുമയും പനിയും
കഫക്കെട്ടും ഉറപ്പായിരുന്നു.
എന്നാലാദ്യദിവസംതന്നെ
സരിത ഡോക്ടറുടെ ഒരു നിര്‍ദ്ദേശം
രാത്രയില്‍ ജനലെല്ലാം
തുറന്നിട്ടേ കിടക്കാവൂ
എന്നായിരുന്നു.
ഞാനത്
അക്ഷരം പ്രതി പാലിച്ചെങ്കിലും
യാതൊരസുഖവും
ഉണ്ടായില്ല.
ചെറിയൊരു
മഴച്ചാറ്റലില്‍ പോലും
ഉണ്ടാകുമായിരുന്ന ചുമയും
മാറിക്കിട്ടി.
അലോപ്പതിക്കാലത്ത്
കൈകാലുകള്‍ക്കു വേദനയുണ്ടാവുക
പതിവായിരുന്നു.
ഡോക്ടറുടെ
ഗുളികസേവകൊണ്ടൊന്നും ഫലം
കാണാതെ വന്നപ്പോള്‍ അഞ്ചെട്ടു
കൊല്ലം മുമ്പ് ഞാന്‍ വീടിനടുത്തുള്ള
ആദിവാസി ചികിത്സാകേന്ദ്രത്തില്‍
ചെന്നു.
അവര്‍
ഒരാഴ്ചയെന്റെ ദേഹമാകെ
ചവിട്ടിത്തിരുമ്മി.
പിന്നെ
കുറേനാളത്തേക്ക് ശരീരവേദനയുണ്ടായില്ല.
വീണ്ടും
തുടങ്ങിയെങ്കിലും അക്യൂചികിത്സ
തുടങ്ങിയശേഷം വേദനകളും
ശല്യപ്പെടുത്താതായി.
അക്യൂചികിത്സയുടെ
അഞ്ചാം മാസത്തില്‍ ഞാനൊരു
അലോപ്പതി ഡോക്ടറെ കണ്ടു
കാര്യങ്ങളെല്ലാം പറയുകയും
എന്റെ ആരോഗ്യസ്ഥിതിയൊന്നു
പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും
ചെയ്തു.
അദ്ദേഹം
നിര്‍ദ്ദേശിച്ച എല്ലാ
ടെസ്റ്റുകളും നടത്തി.
ബ്ലഡ്ഷുഗറും
ടിഎസ്എച്ചും (Thyroid Stimulating Hormone)
ഒഴിച്ച്
ബാക്കിയെല്ലാം നോര്‍മലായിരുന്നു.
ഷുഗറിന്റെ
കാര്യത്തില്‍ ഇന്‍സുലിന്‍തന്നെ
വേണ്ടിവരുമെന്നായിരുന്നു
ഡോക്ടറുടെ പക്ഷം.
ഞാനതിനു
വഴങ്ങിയില്ല.
ഇന്‍സുലിന്‍കൊണ്ട്
ഷുഗറിനു മൂക്കുകയറിട്ടിരുന്ന
മുപ്പതു കൊല്ലത്തിലൊരിക്കലും
എനിക്കിപ്പോഴത്തെപ്പോലെ
സുസ്ഥിതി അനുഭവപ്പെട്ടിരുന്നില്ല
എന്നതുകൊണ്ടുതന്നെ.
അലോപ്പതിക്കാലത്തു
പതിവുസന്ദര്‍ശകരായിരുന്ന
പനിയും ചുമയും എന്നെ തേടിയെത്തിയത്
അക്യൂചികിത്സയുടെ ഏഴാം
മാസത്തിലാണ്.
ശരീരത്തില്‍
പഴയ ഗുളികസുഹൃത്തുക്കളെയൊന്നും
കാണാത്തതുകൊണ്ടാവാം ഇരുവരും
ഒറ്റദിവസം കൊണ്ടു കെട്ടുകെട്ടി.
ഡോക്ടറുടെ
നിര്‍ദ്ദേശപ്രകാരം ഞാന്‍
മൂടിപ്പുതച്ചു കിടക്കുകയും
ഭക്ഷണം പരിമിതപ്പെടുത്തുകയും
മാത്രമേ ചെയ്തുള്ളു.
മൂന്നുമാസം
കൂടി കഴിഞ്ഞു പരിശോധിച്ചപ്പോഴും
ഷുഗര്‍ കാര്യമായി കുറഞ്ഞിരുന്നില്ല.
അപ്പോള്‍
ഞാന്‍ മറ്റൊരു അക്യൂഡോക്ടറെ
കണ്ടു -
എന്റെ
ബന്ധുകൂടിയായ ഡോ.
മേഴ്‌സി
മുരിക്കന്‍.
വാഗമണ്ണിലുള്ള
അവരുടെ ക്ലിനിക്കില്‍ 10
ദിവസം
താമസിച്ചു ചികിത്സിച്ചാല്‍
രോഗശമനം ത്വരിതപ്പെടുത്താനാകുമെന്ന്
അവര്‍ പറഞ്ഞു.
അവരുടെ
ചികിത്സാരീതിയില്‍ വ്യത്യാസമുണ്ട്.
സൂചി
ഉപയോഗിച്ചാണ് മര്‍മ്മബിന്ദുക്കളെ
ഉത്തേജിപ്പിക്കുന്നത്.
ഞാനതു
പരീക്ഷിക്കുകയും പത്തുദിവസംകൊണ്ട്
ഷുഗറിന്റെ കാര്യത്തിലും നല്ല
പുരോഗതി നേടുകയും ചെയ്തു.
അതിനുശേഷവും
അസുഖലക്ഷണങ്ങള്‍ അലട്ടുമ്പോള്‍
ഞാനാദ്യത്തെ ഡോ.
സരിതയെത്തന്നെ
സമീപിച്ചുകൊണ്ടിരുന്നു.
(തുടരും)
നമുക്ക് ആരോഗ്യം എന്ന പേരിലൊരു വകുപ്പുണ്ട്. സര്‍ക്കാര്‍ , സ്വകാര്യ ആശുപത്രികളുമുണ്ട്.ആരോഗ്യ വകുപ്പിനെ നിയന്ത്രിക്കുന്നത് മരുന്ന് മാഫിയ ആണ്. മനുഷ്യന്‍റെ ആരോഗ്യത്തെക്കാള്‍ ആയുസ്സിന്‍റെ നീളം പരമാവധി കൂട്ടി പരമാവധി കാലം ചികിത്സ നടത്തുക എന്ന ലക്‌ഷ്യം മാത്രമേ ഉള്ളു. അലോപ്പതി ചികിത്സയുടെ പോരായ്മകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. അലോപ്പതിയെ വിമര്‍ശിക്കുന്നത് പോലും കുറ്റകരം എന്ന നിലയിലേക്ക് കാര്യങ്ങള്‍ വഷലായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ