ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 8, വെള്ളിയാഴ്‌ച

യോഗാത്മകമായ മാക്രോബയോട്ടിക്‌സ്


ജോസാന്റൺ 

തൈത്തിരിയോപനിഷത്തിലെ ഭൃഗുവല്ലിയില്‍ അന്നം, പ്രാണന്‍, മനസ്സ്, വിജ്ഞാനം, ആനന്ദം എന്ന് ഒരു മൂല്യശ്രേണി കാണാം. സ്ഥൂലവും അതിനാല്‍ത്തന്നെ ഉപരിപ്ലവവും, ആയിക്കരുതപ്പെടുന്ന ഒന്നാണ് അന്നം എന്ന മൂല്യം. എന്നാല്‍ ഉപനിഷദ് ഋഷിമാരും സാക്ഷാല്‍ വേദവ്യാസനും 'അന്ന'ത്തെ അടിസ്ഥാനപരമായ ഒരു മൂല്യമായി കാണുന്നുണ്ടെന്നു മറ്റുപല ഉപനിഷത്തുക്കളും ഭഗവദ്ഗീതയും പരിശോധിച്ചാല്‍ കാണാം. സംശുദ്ധമായും ലളിതമായും രുചികരമായും ആഹാരം പാകം ചെയ്തു കഴിക്കേണ്ടത് എങ്ങനെയന്നത് നാരായണഗുരുവും നടരാജഗുരുവും ഗുരുനിത്യചൈതന്യയതിയും ശിഷ്യന്മാര്‍ക്കുള്ള അടിസ്ഥാനപാഠമായി കരുതിയിരുന്നു.

ആഹാരത്തെ ശാരീരികാവയവങ്ങളുടെ ഊര്‍ജ്ജസ്വഭാവവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാന്‍ സഹായിക്കുന്നത് യോഗാത്മകമായ ഒരു ശാസ്ത്രമാണ്. ആഹാരവും ശരീരവും അനാത്മമാകയാല്‍ ഈ ശാസ്ത്രം അവിദ്യയാണ്. എന്നാല്‍ ഈശാവാസ്യോപനിഷത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
വിദ്യാവിദ്യകള്‍ രണ്ടും
കണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യവെത്തരണം ചെയ്തു
വിദ്യയാലമൃതാര്‍ന്നിടും

ഈ ഋഷിസൂക്തം പരിഗണിക്കുമ്പോള്‍ ആഹാരസാധനങ്ങളെയും ആന്തരികാവയവങ്ങളെയും വ്യവച്ഛേദിച്ചും പരസ്പര്യപ്പെടുത്തിയും ഗ്രഹിക്കാന്‍ സഹായിക്കുന്ന മാക്രോബയോട്ടിക്‌സ് മൃത്യവെത്തരണം ചെയ്യാന്‍ സഹായിക്കുന്ന അവിദ്യയാണെന്നു പറയണം.
മാക്രോബയോട്ടിക്‌സ് താവോദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ള ആഹാരോര്‍ജശാസ്ത്രമാണ്. താവോദര്‍ശനം എല്ലാറ്റിനെയും 'യിന്‍' - 'യാങ്' എന്നു ദ്വന്ദാത്മകമായി കാണുകയും യിന്നിനെയും യാങ്ങിനെയും സമതുലിതമാക്കിക്കൊണ്ട് സ്വാസ്ഥ്യം എങ്ങനെ കൈവരിക്കാമെന്നു പഠിപ്പിക്കുകയും ചെയ്യുന്ന യോഗാത്മക ദര്‍ശനമാണ്. ബൈബിളില്‍ ദൈവത്തിന്റെ രാജ്യവും നീതിയും തേടുക നിനക്കുവേണ്ടതൊക്കെ ലഭ്യമായിക്കൊള്ളും എന്നു പറയുന്നുണ്ട്. ദൈവത്തിന്റെ രാജ്യവും നീതിയും സമതുലനം, സമന്വയം, സമാധാനം എന്നിവയാണു ലക്ഷ്യമാക്കുന്നത്. താവോദര്‍ശനവും അതില്‍നിന്നു ജന്മമെടുത്ത മാക്രോബയോട്ടിക്‌സും ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. ശാരീരികമായ സ്വാസ്ഥ്യത്തിനു മുന്‍തൂക്കം നല്‍കുന്നതായി തോന്നിയേക്കാമെങ്കിലും അത് ആരോഗ്യത്തെ കാണുതെങ്ങനെ എന്നു പഠിക്കുമ്പോള്‍ അത് തികച്ചും യോഗാത്മകമായ ഒരു ശാസ്ത്രംതന്നെയാണ് എന്നു നമുക്കു വ്യക്തമാവും. ആരോഗ്യം എന്ത് എന്നു നിര്‍വചിച്ചിട്ട് അതിന്റെ അടിസ്ഥാനത്തില്‍ അനാരോഗ്യം എന്ത് എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന മാക്രോബയോട്ടിക്‌സ് ജീവന്‍മുക്തനായ യോഗിയുടെ മാതൃത അവതരിപ്പിച്ചിട്ട് യോഗമാര്‍ഗ്ഗം പഠിപ്പിക്കുന്ന യോഗശാസ്ത്രം പോലെ തന്നെ അമൃതാവസ്ഥയിലേക്കു നയിക്കുന്ന 'വിദ്യ'യ്ക്ക് അനുപൂരകമാണെന്നു പറയണം.

മാനസികമായും ശാരീരികമായും സന്തുലിതാവസ്ഥയില്‍ കഴിയുന്നയാള്‍ എങ്ങനെയുള്ള ആളായിരിക്കും. ഏഴു ലക്ഷണങ്ങളാണ് മാക്രോബയോട്ടിക്‌സ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് - ഓരോ ദിവസവും 18 മണിക്കൂര്‍ അദ്ധ്വാനിക്കാന്‍ വേണ്ടതായ ഊര്‍ജ്ജസ്വലതയും ക്ഷീണമില്ലായ്മയും. രണ്ട് - ഈ ഊര്‍ജ്ജം ലഭിക്കാന്‍ വേണ്ടത്ര ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന വിശപ്പ്. മൂന്ന് - ശരീരത്തിനും മനസ്സിനും യാതൊരു പിരിമുറുക്കവും ഇല്ലാതെ ആറു മണിക്കൂറോളം ഗാഢമായി ഉറങ്ങാന്‍ കഴിയും വിധത്തിലുള്ള വിശ്രാന്തി. നാല് - എല്ലാറ്റിനെയും നന്ദിയോടെ കാണാന്‍ സഹായിക്കുന്ന എല്ലാം നല്ലതിനു തന്നെ എന്ന മനോഭാവം. അഞ്ച് - എല്ലാറ്റിനെയും ശുഭാപ്തിവിശ്വാസത്തോടെ സ്വീകരിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സന്തോഷം. ആറ് - എല്ലാവരെയും സഹാനുഭാവത്തോടെ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന സഹിഷ്ണുത. ഏഴ് - ഒരിക്കലും കോപമുണരില്ലാത്തവിധം പ്രശാന്തമായ മനസ്സ്.
ഇവയെല്ലാം ഉണ്ടായിരിക്കുക എന്നു പറഞ്ഞാല്‍ ആ വ്യക്തിക്ക് വിദ്യയിലൂടെ അമൃതം നേടാനുള്ള ആരോഗ്യമുണ്ടെന്നര്‍ത്ഥം. ഒരാള്‍ക്ക് വേണ്ടത്ര ആരോഗ്യമില്ലെങ്കില്‍ ആത്മീയ സാധനയില്‍ നേരിടേണ്ടിവരുന്ന വിഘ്‌നങ്ങള്‍ ഏറെയായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവും എന്നു തോന്നുന്നില്ല. അതാണ്, 'ശരീരമാദ്യം ഖലു ധര്‍മസാധനം' എന്ന് ആചാര്യന്മാര്‍ പറയാന്‍ കാരണം.

മാക്രോബയോട്ടിക്‌സ് സമീകൃതാഹാരം

വേവിച്ച ധാന്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതാണ് മാക്രോബയോട്ടിക് ആഹാരക്രമം. തവിടുകളയാത്ത അരികൊണ്ടുള്ള ചോറ് ഓരോരുത്തരുടെയും ആഹാരത്തിന്റെ 50% - 60% എങ്കിലും വേണം.
ഓരോ ദിവസവും രാവിലെ ധാന്യങ്ങളും, പച്ചക്കറികളും ചെറുതായി അരിഞ്ഞ കിഴങ്ങുകളും അടങ്ങിയ സൂപ്പ് ഓരോ കപ്പ് കഴിക്കാന്‍ മാക്രോബയോട്ടിക്‌സ് ശുപാര്‍ശ ചെയ്യുന്നു. സോയാസോസോ, മിസോയോ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കണം. (പച്ചക്കറികള്‍ പത്ത്-ഇരുപതു മിനിറ്റ് വെന്തശേഷം, കഴിക്കാന്‍ നേരംമാത്രം) ഇത് ആഹാരത്തിന്റെ 5% വരെ ആകാം.
മുള്ളങ്കി, കാരറ്റ്, ബീറ്റുറൂട്ട്, കാബേജ്, സവാള, കാച്ചില്‍, ചേന, മത്തങ്ങ, ബീന്‍സ് മുതലായവ ചേര്‍ത്ത കറികള്‍ 25%-30% ഒരു ദിവസം കഴിക്കുക. വേവിക്കാത്ത പച്ചക്കറികള്‍ ആശാസ്യമല്ല.
പഴങ്ങളും, പയര്‍വര്‍ഗ്ഗങ്ങളും അച്ചാറുകളും കുറഞ്ഞ അളവിലേ പാടുള്ളൂ. മൊത്തം 5% -ല്‍ ഏറെ ആകാതിരിക്കുന്നതാണു നന്ന്. അച്ചാറുകള്‍, മസാലകള്‍ കുറച്ചും വിനാഗിരി ഒഴിവാക്കിയും തയ്യാറേക്കണ്ടതാണ്.
കിണറ്റില്‍ നിന്നോ ഉറവയില്‍നിന്നോ കിട്ടുന്നവെള്ളം അല്പം ബാന്‍ചാ ഇട്ട് തിളപ്പിച്ചു കുടിക്കുന്നതാണ് ഏറ്റം നന്ന്. ഒരു ദിവസം, സൂപ്പ് ഉള്‍പ്പെടെ, നാലു കപ്പിലേറെ യാതൊരു പാനീയവും കഴിക്കുന്നത് നന്നല്ല.
എള്ളെണ്ണയാണ് പാചകത്തിനു ശുപാര്‍ശ ചെയ്യുന്നത്. അതും ഉപ്പും അധികമാകാന്‍ പാടില്ല. വിറകടുപ്പിലോ, മണ്ണെണ്ണ സ്റ്റൗവിലോ, ഗ്യാസടുപ്പിലോ പാകം ചെയ്യണം. ഇലക്ട്രിക് അടുപ്പുകള്‍ പാടില്ല.
മാംസം, പാല്‍, പാല്‍ ഉല്പന്നങ്ങള്‍, പഞ്ചസാര, ബേക്കറി പലഹാരങ്ങള്‍ , മിഠായികള്‍ , ഐസ്‌ക്രീം, ധാന്യപ്പൊടികളും കൊഴുപ്പും ഉപയോഗിച്ചുള്ള ആഹാരങ്ങള്‍ മുതലായവ പരമാവധി ഒഴിവാക്കണം. ദോശ, ഇഡ്ഡലി മുതലായവ നല്ലതാണ്. രാത്രി കിടക്കുന്നതിനു മൂന്നുമണിക്കൂര്‍ മുമ്പേ ആഹാരം കഴിക്കുകയും, രാത്രി 11 മണിക്ക് മുമ്പേ ഉറങ്ങുകയും ചെയ്യണം.
ഇതൊക്കെയാണ് ആരോഗ്യപൂര്‍വ്വകമായ ജീവിതത്തിന് മാക്രോബയോട്ടിക്‌സ് ശിപാര്‍ശ ചെയ്യുന്നത്.

2013 ഒക്‌ടോബർ 22, ചൊവ്വാഴ്ച

മൃത്യോര്‍മ അമൃതംഗമയ - ഒരു അലോപ്പതി ചികിത്സകന്റെ മാക്രോബയോട്ടിക് സൗഖ്യാനുഭവം.

Dr. A.S.R. BABU  D.A.M., M.B.B.S

(ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറായി റിട്ടയര്‍ചെയ്ത, MBBS ഉം പാസ്സായിട്ടുള്ള, ഡോ. രാജേന്ദ്രബാബു ഇപ്പോള്‍ അലോപ്പതി ചികിത്സകനായാണ് ജോലിചെയ്യുന്നത്.)


''താങ്കള്‍ ഒരു ഡോക്ടര്‍ ആയതുകൊണ്ടാണ് ഞാന്‍ ഇതു പറയുന്നത്'' റീജിയണല്‍ ക്യാന്‍സര്‍ സെന്റററിലെ ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു. ''സാര്‍ക്കോയ്‌ഡോസിസ് എന്ന രോഗത്തിന് ലോകത്തെവിടെയും സ്റ്റീറോയ്ഡ് മാത്രമാണു മരുന്ന്. ആറുമാസത്തിനകം പ്രമേഹമുണ്ടാകും. അതു സാരമില്ല; ഇന്‍സുലിന്‍കൊണ്ടു നിയന്ത്രിക്കാവുന്നതേയുള്ളു.'' ഒരു ഡോക്ടര്‍ കൂടിയായ രോഗിക്ക് മറ്റൊരു ഡോക്ടര്‍ നല്‍കിയ സാന്ത്വനം!
ഞാന്‍ ക്യാന്‍സര്‍ സെന്ററിന്റെ പടിയിറങ്ങിയത് ഒരുറച്ച തീരുമാനത്തോടെയാണ്. ഒരു പനിയില്‍ തുടങ്ങി മൂന്നുമാസം ക്ഷയരോഗചികിത്സ നടത്തി മൃതപ്രായനായി ക്യാന്‍സര്‍ സെന്ററില്‍ എത്തിയ എനിക്ക് പ്രമേഹവും ഹൃദ്രോഗവും മരണപര്യന്തം കഷ്ടപ്പാടുകളും വരുത്തിവയ്ക്കുന്ന സ്റ്റീറോയ്ഡു മരുന്നു വേണ്ട. 1995-ലായിരുന്നു ഈ സംഭവം.

പനിയും ചുമയുമായി ചികിത്സക്കെത്തിയ എന്റെ രോഗം നിര്‍ണ്ണയിച്ചത് ചിരകാല സുഹൃത്തുക്കളായിരുന്ന ഒരു ഫിസിഷ്യനും സര്‍ജനും കൂട്ടായി ചര്‍ച്ച ചെയ്തായിരുന്നു. പനി, ചുമ, ശരീരം മെലിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയ രോഗലക്ഷണങ്ങള്‍വച്ച് 'ക്ഷയം' (Tuberculosis) എന്ന് ഫിസിഷ്യന്‍ വിധിയെഴുതി. ഔഷധങ്ങള്‍ ആരംഭിക്കുംമുമ്പ് രോഗനിര്‍ണ്ണയം ഉറപ്പുവരുത്താനായി സര്‍ജന്‍ 'ബയോപ്‌സി' പരിശോധിച്ചു. രോഗം 'സാര്‍ക്കോയ്‌ഡോസിസ്' ആണെന്നായിരുന്നു സര്‍ജന്റെ നിഗമനം. ഇന്ത്യയില്‍ അപൂര്‍വ്വമായി കാണുന്ന രോഗമാണത്. തന്മൂലം ക്ഷയം എന്ന രോഗത്തിനു ചികിത്സ തുടങ്ങി. മൂന്നുമാസം, മുന്നൂറു വര്‍ഷംപോലെ ഇഴഞ്ഞുനീങ്ങി. എന്റെ ഗതി കൂടുതല്‍ വഷളായി. രോഗനിര്‍ണ്ണയം പിഴച്ചുവോ? എന്റെ ചികിത്സകര്‍ക്കു സംശയമായി. ഞാനൊരു ഡോക്ടറായതിനാലാവാം മറ്റൊരു പരീക്ഷണത്തിനുകൂടി ഞാന്‍ തയ്യാറായില്ല. എന്നെ ക്യാന്‍സര്‍ സെന്ററിലേയ്ക്കു റഫര്‍ ചെയ്തു.

മൂന്നുമാസത്തെ ക്ഷയരോഗ ചികിത്സമൂലം എന്റെ തുടക്കം 21 കിലോഗ്രാം കുറഞ്ഞു. വിശപ്പുകെട്ടു. നാവിനു കനം കൂടി, രുചിയില്ലാതായി, മലം പോകാതായി, കുടുകള്‍ ചലനമറ്റു. ആട്ടിന്‍സൂപ്പു കഴിച്ചിരുന്ന എനിക്ക് കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍പോലുമാവുന്നില്ല. സന്ധികളില്‍ നീര്, ശരീരം ഇടിച്ചുനുറുങ്ങുന്ന വേദന, മരണം എന്റെ മുന്നില്‍ നൃത്തംവെയ്ക്കുകയാണ്.

സ്റ്റീറോയ്ഡ് കഴിക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ചത് അതുമൂലമുണ്ടാകുന്ന പുതിയ രോഗങ്ങള്‍ക്കൂടി കഷ്ടപ്പെടുത്താതെ മരിക്കട്ടെ എന്നു കരുതിയാണ്. എന്നാല്‍ ഇനി എന്ത്? എന്ന ചോദ്യം അവശേഷിച്ചു. എല്ലാ ചികിത്സയും പരാജയപ്പെട്ടപ്പോള്‍ ചെയ്യുന്ന ഒന്നുണ്ട് 'പ്രകൃതിചികിത്സ' എന്റെ രോഗം ഭേദമാക്കാമെന്ന് ഒരു പ്രകൃതിചികിത്സകന്‍ തറപ്പിച്ചു പറഞ്ഞു. അദ്ദേഹം പറയുംപോലെ ചെയ്യണം. ഒരു വൈദ്യശാസ്ത്രവും പഠിച്ചിട്ടില്ലാത്ത അദ്ദേഹം ഈ രോഗത്തെപ്പറ്റി കേട്ടിട്ടില്ല. ഇത്തരം ഒരു രോഗിയെ ചികിത്സിച്ചിട്ടില്ല. പക്ഷേ ഉറപ്പുണ്ട്. രോഗം ഭേദമാകും! ചില പച്ചമരുന്നുകള്‍ , പച്ചക്കറികള്‍ , പഴങ്ങള്‍, പാകം ചെയ്യാത്ത ഭക്ഷണം, അരി ആഹാരം ഉപേക്ഷിച്ചു. മത്സ്യം, മാംസം, മുട്ട, പഞ്ചസാര, ചുവന്നമുളക് എന്നിങ്ങനെ വിലക്കപ്പെട്ടവയുടെ നീണ്ട ലിസ്റ്റ്. ക്യാന്‍സര്‍ സെന്ററിലെ പരിശോധനകള്‍ തുടര്‍ന്നു. മൂന്നുമാസത്തെ ചികിത്സ പൂര്‍ത്തിയായപ്പോള്‍ പരിശോധനാഫലം ആശാവഹമായിരുന്നു. അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ , മുമ്പ് ശരീരാന്തര്‍ഭാഗത്ത് കണ്ടെത്തിയിരുന്ന എണ്ണമറ്റ ക്യാന്‍സര്‍ മുഴകള്‍ അപ്രത്യക്ഷമായതായി കണ്ടു. പക്ഷേ മലം പോകണമെങ്കില്‍ എനിമ കൂടിയേ കഴിയൂ. ശരീരം കൂടുതല്‍ മെലിഞ്ഞു തണുപ്പ് അസഹനീയമായി; തോല്‍ ചുക്കിച്ചുളിഞ്ഞു; ചെറിയ കുരുക്കള്‍പോലും രക്തസ്രാവമുണ്ടാക്കി. ആരോഗ്യം ക്ഷയിക്കുകയാണ്.

ആയിടയ്ക്ക് കോട്ടയത്തു നടന്ന സസ്യാഹാരസമ്മേളനത്തില്‍ മാക്രോബയോട്ടിക്‌സ് ചികിത്സകനായ ഡോ. ജോര്‍ജ് ഡേവിഡിനെ പരിചയപ്പെട്ടു. ആഹാരത്തെപ്പറ്റി എനിക്കുണ്ടായിരുന്ന ധാരണ പാടെ മാറ്റിമറിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള സംവാദം. മനുഷ്യന്റെ മുഖ്യ ആഹാരം (Staple food) ധാന്യങ്ങളായിരിക്കണമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ആഹാരത്തിലെ അറിയപ്പെടുന്ന പോഷകങ്ങള്‍ക്കുപരി അതുള്‍ക്കൊള്ളുന്ന അനന്തമായ ഊര്‍ജ്ജത്തിനു ശരീരത്തില്‍ ഉണ്ടാക്കാനാവാത്ത ഒരു മാറ്റവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മതം. എന്റെ അപ്പോഴത്തെ ഭക്ഷണക്രമത്തിലെ പോരായ്മകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുവര്‍ഷത്തിനുശേഷം ഞാന്‍ ധാന്യാഹാരം കഴിക്കുവാന്‍ ആരംഭിച്ചു. ക്രമേണ പഴങ്ങള്‍ , പച്ചക്കറികള്‍ ,  പാകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ , മത്സ്യമാംസങ്ങള്‍ എന്നുവേണ്ട എന്തും ആഹരിക്കുന്നതിനുള്ള ആരോഗ്യം എനിക്കു തിരിച്ചു കിട്ടി. തൂക്കവും തടിയും വര്‍ദ്ധിച്ചു. ഇന്നു ഞാന്‍ പൂര്‍ണ്ണാരോഗ്യവാനാണ്.

എനിക്കു ക്ഷയരോഗ ചികിത്സ നല്‍കിയ ഫിസിഷ്യനും സ്റ്റീറോയ്ഡ് നിര്‍ദ്ദേശിച്ച ക്യാന്‍സര്‍ രോഗവിദഗ്ധനും ഒന്നുമറിയാതെ ചികിത്സിച്ച പ്രകൃതിചികിത്സകനും കാണാതിരുന്ന എന്തോ ഒന്ന് മാക്രോബയോട്ടിക്‌സിലൂടെ ഡോ. ജോര്‍ജ് ഡേവിഡ് കണ്ടെത്തി. സമീകൃതമായ ആഹാരം നിയമേന കഴിച്ചപ്പോള്‍ അത് രോഗത്തിന് ഔഷധമായി മാറി. ആരോഗ്യം തിരിച്ചുകിട്ടി. 12 വര്‍ഷം വൈദ്യശാസ്ത്രം പഠിച്ച എനിക്ക് ഏറ്റവും ഗുണകരമായി മാറിയ പാഠം എനിക്കുണ്ടായ രോഗം തന്നെയാണ്. ആഹാരത്തെ (അന്നം ബ്രഹ്മേതി വ്യജാനാദ്) ബ്രഹ്മമെന്നറിയുവാന്‍ ഉപദേശിക്കുന്ന ഉപനിഷദ് ഋഷിയുടെയും ആഹാരം പരമൗഷധമാണെന്നു പ്രഖ്യാപിച്ച ആധുനിക വൈദ്യശാസ്ത്രപിതാവ് ഹിപ്പോക്രാറ്റസിന്റെയും ദര്‍ശനം അനുഭവിച്ചറിയുവാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. രോഗനിര്‍ണ്ണയം എന്നത് ഒരു മിഥ്യയാണെന്നും രോഗങ്ങള്‍ക്കു പേര് അനിവാര്യമല്ലെന്നും ആഹാരത്തില്‍നിന്നുണ്ടായി, അതിനാല്‍ പരിപുഷ്ടമായി, പരിപാലിക്കപ്പെട്ടുപോരുന്ന ശരീരത്തില്‍ ആഹാരം അമൃതിനു തുല്യമായി പ്രവര്‍ത്തിക്കുമെന്നും എനിക്കുറപ്പായി. ആഹാരം ഔഷധവും ആരോഗ്യദായകവുമാക്കുന്നത് ചികിത്സകന്റെ സാമര്‍ത്ഥ്യമാണ്. ആഹാരത്തെ തൃണവത്ഗണിച്ചുകൊണ്ട് ഇന്നുനടക്കുന്ന ചികിത്സാവ്യവസായം രോഗികളെ ആരോഗ്യത്തിലേക്കു നയിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്.

കാലം, ദേശം, പ്രായം, ലിംഗം, പ്രകൃതി, ശരീരബലം, അതിബലം തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ പരിഗണിച്ചുവേണം ആഹാരവും ഔഷധവും സമന്വയിപ്പിച്ചു രോഗത്തെ ആരോഗ്യമാക്കി മാറ്റുവാന്‍. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്കും യുവതീയുവാക്കള്‍ക്കും ഗര്‍ഭിണിയും മുലയൂട്ടുന്ന അമ്മമാര്‍ക്കും സ്ത്രീപുരുഷന്മാര്‍ക്കും വയോവൃദ്ധര്‍ക്കുമെല്ലാം അവരവര്‍ക്കിണങ്ങുന്ന പ്രത്യേക ഭക്ഷണം തെരഞ്ഞെടുത്തു നല്‍കണം. നവജാതശിശുക്കളില്‍ മാറാരോഗവും കുഞ്ഞുങ്ങളില്‍ അകാലയൗവനവും സ്ത്രീപുരുഷന്മാര്‍ക്ക് ലൈംഗികബലഹീനതയും വന്ധ്യതയും വൃദ്ധര്‍ക്ക് അജ്ഞാത രോഗങ്ങളും വരുത്തിവയ്ക്കുന്നതില്‍ ആഹാരത്തിനുള്ള പങ്ക് പഠനവിധേയമാക്കേണ്ടതുണ്ട്. ഓരോ ജനവിഭാഗങ്ങള്‍ക്കും പാരമ്പര്യമായുണ്ടായിരുന്ന ആഹാരശീലങ്ങള്‍ ഉപഭോഗസംസ്‌കാരത്തിനു വഴിമാറിയതാണ് അടുത്തകാലത്ത് മനുഷ്യരാശിക്കേറ്റ ഏറ്റവും കനത്ത പ്രഹരം.

എന്റെ രോഗചികിത്സയിലൂടെ പ്രകൃതിയുടെ പേരില്‍ അറിയപ്പെടുന്ന ചികിത്സ 'പ്രകൃതി'യില്‍ നിന്നും ഏറെ വിദൂരതയിലാണെന്നും ഞാന്‍ പഠിച്ചു. ആദ്യത്തെ മൂന്നുമാസംകൊണ്ട് ശരീരത്തിലെ എണ്ണമറ്റ ക്യാന്‍സര്‍ മുഴകള്‍ അപ്രത്യക്ഷമാക്കിയ ആഹാരൗഷധങ്ങള്‍ക്ക് എന്നെ പൂര്‍ണ്ണാരോഗ്യത്തിലേക്കു നയിക്കാനായില്ല. പാകം ചെയ്യാത്ത ആഹാരൗഷധങ്ങള്‍ ശരീരത്തിലെ മുഴകളെയും രക്തക്കുഴലുകളിലെ തടസ്സങ്ങളെയും അലിയിച്ചുകളയും. പക്ഷേ എത്രനാള്‍ അത് തുടരണം, എപ്പോള്‍ , എങ്ങനെ മാറ്റണം തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മദൃക്കായ ചികിത്സകന്‍ തീരുമാനിക്കണം. അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എന്റെ പ്രകൃതിചികിത്സകനായില്ല. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ആന്തരികവും ബാഹ്യവുമായ പ്രകൃതിയിലെ ചാക്രികമായ മാറ്റങ്ങള്‍ക്കനുസരിച്ച് ആഹാരവിഹാരങ്ങളും മാറ്റേണ്ടതുണ്ട്. അതാണ് മാക്രോബയോട്ടിക്‌സ് രീതി രോഗികളെ പൂര്‍ണ്ണ ആരോഗ്യത്തിലേക്കു നയിക്കുന്നതിന്റെ രഹസ്യം. വര്‍ദ്ധിച്ചുവരുന്ന രോഗങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം ആരോഗ്യകരമായ ആഹാരശീലങ്ങളിലേക്കുള്ള തിരിച്ചുപോക്കായിരിക്കും. മാക്രോബയോട്ടിക് ആഹാരക്രമം ആയതിലേക്കുള്ള ഉദാത്തമായ ഒരു വഴി തുറക്കുമെന്നാശിക്കാം.

NB
പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി, ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ്  വര്‍ഷങ്ങളോളം പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക : 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്. 

2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

ഹൃദ്‌രോഗങ്ങളും ആഹാരക്രമവും II

ഡോ. ജോര്‍ജ് ഡേവിഡ് MST (Canada)

c) സ്‌ട്രോക്ക് (Cerebral Hemorrhage or Thrombosis)

കഴുത്തിലും തലയിലും കൂടിയുള്ള സര്‍ക്യൂട്ടിലെ രക്തപ്രവാഹം കൂടുമ്പോഴാണ് സ്‌ട്രോക്കുണ്ടാകുന്നത്. ശാന്തമായ അവസ്ഥയില്‍ ഇതൊരു പ്രശ്‌നമല്ല. എന്നാല്‍ പെട്ടെന്നു രക്തപ്രവാഹം വര്‍ദ്ധിക്കാനിടയായാല്‍ രക്തക്കുഴലുകള്‍ പൊട്ടി തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടാകും. ആര്‍ട്ടീരിയോസ് ക്ലിറോസിസിലെപ്പോലെ രക്തക്കുഴലുകളില്‍ രക്തം കെട്ടിനില്ക്കാനിടയാക്കുന്ന സെറിബ്രല്‍ ത്രേംബോസിസ് മറ്റൊരു തരം സ്‌ട്രോക്കാണ്. രക്തക്കുഴലുകളുടെ ഇലാസ്തികത കുറയാനോ കൊഴുപ്പ് അടിഞ്ഞുകൂടാനോ ഇടയാക്കുന്ന ആഹാരസാധനങ്ങള്‍ ഒഴിവാക്കിക്കൊണ്ടേ ഈ അവസ്ഥയില്‍നിന്നു രക്ഷനേടാവു. പൂരിതകൊഴുപ്പുകള്‍ , മാംസം, മുട്ട, ക്ഷീരോല്പന്നങ്ങള്‍ മുതലായവയും പഞ്ചസാരയും പഴങ്ങളും ഒഴിവാക്കേണ്ടതാണ്. കടല്‍സസ്യങ്ങളും കട്ടിയുള്ള ഇലകളുള്ള പച്ചക്കറികളും രക്തക്കുഴലുകളുടെ സ്വാഭാവികമായ ശക്തിയും അയവും (strength and flexibility) വീണ്ടെടുക്കാന്‍ സഹായകമാണ്. നമ്മുടെ നാട്ടില്‍ , പരിമിതമായ അളവില്‍ മാത്രം, ശുദ്ധീകരിക്കാത്ത എള്ളെണ്ണ ഉപയോഗിക്കാം. ധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പും കൊളസ്റ്ററോളും ഒഴിവാക്കാന്‍ മാക്രോബയോട്ടിക്‌സ് നിര്‍ദ്ദേശിക്കുന്ന ഊര്‍ജസന്തുലിതമായ ആഹാരരീതി തന്നെയാണ് ഏറ്റം ശാസ്ത്രീയമായ മാര്‍ഗ്ഗം.

d) യാങ്ങ് രോഗാവസ്ഥകള്‍ (Yang conditions)
ഹൃദയ പേശികളോ ധമനികളോ ചുരുങ്ങുന്ന രോഗാവസ്ഥകളെയാണ് മാക്രോബയോട്ടിക്‌സില്‍ യാങ്ങ് രോഗാവസ്ഥകളെന്നു പറയുന്നത്. വികസിപ്പിക്കുന്ന ഊര്‍ജമുള്ള (yin) ആഹാരസാധനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുന്ന വിധത്തിലുള്ള മാക്രോബയോട്ടിക് ആഹാരക്രമമാണ് രോഗശമനത്തിനായി ഉപയോഗിക്കേണ്ടത്. രോഗിയുടെ ശരീരഘടന കൂടി കണക്കിലെടുത്താണ് അതു നിശ്ചയിക്കുക. അതും ചുരുക്കുന്നത് (yang) ആണെങ്കില്‍ ആഹാരസാധനങ്ങള്‍ വളരെക്കുറച്ചേ വേവിക്കാവൂ. കട്ടിയുള്ള ഇലകളുള്ള പച്ചക്കറികള്‍, മുള്ളങ്കി, ഇഞ്ചി മുതലായവ ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ചുറ്റുമുള്ള കൊഴുപ്പുകളെ അലിയിച്ചുകളയാന്‍ സഹായകമായ ആഹാരസാധനങ്ങളില്‍പ്പെടുന്നു. കായ്കനികളും പച്ചിലകളും ഒക്കെ വികസിപ്പിക്കുന്ന ഊര്‍ജം കൂടുതലുള്ള ആഹാരസാധനങ്ങളാണ്.

e) യിന്‍ രോഗാവസ്ഥകള്‍ (Yin conditions)
ഹൃദയപേശികളോ ധമനികളോ വികസിക്കുന്ന അവസ്ഥയാണിത്. ഈ അവസ്ഥയില്‍ മാംസം, ക്ഷീരോല്പന്നങ്ങള്‍ പൊടിച്ച ധാന്യങ്ങള്‍ മുതലായവ വര്‍ജിക്കണം. ചുരുക്കുന്ന ഊര്‍ജം കൂടുതലുള്ള ആഹാരസാധനങ്ങള്‍ കൂടുതല്‍ സമയം പാകം ചെയ്തു കഴിക്കണം. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് ചുരുങ്ങുന്ന ഊര്‍ജമാണു കൂടുതലുള്ളത്. കാരറ്റ്, ബീറ്റ്‌റൂട്ട് മുതലായവയ്ക്കു പ്രാമുഖ്യം നല്‍കണമെന്നര്‍ത്ഥം. അവ ഉപയോഗിച്ചുള്ള സൂപ്പും സോയാസോസോ മീസോയോ ചേര്‍ത്ത് കഴിക്കേണ്ടതാണ്. എണ്ണ വളരെ കുറയ്ക്കണം. ഉപയോഗിക്കുന്ന എണ്ണ എള്ളെണ്ണയായിരിക്കണം. ഈ രോഗാവസ്ഥയിലും ശരീരഘടന കൂടി കണക്കിലെടുത്തേ കൃത്യമായ ആഹാരക്രമം നിശ്ചയിക്കാനാവൂ.

NB
1.
ഏതു രോഗാവസ്ഥയിലും തവിടുകളയാത്ത അരിയുടെ ചോറായിരിക്കണം മുഖ്യാഹാരത്തിന്റെ 50-60%. ഇത് സന്തുലിതോര്‍ജ്ജമുള്ളതായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍, രോഗമില്ലാത്ത അവസ്ഥയിലും, ഏറ്റവും അനുയോജ്യമാണ്. ആഹാരമെല്ലാം വേവിച്ചതായിരിക്കുന്നതാണ് നന്ന്. 25% പച്ചക്കറികളും 10%ല്‍ കൂടാത്ത അളവില്‍ പയര്‍വര്‍ഗ്ഗങ്ങളും പഴങ്ങളും ഒക്കെയടങ്ങിയ മാക്രോബയോട്ടിക് സമീകൃതാഹാരം ജീവിതം കൂടുതല്‍ ചിട്ടയും സ്വരലയവും ഉള്ളതായി മാറാന്‍ സഹായകമാണ്. ഹൃദയമിടിപ്പിലെ താളപ്പിഴകളില്ലാതാകാനും കൊളസ്റ്ററോള്‍ നില ക്രമീകൃതമാകാനും ഇങ്ങനെയുള്ള ഒരാഹാരക്രമം സ്വീകരിച്ചാല്‍ മതിയാവും. ഹാര്‍ട്ടറ്റായ്ക്കും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത ഇങ്ങനെയുള്ള ആഹാരക്രമത്തില്‍ ജീവിക്കുന്നവര്‍ക്ക് തീരെ കുറവായിരിക്കും.

സാമൂഹ്യബോധമുള്ള, സ്വാര്‍ത്ഥചിന്ത കുറവുള്ള വ്യക്തികളെ വാര്‍ത്തെടുക്കാനും കുടുംബസമാധാനവും സാമൂഹ്യനീതിയുമുളവാക്കാനും ഊര്‍ജസന്തുലിതമായ മാക്രോബയോട്ടിക് ആഹാരക്രമം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് വളരെ പ്രയോജനം ചെയ്യും.

2.

പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്. 


2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഹൃദ്‌രോഗങ്ങളും ആഹാരക്രമവും

ഡോ. ജോര്‍ജ് ഡേവിഡ് MST (Canada)

a) രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങള്‍

അമിതമായ അളവില്‍ പാനീയങ്ങളും വികസിപ്പിക്കുന്ന സ്വഭാവമുള്ള (yin) പഴങ്ങള്‍പോലുള്ള ആഹാരസാധനങ്ങളും കഴിച്ചാല്‍ ഹൃദയത്തിന്റെ ചില പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന വൃക്കകളുടെ ഊര്‍ജം അസന്തുലിതമാകും. ഈ അവസ്ഥയില്‍ രക്തചംക്രമണം നോര്‍മലാക്കാന്‍പോലും ഹൃദയത്തിനു കൂടുതല്‍ അദ്ധ്വാനം വേണ്ടിവരും. അതിന്റെ ഫലമായാണ് രക്താതിസമ്മര്‍ദ്ദം (hypertension) ഉണ്ടാകുന്നത്. ഈ അവസ്ഥയിലും വികസിപ്പിക്കുന്ന സ്വഭാവമുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി കഴിയുന്നതു തുടര്‍ന്നാല്‍ ഹൃദയത്തിന്റെ ചുരുങ്ങാനുള്ള ശേഷി തീരെയില്ലാതെയാവും. അതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം അപകടകരമായി താഴ്ന്നുപോകുന്നതാണ് രക്തസമ്മര്‍ദ്ദക്കുറവ് (hypotension).
രക്താതിസമ്മര്‍ദ്ദത്തെക്കാള്‍ രക്തസമ്മര്‍ദ്ദക്കുറവാണ് കൂടുതല്‍ അപകടകരം. രക്താതിസമ്മര്‍ദ്ദം ആഹാരക്രമത്തില്‍ അനുയോജ്യമായ മാറ്റം വരുത്തിയാല്‍ ഒരു മാസത്തിനകം സുഖപ്പെടുത്താനാവും. രക്തസമ്മര്‍ദ്ദക്കുറവാകട്ടെ, കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയായതിനാല്‍ ഭേദമാക്കാന്‍ കൂടുതല്‍ കാലമെടുക്കും. രോഗിയുടെ ശരീരഘടനകൂടി പരിഗണിച്ചശേഷം ചുരുക്കുന്ന ഊര്‍ജമുള്ള ആഹാരസാധനങ്ങള്‍ തെരഞ്ഞെടുത്ത് ആ ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നവിധത്തില്‍ പാകം ചെയ്തുകഴിക്കുന്നതാണ് രക്തസമ്മര്‍ദ്ദവ്യതിയാനങ്ങള്‍ക്കുള്ള ചികിത്സയെന്ന് പൊതുവേ പറയാം.

b) ആര്‍ട്ടീരിയോസ്‌ക്ലീറോസിസ് (Arteriosclerosis)

ഇത് ഹൃദയധമനികളുടെ (arteries) ഉള്‍ഭാഗത്തു തടസ്സമുണ്ടാവുകയും അവയുടെ സ്വാഭാവികമായ ഇലാസ്തികത (elasticity) നഷ്ടപ്പെടുകയും ചെയ്യുമ്പോഴുള്ള അവസ്ഥയാണ് കൊളസ്റ്ററോളും (cholesterol) കൊഴുപ്പും (fats) അടിഞ്ഞുകൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. മാംസം, പൂരിതകൊഴുപ്പുകള്‍, മുട്ട, പാല്‍, ക്ഷീരോല്‍പന്നങ്ങള്‍ മുതലായവ അമിതമായും തുടര്‍ച്ചയായും കഴിക്കുന്നതിന്റെ ഫലമാണിത്. ഈ അവസ്ഥ രൂക്ഷമാകുമ്പോള്‍ ആര്‍ട്ടറികളിലെ കുഴല്‍ഭാഗം സാവധാനം ഇടുങ്ങുകയും ഒടുവില്‍ അടഞ്ഞുപോവുകയും ചെയ്യുന്നു. അതിന്റെ ഫലമായി രക്തപ്രവാഹത്തിലുണ്ടാകുന്ന തടസ്സമാണ് മിക്കപ്പോഴും ഹൃദയാഘാതം (heart attack) ഉണ്ടാക്കാറുള്ളത്.

നാളെ 
c) സ്‌ട്രോക്ക് (Cerebral Hemorrhage or Thrombosis)

NB
1.
ഏതു രോഗാവസ്ഥയിലും തവിടുകളയാത്ത അരിയുടെ ചോറായിരിക്കണം മുഖ്യാഹാരത്തിന്റെ 50-60%. ഇത് സന്തുലിതോര്‍ജ്ജമുള്ളതായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ , രോഗമില്ലാത്ത അവസ്ഥയിലും, ഏറ്റവും അനുയോജ്യമാണ്. ആഹാരമെല്ലാം വേവിച്ചതായിരിക്കുന്നതാണ് നന്ന്. 25% പച്ചക്കറികളും 10%ല്‍ കൂടാത്ത അളവില്‍ പയര്‍വര്‍ഗ്ഗങ്ങളും പഴങ്ങളും ഒക്കെയടങ്ങിയ മാക്രോബയോട്ടിക് സമീകൃതാഹാരം ജീവിതം കൂടുതല്‍ ചിട്ടയും സ്വരലയവും ഉള്ളതായി മാറാന്‍ സഹായകമാണ്. ഹൃദയമിടിപ്പിലെ താളപ്പിഴകളില്ലാതാകാനും കൊളസ്റ്ററോള്‍ നില ക്രമീകൃതമാകാനും ഇങ്ങനെയുള്ള ഒരാഹാരക്രമം സ്വീകരിച്ചാല്‍ മതിയാവും. ഹാര്‍ട്ടറ്റായ്ക്കും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത ഇങ്ങനെയുള്ള ആഹാരക്രമത്തില്‍ ജീവിക്കുന്നവര്‍ക്ക് തീരെ കുറവായിരിക്കും. സാമൂഹ്യബോധമുള്ള, സ്വാര്‍ത്ഥചിന്ത കുറവുള്ള വ്യക്തികളെ വാര്‍ത്തെടുക്കാനും കുടുംബസമാധാനവും സാമൂഹ്യനീതിയുമുളവാക്കാനും ഊര്‍ജസന്തുലിതമായ മാക്രോബയോട്ടിക് ആഹാരക്രമം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് വളരെ പ്രയോജനം ചെയ്യും.
2.
പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്. 


2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

ഹൃദ്‌രോഗങ്ങള്‍

(അന്നധന്യത മാസികയുടെ 2007 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒന്നാം വാര്‍ഷികപ്പതിപ്പില്‍നിന്ന്)
ഡോ. ജോര്‍ജ് ഡേവിഡ് എം എസ് ടി (കാനഡാ)

ഹൃദയം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഒരു അവയവമാണ്. അതിനാല്‍ത്തന്നെ ഹൃദ്‌രോഗങ്ങള്‍ രണ്ടുവിധത്തിലുണ്ട് എന്നു മനസ്സിലാക്കണം. ഹൃദയം തന്നെയോ രക്തക്കുഴലുകളോ അമിതമായി ചുരുങ്ങുന്നതുമൂലമുള്ളവയും (yang condition) അമിതമായി വികസിക്കുന്നതുമൂലമുള്ളവയും (yin condition). 

ഇവ വിരുദ്ധസ്വഭാവമുള്ളവയായതിനാല്‍ ഇവയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ആഹാരോര്‍ജ്ജം വ്യത്യസ്തമായിരിക്കും. ഏതു ഹൃദ്‌രോഗത്തിനും പഴങ്ങളും പാകം ചെയ്യാത്ത ആഹാരസാധനങ്ങളുംമാത്രം കഴിച്ചാല്‍ ശമനമുണ്ടാകും എന്ന വിധത്തിലുള്ള ചിലരുടെ നിര്‍ദ്ദേശങ്ങള്‍ തികച്ചും അശാസ്ത്രീയമാണെന്ന് ആദ്യമേതന്നെ പറയട്ടെ.
ഹൃദയത്തിന്റെ വാല്‍വിനുണ്ടാകുന്ന പ്രശ്‌നങ്ങളും അവയ്ക്കാവശ്യകമായ ഊര്‍ജങ്ങളുടെ അസന്തുലിതാവസ്ഥ എങ്ങനെയുള്ളതാണെന്നു സൂക്ഷ്മമായി പഠിച്ചശേഷം ആഹാരോര്‍ജം ഉപയോഗിച്ചു ചികിത്സിക്കാവുന്നതാണ്.

ഹൃദ്‌രോഗങ്ങളില്‍ വലിയൊരു ശതമാനം രക്തചംക്രമണവ്യവസ്ഥയിലുള്ള ഏഴു ഘടകങ്ങളില്‍ ഏതെങ്കിലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവയാണ്. ആ ഏഴു ഘടകങ്ങള്‍ താഴെ കൊടുക്കുന്നു.
1. ഹൃദയത്തിനുള്ളിലുള്ള സര്‍ക്യൂട്ട് (coronary circuit)
2. തോളിലും കൈകളിലും കൂടിയുള്ള സര്‍ക്യൂട്ട്. (circuit through upper extremites)
3. കഴുത്തിലും തലയിലുംകൂടിയുള്ള സര്‍ക്യൂട്ട്. (circuit through neck and head)
4. നെഞ്ചുഭാഗത്തെ ശ്വാസകോശങ്ങളില്‍ കൂടിയുള്ള സര്‍ക്യൂട്ട്. (circuit through thorax lungs)
6. വൃക്കകളിലൂടെയുള്ള സര്‍ക്യൂട്ട്. (renal circuit)
7. ഗുഹ്യഭാഗത്തും കാലുകളിലും കൂടിയുള്ള സര്‍ക്യൂട്ട്. (circuit through pelvis and lower extremities)

നാളെ: ഹൃദ്‌രോഗങ്ങളും ആഹാരക്രമവും

പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്

2013 ജൂൺ 13, വ്യാഴാഴ്‌ച

പനി മൂലം ആളുകള്‍ മരിക്കാനുള്ള 4 കാരണങ്ങള്‍

1.ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കുന്ന ചികിത്സാ രീതികള്‍ മൂലം
2. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ഇതര മരുന്നുകളും മൂലം.
3.രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്ന മരുന്നുകള്‍ മൂലം.
4.പനിയുടെ ചൂട് എന്തിനാണെന്ന് അറിയില്ലാതെ പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് ധരിച്ച് ചൂട് കുറയ്ക്കാനുള്ള ചികിത്സാ രീതികള്‍ ചെയ്യുന്നത് മൂലം ജീവന്റെ നിലനില്പിന് ആവശ്യമായ ശരീരത്തിനുള്‍നിലകളിലെ നിശ്ചിത ചൂട് കുറയുന്നത് മൂലം. 


പനി മരണങ്ങള്‍ക്ക് ഉത്തരവാദി ആരാണ്?
1.പനി മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണോ? ഇതിന് ഉത്തരവാദി ആരാണ്?
'എലിപ്പനി, പന്നിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളിലെല്ലാം മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണെന്ന് വിദഗ്ധര്‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നത്. തീവ്രപരിചരണം, അത്യാഹിത വിഭാഗം, മെഡിക്കല്‍ അനസ്തീതിയ വിഭാഗങ്ങളിലെ ഇരുന്നൂറില്‍പരം ഡോക്ടര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. (മനോരമ, മാധ്യമം, മംഗളം, ജനയുഗം, വീക്ഷണം...2012 നവംബര്‍ 19).
രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും മരണവും ഉണ്ടാക്കുന്ന ചികിത്സാ രീതികള്‍ മൂലമാണ്. 
ഇതിന് ഉത്തരവാദി ആരാണ്? 
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്ക് പാരസിറ്റമോളും ഐസ് വെള്ളത്തില്‍ തുണി നനച്ച് നെറ്റിയിലും ശരീരത്തും ഇടുന്നതും ഐ.സി.യു.വിലെ എയര്‍ കണ്ടീഷനും ഫാനിടുന്നതും തണുത്ത
ശീതള പാനീയങ്ങള്‍ നല്‍കുന്നതും പനിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കണമെന്നതും ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കാനും മരിക്കാനും കാരണമാകുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സിക്കുന്ന രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ഇത്തരം ചികിത്സാരീതികള്‍ മൂലമാണ്. ഇവ ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ അവര്‍ മരിക്കില്ലായിരുന്നു: ജീവിക്കുമായിരുന്നു.


2. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ഇതര മരുന്നുകളും മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
ഏതു തരം വൈറല്‍ പനിയിലും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെ എണ്ണം കുറയും. പാരസിറ്റമോളും, ഇതര മരുന്നുകളും കഴിച്ചാല്‍ ഇടി വെട്ടിയവനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതുപോലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വീണ്ടും കുറയ്ക്കും. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും.ആന്തരിക രക്തസ്രാവമുണ്ടായാല്‍ രോഗി മരിക്കും.


3.രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്ന മരുന്നുകള്‍ മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
ഏതു തരം വൈറല്‍ പനിയിലും കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയും. ഈ പനിക്ക് പാരസിറ്റമോളും, ഇതര മരുന്നുകളും കഴിപ്പിക്കുന്നത് വയറിളക്കം മൂലം വിഷമിക്കുന്ന രോഗിക്ക് വീണ്ടും വയറിളക്കാനുള്ള മരുന്നുകള്‍ നല്‍കുന്നതുപോലെ വെളുത്ത രക്താണുക്കളുടെ എണ്ണം വീണ്ടും കുറയ്ക്കും. കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറഞ്ഞാല്‍ പ്രതിരോധശേഷി കുറയും.ഇത് അണുബാധയുണ്ടാക്കുന്നു.ന്യുമോണിയ,ക്ഷയരോഗം, ....തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു.


4. പനിയുടെ ഒരു ഘടകമായ ചൂട് എന്തിനാണെന്ന് പ്രാഥമിക അറിവില്ലാതെ ശരീരഭാഷക്ക് എതിരായി പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് ധരിച്ച് ചൂട് കുറയ്ക്കാനുള്ള ചികിത്സാ രീതികള്‍ ചെയ്യുന്നത് മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്കു തണുപ്പു നല്‍കി ചികിത്സിക്കുന്നത് മൂലം പനി, ന്യുമോണിയ ആയി മാറാന്‍ കാരണമാകുന്നു.
ഏതാണോ വേണ്ടതും ശരിയും അതിന് നേരെ എതിരായിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകര്‍ ചെയ്യുന്നത്. ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുന്നതിനും പനി മരണം കൂടുന്നതിനും കാരണമാകുന്നു. ഇവര്‍ ചികിത്സിച്ചില്ലായിരുന്നെങ്കില്‍ പനി ശരീരം സ്വയം സുഖപ്പെടുത്തുമായിരുന്നു. അവര്‍ മരിക്കില്ലായിരുന്നു.


പനി മരണങ്ങള്‍ക്ക് ഉത്തരവാദി അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകരാണ്!? 

യാക്കോബ് ഗുരുക്കള്‍, മര്‍മ്മ ഹെല്‍ത്ത് സെന്റര്‍, ദേശാഭിമാനി ജംഗ്ഷന്‍, കലൂര്‍, കൊച്ചി-17, ഫോണ്‍: 98470 94788 E.mail : yaobkm@gmail.com www.feverrealscience.blogspot.com

2013 ജൂൺ 8, ശനിയാഴ്‌ച

ഡെങ്കിപ്പനി -- ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും

ഡെങ്കിപ്പനിക്ക് അലോപ്പതിയില്‍ ചികിത്‌സയുണ്ടോ?


വൈറസ് മൂലമുണ്ടാകുന്ന ഡെങ്കിപ്പനി, ജലദോഷപ്പനി,ചിക്കുന്‍ഗുനിയ, അഞ്ചാംപനി, റൂബല്ല അഥവാ ജര്‍മ്മന്‍ മീസില്‍സ്, ചിക്കന്‍പോക്‌സ്, ജപ്പാന്‍ജ്വരം, മഞ്ഞപ്പനി, തുടങ്ങിയ പനികള്‍ക്കൊന്നും അലോപ്പതിയില്‍ വൈറസിനെ കൊല്ലുന്ന മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വൈറസ് രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ കൊടുക്കുന്ന മരുന്നുകളെല്ലാം ശുദ്ധ തട്ടിപ്പാണ്.

ഡെങ്കിപ്പനിക്ക് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കാമോ?


കേരളത്തില്‍ വൈറസ് മൂലമുണ്ടാകുന്ന പനികള്‍ക്ക് ആന്റീബയോട്ടിക്കു മരുന്നുകള്‍ നല്‍കുന്നു.ഡെങ്കിപ്പനിക്ക് കേരളത്തില്‍ ഡോക്‌സീ സൈക്‌ളിന്‍ എന്ന ആന്റി ബയോട്ടിക്ക് മരുന്നാണ് നല്‍കുന്നത്. ആന്റീബയോട്ടിക്കു മരുന്നുകള്‍ വൈറസിനെ കൊല്ലുന്ന മരുന്നല്ല. ബാക്ടീരിയയെ കൊല്ലുന്ന മരുന്നാണ്.ബാക്ടീരിയയെ കൊല്ലുന്ന ആന്റി ബയോട്ടിക്കുകള്‍ വൈറസ് മൂലമുണ്ടാകുന്ന ഡെങ്കിപ്പനിക്ക് നല്‍കാന്‍ പാടില്ല.

ഡെങ്കിപ്പനി ചികില്‍സ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമോ?


ലോകാരോഗ്യ സംഘടന (WHO)യുടെ നിര്‍ദ്ദേശമനുസരിച്ച് ഡെങ്കിപ്പനിക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കാന്‍ പാടില്ല(Seasonal Communicable Disease page 8,9,. Guidelines for Dengue Surveillance and mosquito control). അടിസ്ഥാന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ എഴുതിവെച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് വൈറസ് മൂലമുണ്ടാകുന്ന പനികള്‍ക്ക് ആന്റീബയോട്ടിക്കു മരുന്നുകള്‍ നല്‍കുന്നത്. വികസിത രാജ്യങ്ങളില്‍ അധികാരികള്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുള്ളതുകൊണ്ടും രാജ്യസ്‌നേഹമുള്ളതുകൊണ്ടും വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറയുന്ന വൈറസ് രോഗങ്ങള്‍ക്ക് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കില്ല. 

ഡെങ്കിപ്പനിക്ക് പാരസിറ്റമോളും ആന്റിബയോട്ടിക്കുകളും നല്‍കിയാല്‍ എന്താണ് കുഴപ്പം? 

ഏതു തരം വൈറല്‍ പനിയിലും രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ്‌ലെറ്റുകളുടേയും എണ്ണം കുറയും. പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും കഴിച്ചാല്‍ ഇടി വെട്ടിയവനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതുപോലെ പ്ലേറ്റ്‌ലെറ്റുകളുടെയും വെളുത്ത രക്താണുക്കളുടെയും എണ്ണം വീണ്ടും കുറയ്ക്കും.രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും. ആന്തരിക രക്തസ്രാവമുണ്ടായാല്‍ രോഗി മരിക്കും. ഡെങ്കി പനി മൂലമുളള പ്രധാന പ്രശ്‌നം പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതാണ്.
കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറഞ്ഞാല്‍ പ്രതിരോധശേഷി കുറയും. പ്രതിരോധശേഷി കുറഞ്ഞാല്‍ രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം ഉണ്ടാകുന്നു.ന്യുമോണിയ, ക്ഷയരോഗം, ....തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. ഡെങ്കി പനിയില്‍ മരണത്തിനിടയാക്കുന്നത് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളുമാണ്.

പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും ഉപയോഗിക്കുന്നവരില്‍ ചിലര്‍ മാത്രം മരിക്കുന്നത് എന്തുകൊണ്ട്?


പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും എത്രയോ ആളുകള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. അവരില്‍ ചിലര്‍ മാത്രമേ മരിക്കുന്നുള്ളൂ. എന്നാണ് അലോപ്പതി ചികിത്സകര്‍ പറയാറുള്ളത്. ഇത് എന്തുകൊണ്ടാണ് എന്ന് അവര്‍ ചോദിക്കാറുണ്ട്.
കുറച്ച് ആളുകളെ കൊല്ലണമെന്ന് വിചാരിച്ച് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കി വെളുത്ത രക്താണുക്കളുടെയും, പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറച്ച് ശരീരത്തില്‍ നീര്‍ക്കെട്ടും അണുബാധയും രക്തസ്രാവവും ഉണ്ടാക്കിയാലും അ
തുമൂലം അവരില്‍ എല്ലാവരും മരിച്ചുകൊള്ളണമെന്നില്ല. പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം നാലര ലക്ഷം വരെയാണ്. 20,000 ആയാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും.എന്നാല്‍ 7000 ആകുന്നവരില്‍ പോലും രക്തസ്രാവം ഉണ്ടാകാത്തവരുണ്ട്. പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും,തണുപ്പും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇവരില്‍ ചിലര്‍ മരിക്കും. ഇവ ഉപയോഗിച്ചിട്ടില്ലായിരുന്നെങ്കില്‍ അവര്‍ മരിക്കുമായിരുന്നില്ല. ഓരോ ശരീരത്തിന്റെയും പ്രതിരോധശേഷി മനുഷ്യന്റെ ചിന്താഗതിക്കും അപ്പുറമാണ്.

ചികിത്സകരുടെ വൈകൃത ചിന്താഗതി
ആളുകള്‍ മരിച്ചാലും , ആര്‍ക്ക് ,എന്തൊക്കെ സംഭവിച്ചാലും, ദോഷമുണ്ടായാലും പണം സമ്പാദിക്കണം എന്ന വൈകൃത ചിന്താഗതി മൂലം വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറയുന്ന പനിക്ക് വീണ്ടും ഇവയുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കുന്നു.

വൈറസ് രോഗങ്ങളായ ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും ആന്റി ബയോട്ടിക്കുകള്‍ നല്‍കണമെന്നാണ് 2006 ഒക്‌ടോബറില്‍ പേജ് 11-ല്‍ ഐഎംഎയുടെ നമ്മുടെ ആരോഗ്യം എന്ന മാസികയില്‍ ഡോ. ജീവന്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് പറയുന്നത്.


ഏറ്റവും കൂടുതല്‍ പനി മരണം കേരളത്തിലാണ് എന്തുകൊണ്ട്? 

വൈറസ് രോഗങ്ങള്‍ക്ക് ബാക്ടീരിയയെ കൊല്ലുന്ന ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന വൈകൃത ചികില്‍സയും, ലോകത്ത് ഏറ്റവും കൂടുതല്‍ പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും കഴിക്കുന്നതും കേരളത്തിലാണ്.ലോകത്ത് ഏറ്റവും കൂടുതല്‍ പനി മരണവും കേരളത്തിലാണ്.
ഏതാണോ വേണ്ടതും ശരിയും അതിന് നേരെ എതിരായിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകര്‍ ചെയ്യുന്നത്. ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുന്നതിനും പനി മരണം കൂടുന്നതിനും കാരണമാകുന്നു. ഇവര്‍ ചികിത്സിച്ചില്ലായിരുന്നെങ്കില്‍ പനി ശരീരം സ്വയം സുഖപ്പെടുത്തുമായിരുന്നു. അവര്‍ മരിക്കില്ലായിരുന്നു. ഡെങ്കിപ്പനി രോഗികളെ സഹായിച്ചില്ലെങ്കിലും ശാസ്ത്രത്തിന്റെ പേര് പറഞ്ഞ് ഇത്തരം മരുന്നുകള്‍ നല്‍കി അവരെ ഉപദ്രവിക്കാതിരുന്നുകൂടേ?

പനിക്കുമ്പോള്‍ ഏതെങ്കിലും ഒരു മരുന്ന് കഴിക്കേേണ്ട?പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും അല്ലാതെ പകരംഎന്ത് മരുന്ന് കഴിക്കും?

ഇത്തരം ചോദ്യങ്ങള്‍ക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല. ദാഹിക്കുമ്പോള്‍ ശുദ്ധ ജലം കൈവശമില്ലങ്കില്‍ എവിടെ ശുദ്ധ ജലം ലഭിക്കുമെന്ന് ചിന്തിക്കാതെ ഉടന്‍ വിഷ വെള്ളം കുടിച്ചാല്‍ മതിയെന്ന് പറയുന്നതു പോലെയാണിത്.
പപ്പായ മരത്തിന്റെ തളിരിലയുടെ നീര് രണ്ട് ടീസ്പൂണ്‍ കഴിച്ചാല്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും, പഴുത്ത പപ്പായ കഴിച്ചാല്‍ വെളുത്ത രക്താണുക്കളുടെ എണ്ണവും കൂടുന്നതായി കണ്ടിട്ടുണ്ട്.


YACOB Gurukkal, Marma Health Centre,kalyani Towers, Deshabhimani jn, P.O.Kaloor.Kerala.   Pincode-682017, Mob:  98470 94788    
E.mail :yacobkm@gmail.com,  www.feverrealscience.blogspot.com,