പക്ഷിമൃഗാദികളെയും മൽസ്യങ്ങളെയും വളർത്തുന്നവരുടെ ഇടയിൽ ഹൈഡ്രോപോണിക് സ്പ്രൗട്ടിങ് മെഷീൻ ( വിത്ത് മുളപ്പിക്കുന്ന യന്ത്രം ) ആണ് താരം. ഇതുപയോഗിക്കുമ്പോൾ തീറ്റ ചെലവ് അഞ്ചിൽ ഒന്നായി കുറയും. ഇത് സ്ഥാപിക്കുവാൻ വളരൈ കുറച്ചു സ്ഥലം മതി. ദിവസവും അര മണിക്കൂർ മാറ്റി വെച്ചാൽ മതിയാകും. അതിനാൽ ജോലിക്കാർ അധികം വേണ്ട. മഴയോ വെയിലോ കാലാവസ്ഥാവ്യതിയാനമോ ഒന്നും ഇതിനു ബാധകമല്ല. ഇത് ഇസ്രേയേൽ ടെക്നോളജിയുടെ ഇന്ത്യൻ പതിപ്പാണ്. വളരെ നാളത്തെ നിരീക്ഷണ-പരീക്ഷണങ്ങളുടെ ശ്രമഫലമായിട്ടാണ് ഇത് വികസിപ്പിച്ചെടുത്തുള്ളത്.
ഒരു കിലോ ധാന്യം ( ഗോതമ്പ്, ചോളം, റാഗി ) 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക
അടുത്ത 24 മണിക്കൂർ നേരം ചണചാക്കിൽ വെള്ളം വാർന്നതിനു ശേഷം കെട്ടിവെക്കുക
അടുത്ത ദിവസം മെഷിനിലെ ട്രേയിൽ നിരത്തുക
ഇങ്ങെനെ എല്ലാ ദിവസ്സവും ആവർത്തിക്കുക.
ഏഴാം ദിവസം വളർച്ചയെത്തിയ ധന്യച്ചെടികൾ പായ പോലെ ചുരുട്ടി ആവശ്യത്തിന് അനുസരിച് മുറിച്ചെടുക്കാം
ഇവ പശു, ആട്, മുയൽ, കോഴി, താറാവ്, ഗിനി, മൽസ്യങ്ങൾ എന്നിവയ്ക്ക് നല്ലതാണ്.
ഇന്നിപ്പോള്‍ കിട്ടുന്ന പച്ചക്കറികളില്‍ എന്നതുപോലെയോ അതിലധികമോ രാസവിഷങ്ങള്‍ അടങ്ങിയ പാലാണ് നമുക്കെല്ലാം കിട്ടുന്നത്. തികച്ചും ജൈവമായ കാലിത്തീറ്റ ഉറപ്പാക്കിയാല്‍ നല്ലപാല്‍ ഉറപ്പാക്കാം. നല്ല പാലിന് ധാരാളം ആവശ്യക്കാര്‍ ഉള്ളതിനാല്‍ കൂടുതല്‍ വിലയ്ക്കു വില്‍ക്കാനാവും.
അര കുതിരശക്തിയുള്ള പമ്പ് സെറ്റ് 3 മണിക്കൂർ ഇടവിട് (ടൈമർ പ്രോഗ്രാം അനുസരിച്ചു) വെള്ളം സ്പ്രേ ചെയ്യും. 35 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ ഫിൽട്ടറിൽ കൂടി കടന്നുവരുന്ന വെള്ളമാണ് മോട്ടോർ സ്പ്രേയ ചെയുന്നത്. അതിനാൽ കരട് തടഞ്ഞു സ്പ്രേ തടസ്സപ്പെടുകയില്ല. നല്ല വെള്ളമാണ് ടാങ്കിൻറെ ഇൻലെറ്റിലേക്കു കണക്റ്റ് ചെയേണ്ടത്. ടാങ്ക് നിറയുമ്പോൾ തനിയെ നിർത്തുവാനുള്ള സംവിധാനമുണ്ട്. ഈ മെഷിനിൽ 7 ട്രേകളാണുള്ളത്. ഓരോ ട്രേയിലേക്കും വെള്ളം സ്പ്രേ നിയന്ത്രിക്കുവാനുള്ള വാൽവുകൾ ഉണ്ട്. മെഷീനിൽ ഘടിപ്പിച്ചിരിക്കുന്ന വയലറ്റ് ലെറ്റ് ചെടിയുടെ വളർച്ചയെ തൊര്യപ്പെടുത്തതും. ഹ്യൂമിഡിറ്റി നിയന്ത്രിക്കാൻ എല്ലാ ട്രേയ്കളിലും ഫാൻ ഫിറ്റ് ചെയ്തതിട്ടുണ്ട്. ഓസ്മോസിസ് പ്രകാരം ട്രെയിലുടെ അരിച്ചിറങ്ങുന്ന വെള്ളത്തെ ആവശ്യാനുസരണം ചെടികൾ ഉപയോഗിച്ചോളും. ഓരോ ടട്രേയും ഉപയോഗിച്ചതിനുശേഷമുള്ള വെള്ളം വെവ്വേറെ ഒരു ഔട്ട്ലെറ്റ് പൈപ്പിൽ വന്നുചേരും ഇത് ഡ്രയിനേജിനോട് ബന്ധിപ്പിക്കേണ്ടതാണ്. ഇതിൻെ 3 വശവും പ്രാണികടക്കാത്ത നെറ്റുകൊണ്ട് സുരക്ഷിതമാക്കിയിട്ടുള്ളതാണ്. 7 ട്രേകൾ 7 ദിവസത്തേക്കാണ് ഉപയോഗിക്കേണ്ടത്. വളർച്ചയും സ്പ്രേയിങ്ങും മനസ്സിലാക്കാൻ ഒരു ഭാഗം ട്രാൻസ്പെരന്റ് അക്രലറ്റിക് ഷീറ്റ് ആണ് ഉപയോഗിക്കുന്നത്.
മെഷിൻറെ നീളവും വീതിയും അതിൻറ്റെ ഒരു ദിവസത്തെ ഉൽപ്പാദന കപ്പാസിറ്റിയാണ്.
ഒരു ട്രേയിൽ 4 കിലോ വിത്ത് ഇടാവുന്നതാണെങ്കിൽ ചുരുങ്ങിയത് 20 കിലോ ഉത്പാദനം ഉണ്ടാകും.
നാലു അടി നീളവും രണ്ടു അടി വീതിയും ആണെങ്കിൽ 20 കിലോ ഉൽപ്പാദനം
നാല് അടി നീളവും നാലു അടി വീതിയും ആണെങ്കിൽ 40 കിലോ ഉൽപ്പാദനം.
20 കിലോ ഉൽപ്പാദനം ഉള്ള മെഷീൻ 72,000
40 കിലോ ഉത്പാദനം ഉള്ള മെഷീൻ 1,00,000
120 കിലോ ഉത്പാദനം ഉള്ള മെഷീൻ 2,00,000
എന്നാൽ 500 കിലോ ഉത്പാദനം ഉള്ള മെഷീൻ 8,00,000
20 കിലോ വീതം ഒരു വർഷം ഉല്പാദിപ്പിക്കുമ്പോൾ 29,200/- (4 രൂപ X 20 കിലോ x 365 ദിവസം)
20 കിലോ വീതം ഒരു വർഷം തീറ്റ വാങ്ങുമ്പോൾ 1,46,000 (20 രൂപ X 20 കിലോ x 365 ദിവസം)
ഇവയ്ക്കെല്ലാം 12% GST ആണുള്ളത്.
ഏറ്റവും ചെറിയ യൂണിറ്റിന് മുടക്കുമുതൽ കിഴിച്ചു ലാഭം = ഏകദേശം 30000 രൂപ (ഒന്നാം വർഷം)
146000 - (29 200+ 72000) = ഏകദേശം 30000 രൂപ
യൂണിറ്റ് വലുതാകുമ്പോൾ ലാഭശതമാനം പല മടങ്ങാകുന്നു!
വീറ്റ് ഗ്രാസ് ജ്യൂസിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
മറുപടിഇല്ലാതാക്കൂhttps://www.asianetnews.com/life/health-benefits-of-wheat-grass-juice-phemxl