(അന്നധന്യത മാസികയുടെ 2007 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒന്നാം വാര്‍ഷികപ്പതിപ്പില്‍നിന്ന്)
ഡോ. ജോര്‍ജ് ഡേവിഡ് എം എസ് ടി (കാനഡാ)
ഹൃദയം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഒരു അവയവമാണ്. അതിനാല്‍ത്തന്നെ ഹൃദ്‌രോഗങ്ങള്‍ രണ്ടുവിധത്തിലുണ്ട് എന്നു മനസ്സിലാക്കണം. ഹൃദയം തന്നെയോ രക്തക്കുഴലുകളോ അമിതമായി ചുരുങ്ങുന്നതുമൂലമുള്ളവയും (yang condition) അമിതമായി വികസിക്കുന്നതുമൂലമുള്ളവയും (yin condition).
ഇവ വിരുദ്ധസ്വഭാവമുള്ളവയായതിനാല്‍ ഇവയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ആഹാരോര്‍ജ്ജം വ്യത്യസ്തമായിരിക്കും. ഏതു ഹൃദ്‌രോഗത്തിനും പഴങ്ങളും പാകം ചെയ്യാത്ത ആഹാരസാധനങ്ങളുംമാത്രം കഴിച്ചാല്‍ ശമനമുണ്ടാകും എന്ന വിധത്തിലുള്ള ചിലരുടെ നിര്‍ദ്ദേശങ്ങള്‍ തികച്ചും അശാസ്ത്രീയമാണെന്ന് ആദ്യമേതന്നെ പറയട്ടെ.
ഹൃദയത്തിന്റെ വാല്‍വിനുണ്ടാകുന്ന പ്രശ്‌നങ്ങളും അവയ്ക്കാവശ്യകമായ ഊര്‍ജങ്ങളുടെ അസന്തുലിതാവസ്ഥ എങ്ങനെയുള്ളതാണെന്നു സൂക്ഷ്മമായി പഠിച്ചശേഷം ആഹാരോര്‍ജം ഉപയോഗിച്ചു ചികിത്സിക്കാവുന്നതാണ്.
ഹൃദ്‌രോഗങ്ങളില്‍ വലിയൊരു ശതമാനം രക്തചംക്രമണവ്യവസ്ഥയിലുള്ള ഏഴു ഘടകങ്ങളില്‍ ഏതെങ്കിലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവയാണ്. ആ ഏഴു ഘടകങ്ങള്‍ താഴെ കൊടുക്കുന്നു.
1. ഹൃദയത്തിനുള്ളിലുള്ള സര്‍ക്യൂട്ട് (coronary circuit)
2. തോളിലും കൈകളിലും കൂടിയുള്ള സര്‍ക്യൂട്ട്. (circuit through upper extremites)
3. കഴുത്തിലും തലയിലുംകൂടിയുള്ള സര്‍ക്യൂട്ട്. (circuit through neck and head)
4. നെഞ്ചുഭാഗത്തെ ശ്വാസകോശങ്ങളില്‍ കൂടിയുള്ള സര്‍ക്യൂട്ട്. (circuit through thorax lungs)
6. വൃക്കകളിലൂടെയുള്ള സര്‍ക്യൂട്ട്. (renal circuit)
7. ഗുഹ്യഭാഗത്തും കാലുകളിലും കൂടിയുള്ള സര്‍ക്യൂട്ട്. (circuit through pelvis and lower extremities)
നാളെ: ഹൃദ്‌രോഗങ്ങളും ആഹാരക്രമവും
പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ