https://www.asianetnews.com/life/health-benefits-of-wheat-grass-juice-phemxl
ദിവസവും
വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല.
മുളപ്പിച്ച ഗോതമ്പ് പാകി കിളിർപ്പിക്കുന്നതാണ് വീറ്റ് ഗ്രാസ്. ഇലകൾക്ക്
അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കാം. എല്ലാ
ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് വീറ്റ് ഗ്രാസ് ജ്യൂസ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കുടിക്കാൻ പറ്റുന്നതാണ്
വീറ്റ് ഗ്രാസ് ജ്യൂസ്.
ഹരിതക (Chlorophyl) ന്റെ ഏറ്റവും മികച്ച ഉറവിടമാണ് വീറ്റ് ഗ്രാസ്. വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് വീറ്റ് ഗ്രാസ്. ഏത് നാട്ടിലും ഏതു കാലാവസ്ഥയിലും വീട്ടിനുള്ളിൽ തന്നെ വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് വീറ്റ് ഗ്രാസ്. രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും ക്യാൻസർ തടയാനും ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. ദിവസവും ഒരു ഗ്ലാസ് വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനസംബന്ധമായ അസുഖങ്ങൾ തടയും...
ദിവസവും വെറും വയറ്റിൽ വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാൽ ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കും. ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അന്നജത്തെ ഊർജ്ജമാക്കി മാറ്റാൻ തയാമിൻ സഹായിക്കുന്നു. ദഹനക്കേട്, നെഞ്ചെരിച്ചിൽ, മലബന്ധം, പോലെയുള്ള പ്രശ്നങ്ങൾ അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
പ്രമേഹം നിയന്ത്രിക്കും...
പ്രമേഹ രോഗികൾ നിർബന്ധമായും ദിവസവും ഒരു ഗ്ലാസ് വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്.
പ്രതിരോധശേഷി വർധിപ്പിക്കും...
പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. ഈ ജ്യൂസിലെ പോഷകങ്ങൾ ശരീരകോശങ്ങളെ ശക്തിപ്പെടുത്തുന്നു.
ചർമ്മരോഗങ്ങൾ അകറ്റും...
ചർമ്മരോഗങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമ്മരോഗങ്ങൾ നിയന്ത്രിക്കാൻ ഏറെ നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്.
തടി കുറയ്ക്കും...
ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. വീറ്റ് ഗ്രാസിൽ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തിൽ സെലെനിയം ഉൾപ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കും.
ആർത്തവസമയത്തെ വേദന അകറ്റും...
ആർത്തവസമയത്ത് സ്ത്രീകൾക്കുണ്ടാകുന്ന പ്രധാനപ്രശ്നമാണ് വയറ് വേദന. വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാൽ വയറ് വേദന അകറ്റാം. സ്ഥിരമായി വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാൽ ആർത്തവം ക്യത്യമാകാനും ആർത്തവസമയത്തെ വേദന അകറ്റാനും സഹായിക്കും.
വീറ്റ് ഗ്രാസ് ജ്യൂസിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
Highlights
എല്ലാ
ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് വീറ്റ് ഗ്രാസ്
ജ്യൂസ്. രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും ക്യാൻസർ തടയാനും ഏറ്റവും
നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല
കൊളസ്ട്രോൾ നിലനിർത്താൻ വീറ്റ് ഗ്രാസ് ജ്യൂസിന് കഴിയും.
ഹരിതക (Chlorophyl) ന്റെ ഏറ്റവും മികച്ച ഉറവിടമാണ് വീറ്റ് ഗ്രാസ്. വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് വീറ്റ് ഗ്രാസ്. ഏത് നാട്ടിലും ഏതു കാലാവസ്ഥയിലും വീട്ടിനുള്ളിൽ തന്നെ വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് വീറ്റ് ഗ്രാസ്. രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും ക്യാൻസർ തടയാനും ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. ദിവസവും ഒരു ഗ്ലാസ് വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനസംബന്ധമായ അസുഖങ്ങൾ തടയും...
ദിവസവും വെറും വയറ്റിൽ വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാൽ ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കും. ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അന്നജത്തെ ഊർജ്ജമാക്കി മാറ്റാൻ തയാമിൻ സഹായിക്കുന്നു. ദഹനക്കേട്, നെഞ്ചെരിച്ചിൽ, മലബന്ധം, പോലെയുള്ള പ്രശ്നങ്ങൾ അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
പ്രമേഹം നിയന്ത്രിക്കും...
പ്രമേഹ രോഗികൾ നിർബന്ധമായും ദിവസവും ഒരു ഗ്ലാസ് വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്.
പ്രതിരോധശേഷി വർധിപ്പിക്കും...
പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. ഈ ജ്യൂസിലെ പോഷകങ്ങൾ ശരീരകോശങ്ങളെ ശക്തിപ്പെടുത്തുന്നു.
ചർമ്മരോഗങ്ങൾ അകറ്റും...
ചർമ്മരോഗങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമ്മരോഗങ്ങൾ നിയന്ത്രിക്കാൻ ഏറെ നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്.
തടി കുറയ്ക്കും...
ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. വീറ്റ് ഗ്രാസിൽ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തിൽ സെലെനിയം ഉൾപ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കും.
ആർത്തവസമയത്തെ വേദന അകറ്റും...
ആർത്തവസമയത്ത് സ്ത്രീകൾക്കുണ്ടാകുന്ന പ്രധാനപ്രശ്നമാണ് വയറ് വേദന. വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാൽ വയറ് വേദന അകറ്റാം. സ്ഥിരമായി വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാൽ ആർത്തവം ക്യത്യമാകാനും ആർത്തവസമയത്തെ വേദന അകറ്റാനും സഹായിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ