ഡോ. ജോര്‍ജ് ഡേവിഡ് MST (Canada)
a) രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങള്‍
അമിതമായ അളവില്‍ പാനീയങ്ങളും വികസിപ്പിക്കുന്ന സ്വഭാവമുള്ള (yin) പഴങ്ങള്‍പോലുള്ള ആഹാരസാധനങ്ങളും കഴിച്ചാല്‍ ഹൃദയത്തിന്റെ ചില പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന വൃക്കകളുടെ ഊര്‍ജം അസന്തുലിതമാകും. ഈ അവസ്ഥയില്‍ രക്തചംക്രമണം നോര്‍മലാക്കാന്‍പോലും ഹൃദയത്തിനു കൂടുതല്‍ അദ്ധ്വാനം വേണ്ടിവരും. അതിന്റെ ഫലമായാണ് രക്താതിസമ്മര്‍ദ്ദം (hypertension) ഉണ്ടാകുന്നത്. ഈ അവസ്ഥയിലും വികസിപ്പിക്കുന്ന സ്വഭാവമുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി കഴിയുന്നതു തുടര്‍ന്നാല്‍ ഹൃദയത്തിന്റെ ചുരുങ്ങാനുള്ള ശേഷി തീരെയില്ലാതെയാവും. അതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം അപകടകരമായി താഴ്ന്നുപോകുന്നതാണ് രക്തസമ്മര്‍ദ്ദക്കുറവ് (hypotension).
രക്താതിസമ്മര്‍ദ്ദത്തെക്കാള്‍ രക്തസമ്മര്‍ദ്ദക്കുറവാണ് കൂടുതല്‍ അപകടകരം. രക്താതിസമ്മര്‍ദ്ദം ആഹാരക്രമത്തില്‍ അനുയോജ്യമായ മാറ്റം വരുത്തിയാല്‍ ഒരു മാസത്തിനകം സുഖപ്പെടുത്താനാവും. രക്തസമ്മര്‍ദ്ദക്കുറവാകട്ടെ, കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയായതിനാല്‍ ഭേദമാക്കാന്‍ കൂടുതല്‍ കാലമെടുക്കും. രോഗിയുടെ ശരീരഘടനകൂടി പരിഗണിച്ചശേഷം ചുരുക്കുന്ന ഊര്‍ജമുള്ള ആഹാരസാധനങ്ങള്‍ തെരഞ്ഞെടുത്ത് ആ ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നവിധത്തില്‍ പാകം ചെയ്തുകഴിക്കുന്നതാണ് രക്തസമ്മര്‍ദ്ദവ്യതിയാനങ്ങള്‍ക്കുള്ള ചികിത്സയെന്ന് പൊതുവേ പറയാം.
b) ആര്‍ട്ടീരിയോസ്‌ക്ലീറോസിസ് (Arteriosclerosis)
ഇത് ഹൃദയധമനികളുടെ (arteries) ഉള്‍ഭാഗത്തു തടസ്സമുണ്ടാവുകയും അവയുടെ സ്വാഭാവികമായ ഇലാസ്തികത (elasticity) നഷ്ടപ്പെടുകയും ചെയ്യുമ്പോഴുള്ള അവസ്ഥയാണ് കൊളസ്റ്ററോളും (cholesterol) കൊഴുപ്പും (fats) അടിഞ്ഞുകൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. മാംസം, പൂരിതകൊഴുപ്പുകള്‍, മുട്ട, പാല്‍, ക്ഷീരോല്‍പന്നങ്ങള്‍ മുതലായവ അമിതമായും തുടര്‍ച്ചയായും കഴിക്കുന്നതിന്റെ ഫലമാണിത്. ഈ അവസ്ഥ രൂക്ഷമാകുമ്പോള്‍ ആര്‍ട്ടറികളിലെ കുഴല്‍ഭാഗം സാവധാനം ഇടുങ്ങുകയും ഒടുവില്‍ അടഞ്ഞുപോവുകയും ചെയ്യുന്നു. അതിന്റെ ഫലമായി രക്തപ്രവാഹത്തിലുണ്ടാകുന്ന തടസ്സമാണ് മിക്കപ്പോഴും ഹൃദയാഘാതം (heart attack) ഉണ്ടാക്കാറുള്ളത്.
നാളെ
c) സ്‌ട്രോക്ക് (Cerebral Hemorrhage or Thrombosis)
NB
1.
ഏതു രോഗാവസ്ഥയിലും തവിടുകളയാത്ത അരിയുടെ ചോറായിരിക്കണം മുഖ്യാഹാരത്തിന്റെ 50-60%. ഇത് സന്തുലിതോര്‍ജ്ജമുള്ളതായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ , രോഗമില്ലാത്ത അവസ്ഥയിലും, ഏറ്റവും അനുയോജ്യമാണ്. ആഹാരമെല്ലാം വേവിച്ചതായിരിക്കുന്നതാണ് നന്ന്. 25% പച്ചക്കറികളും 10%ല്‍ കൂടാത്ത അളവില്‍ പയര്‍വര്‍ഗ്ഗങ്ങളും പഴങ്ങളും ഒക്കെയടങ്ങിയ മാക്രോബയോട്ടിക് സമീകൃതാഹാരം ജീവിതം കൂടുതല്‍ ചിട്ടയും സ്വരലയവും ഉള്ളതായി മാറാന്‍ സഹായകമാണ്. ഹൃദയമിടിപ്പിലെ താളപ്പിഴകളില്ലാതാകാനും കൊളസ്റ്ററോള്‍ നില ക്രമീകൃതമാകാനും ഇങ്ങനെയുള്ള ഒരാഹാരക്രമം സ്വീകരിച്ചാല്‍ മതിയാവും. ഹാര്‍ട്ടറ്റായ്ക്കും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത ഇങ്ങനെയുള്ള ആഹാരക്രമത്തില്‍ ജീവിക്കുന്നവര്‍ക്ക് തീരെ കുറവായിരിക്കും. സാമൂഹ്യബോധമുള്ള, സ്വാര്‍ത്ഥചിന്ത കുറവുള്ള വ്യക്തികളെ വാര്‍ത്തെടുക്കാനും കുടുംബസമാധാനവും സാമൂഹ്യനീതിയുമുളവാക്കാനും ഊര്‍ജസന്തുലിതമായ മാക്രോബയോട്ടിക് ആഹാരക്രമം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് വളരെ പ്രയോജനം ചെയ്യും.
2.
പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്.
Dr George David is no more now. The phone number above is of his diet writer for 15 years
മറുപടിഇല്ലാതാക്കൂ