ആകെ പേജ്‌കാഴ്‌ചകള്‍

2011, നവംബർ 30, ബുധനാഴ്‌ച

ആത്മഭാഷണം: മലയാളത്തിലെ ആദ്യത്തെ മാക്രോബയോട്ടിക് കവിത

ആത്മഭാഷണം: മലയാളത്തിലെ ആദ്യത്തെ മാക്രോബയോട്ടിക് കവിത:

'via Blog this'

മാക്രോബയോട്ടിക്‌സിന്റെ ശാസ്ത്രീയത

മാക്രോബയോട്ടിക്‌സിന്റെ ശാസ്ത്രീയത
ജോസാന്റണി

ഒരു വസ്തു ഭക്ഷ്യയോഗ്യമാണോ, അല്ലയോ എന്നു വിവേചിച്ചറിയാന്‍ മൃഗങ്ങള്‍ക്കു പോലും ശേഷിയുണ്ട്. ആദിമമനുഷ്യനും ഈ ശേഷി വേണ്ടത്ര ഉണ്ടായിരുന്നു. ഉള്‍വെളിവ് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ ശേഷിയുടെ യുക്തിഭദ്രമായ ആവിഷ്‌കാരമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഉള്‍വെളിവിനു സ്ഥാനമേയില്ല എന്ന ധാരണയാണ് ആധുനിക ശാസ്ത്ര വിശ്വാസികളുടെ ഒരു അശാസ്ത്രീയത.
ഉള്‍വെളിവിനുള്ള പ്രാധാന്യം എന്താ
ണ് ? സചേതനവും അചേതനവുമായ എല്ലാ പദാര്‍ഥോര്‍ജങ്ങളും ഒരേ പ്രകൃതി നിയമങ്ങള്‍ക്കു വിധേയമാണ്. പരമാണുവിലെ കണങ്ങള്‍ മുതല്‍ അണ്ഡകടാഹം വരെ ചലിക്കുന്നത് പ്രപഞ്ചത്തിന്റെയും ജീവന്റെയും പരിണാമത്തിലും ഒരു ബോധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും.
യാദൃച്ഛികതയിലൂടെ ഇത്രയും ക്രമീകൃതമായ ഒരു പ്രപഞ്ച സംവിധാനമോ പരിണാമ ശ്രേണിയോ ഉളവായിവന്നു എന്ന് വിശ്വസിക്കുന്നത് സംഭവ്യതാസിദ്ധാന്തത്തിനു പോലും നിരക്കുന്നതല്ല.
ഈ ബോധം പ്രപഞ്ചത്തിനു പുറത്തുനിന്ന് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണ്ടി വന്നാല്‍ സംഹരിക്കുകയും ചെയ്യുന്ന ഒരു മഹാമനുഷ്യനാണെന്നു ധരിക്കരുത്. എല്ലാറ്റിന്റെയും ഉള്ളില്‍തന്നെയുള്ള പ്രകൃതി നിയമാവബോധമാണ്. ഈശ്വരന്‍ നമ്മുടെയെല്ലാം ഉള്ളിലുണ്ടെന്നു പറയുമ്പോള്‍ നമുക്കെല്ലാം ഈ പ്രപഞ്ചത്തിന്റെ സുസ്ഥിരതയ്ക്കും പരിണാമത്തിനും ഇണങ്ങും വിധം ജീവിക്കേണ്ടത് എങ്ങനെയാണെന്ന ബോധ്യം ഉള്ളിലുണ്ടെന്നുതന്നെയാണ് അര്‍ത്ഥം.
ഞാന്‍ ഈ മഹാപ്രപഞ്ചത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കണ്ണിയാണ് എന്ന പരമാര്‍ഥത്തിലേക്ക് ഉള്‍ക്കണ്ണു തുറക്കാന്‍ നമുക്കാവും. ഇങ്ങനെ ലഭിക്കുന്ന ഉള്‍വെളിവാണ് വേദഗ്രന്ഥങ്ങളില്‍ ദൈവവചനമായും ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പ്രകൃതിനിയമങ്ങളായും ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.
ഏതു രോഗത്തിനും, മാനസികരോഗത്തിനു പോലും, ശാരീരികമായ ഒരു തലമുണ്ട്. മനസ്സിന്റെ പ്രവര്‍ത്തനം മസ്തിഷ്‌കത്തിലെ അതിസൂക്ഷ്മമായ രാസ വൈദ്യുത പ്രവര്‍ത്തനങ്ങളോടൊപ്പമാണു നടക്കുന്നത്. അവ സത്യത്തില്‍ രണ്ടല്ല. സദ്വിചാരങ്ങളും സദ്വികാരങ്ങളും മസ്തിഷ്‌കത്തിലുണ്ടാക്കുന്ന രാസവൈദ്യുത പ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ളതും രോഗമുക്തിക്കു സഹായകമായതുമായ എന്തെങ്കിലുമൊക്കെ ശരീരത്തില്‍ ഉളവാകാന്‍ സാധ്യതയുണ്ട്. ധ്യാനവും ശുഭചിന്തകളുമൊക്കെ ഉണ്ടാക്കുന്ന രോഗമുക്തികളെ ഇങ്ങനെ വിശദീകരിക്കാനാവും.
ഏതു രോഗത്തിന്റെയും മൂലകാരണം അവര്‍ കഴിച്ചു പോന്നിട്ടുള്ള ആഹാരത്തിലാണ്. അവരുടെ രോഗം പോകാന്‍ അനുയോജ്യമായ ആഹാരമെന്തെന്നു നിര്‍ണയിക്കുന്നിടത്താണ് ഡോക്ടര്‍ തന്റെ ശാസ്ത്രജ്ഞാനവും ഉള്‍ക്കാഴ്ചയും പ്രകടമാക്കേണ്ടത്.
പച്ചിലകള്‍ മാത്രം കഴിച്ചു ജീവിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനമാവില്ല, മറ്റൊരു ശരീരപ്രകൃതിയുള്ള രോഗിയ്ക്ക് അതേ രോഗം തന്നെയാണു ബാധിച്ചിട്ടുള്ളതെങ്കിലും, ഉണ്ടാവുക. ഓരോ രോഗിയുടെയും ശരീര പ്രകൃതിയും രോഗസ്വഭാവവും സൂക്ഷമമായും സമഗ്രമായും നിര്‍ണയിച്ച ശേഷമുള്ള ചികിത്സയേ ശാസ്ത്രീയമാവൂ. ഓരോരുത്തര്‍ക്കും നല്കുന്ന ഔഷധം വ്യത്യസ്തമായ പ്രതിപ്രവര്‍ത്തനം ഉളവാക്കാം എന്ന കാര്യം ഇപ്പോള്‍ അലോപ്പതിയില്‍ പരിഗണിക്കാറില്ല. അതിനാല്‍ അത് ഇപ്പോള്‍ വേണ്ടത്ര ശാസ്ത്രീയമല്ല എന്നു പറയണം. 

ഓരോ വ്യക്തിയുടെയും ശരീരം മെലിഞ്ഞതോ വണ്ണമുള്ളതോ എന്നതുള്‍പ്പെടെയുള്ള പ്രത്യേകതകള്‍ ഒറ്റനോട്ടത്തില്‍ തന്നെ ഗ്രഹക്കാനുള്ള ശേഷി ഡോക്ടര്‍മാര്‍ക്ക് ഉണ്ടാകണം. രോഗാവസ്ഥ കൂടുതല്‍ സൂക്ഷ്മമായി ഗ്രഹിക്കാന്‍ നാഡിമിടിപ്പു സൂക്ഷ്മമായി പരിശോധിക്കുന്ന രീതി ഇന്ത്യയിലെ പാരമ്പര്യ വൈദ്യത്തിലുണ്ട്. ചൈനയില്‍ അക്യുപങ്ചര്‍ ബിന്ദുക്കളില്‍ സൂക്ഷ്മമായി അമര്‍ത്തി നോക്കി ആന്തരികാവയവങ്ങളുടെ അവസ്ഥ അറിയുന്ന രീതിയുമുണ്ട്. ഇവകൂടി ഉപയോഗിച്ച് രോഗനിര്‍ണയം നടത്തുകയും ആഹാരമുപയോഗിച്ച് രോഗം ഉന്മൂലനം ചെയ്യുകയും ചെയ്താല്‍ ചികിത്സ കൂടുതല്‍ ശാസ്ത്രീയമാവും.
നമ്മുടെയെല്ലാം ഉള്ളിലുള്ള ഉള്‍വെളിവുകള്‍ ഗണിതത്തിലെ അടിസ്ഥാനപ്രമാണങ്ങള്‍ പോലെ ക്രമീകരിച്ച് ആവിഷ്‌കരിച്ചിട്ടുള്ള താവോദര്‍ശനത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്തിട്ടുള്ളതാണ് മാക്രോബയോട്ടിക്‌സ്. ആ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പഠിച്ചാലും അനുദിന ജീവിതത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാലും മാക്രോബയോട്ടിക്‌സ് തികച്ചും ശാസ്ത്രീയമാണ്.
ശാസ്തീയമായ രോഗചികിത്സ രോഗലക്ഷണങ്ങളോടൊപ്പം രോഗാവസ്ഥയും ആ അവസ്ഥ ഉണ്ടാകാനുള്ള ശരീരശാസ്ത്രപരമായ കാരണങ്ങളും മൂലകാരണമായ ആഹാരശൈലിയും ഗ്രഹിച്ച് ആഹാരത്തെ ഔഷധമാക്കി മാറ്റിക്കൊണ്ടുള്ളതായിരിക്കണം. 

ശരീരശാസ്ത്രപരമായ കാരണങ്ങള്‍ എന്നും ആഹാരം എന്നും പറയുമ്പോള്‍ നമ്മുടെ ആന്തരികാവയവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും അവയോരോന്നിനും ആവശ്യകമായ ആഹാരസാധനങ്ങളുടെ ഊര്‍ജമെന്തെന്നും ഒരോ ആഹാരസാധനങ്ങളും എങ്ങനെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നുമുള്ള അറിവ് വേണം. അത് മാക്രോബയോട്ടിക്‌സുപോലെ മറ്റൊരു ചികിത്സാശാസ്ത്രവുംവിശദീകരിക്കുമെന്നു തോന്നുന്നില്ല. അതിനാല്‍ മറ്റു ചികിത്സകള്‍ ചെയ്യുന്നവരും മാക്രോബയോട്ടിക്‌സില്‍ പറയുന്ന ക്രമീകൃതാഹാരം കഴിച്ചുകൊണ്ട് ചികിത്സിച്ചാല്‍ ആ ചികിത്സതന്നെ കൂടുതല്‍ ശാസ്ത്രീയവും ഫലപ്രദവുമായിത്തീരുന്നതാണ്.
മുഖക്കുറി -ഫെബ്രുവരി 2006

കിഡ്നി ഫെയ്‌ലിയര്‍
Kidney Failure and Macrobiotics

Dr. George David (MST)

നമ്മുടെ ശരീരത്തിലെ ഏറ്റം അടിസ്ഥാനപരമായ ഒരു പ്രവര്‍ത്തനമാണ് ആഹാരത്തിന്റെ ദഹനം. ഇതു നടക്കുന്നത് വായ് മുതല്‍ ആന്ത്രമൂലം (duodenum) വരെയുള്ള ഭാഗത്താണ്. തുടര്‍ന്ന് ചെറുകുടലില്‍വച്ച് ആഹാരം രക്തത്തിന്റെ ഭാഗമായി മാറുകയും കോശങ്ങളിലെ മാലിന്യങ്ങള്‍ രക്തത്തില്‍ കലരുകയും ചെയ്യും. രക്തത്തില്‍ കലരുന്ന മാലിന്യങ്ങള്‍ മൂത്രമാക്കി മാറ്റുന്നത് കിഡ്‌നികളില്‍വച്ചാണ്. കിഡ്‌നികളുടെ പ്രവര്‍ത്തനം തകരാറിലായാല്‍ മാലിന്യം കലര്‍ന്ന രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തും ചെന്നു ചേരുകയും മരണകരമായ രോഗങ്ങള്‍ക്ക് നാം വിധേയരാവകയും ചെയ്യും. അതുകൊണ്ടുതന്നെ കിഡ്‌നികളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുന്നത് വളരെ അപകടകരമായ ഒരു സ്ഥിതിയാണ്.
മൂത്രവിസര്‍ജ്ജനം തീരെക്കുറയുകയും കണ്‍പോളകള്‍ക്കുകീഴിലായി കറുത്ത നിറമോ നീര്‍ക്കെട്ടോ കാണപ്പെടുകയും ചെയ്യുന്നത് വൃക്കകളുടെ പ്രവര്‍ത്തനക്ഷമത തീരെ കുറയുന്നതിന്റെ ലക്ഷണമാണ്. രക്തസമ്മര്‍ദ്ദവ്യതിയാനം, വിശപ്പില്ലായ്മ, ഛര്‍ദ്ദി, വയറിളക്കം, പേശീവികാസം (convulsions), ബോധക്ഷയം മുതലായവയും ഈ അവസ്ഥ മൂര്‍ച്ഛിക്കുമ്പോള്‍ ഉണ്ടാകാം. രക്തത്തിലെ മാലിന്യങ്ങള്‍ അമിതമാകുക, കിഡ്‌നികളിലേക്കുള്ള രക്തപ്രവാഹം കുറയുക, കിഡ്‌നികളില്‍ കല്ലുകള്‍ ഉണ്ടാകുന്നതുമൂലം മൂത്രപ്രവാഹത്തില്‍ തടസ്സമുണ്ടാകുക മുതലായ കാരണങ്ങളാല്‍ ഈ രോഗാവസ്ഥ ഉണ്ടാവാം. ചിലതരം മരുന്നുകളുടെ അമിതോപയോഗം മൂലം രക്തത്തില്‍ മാലിന്യം വര്‍ദ്ധിക്കുന്നതും ഈ അവസ്ഥയ്ക്കു കാരണമാകാം. ഇങ്ങനെയുള്ള കാരണങ്ങളാല്‍ കിഡ്‌നികളുടെ പ്രവര്‍ത്തനശേഷി കുറയുന്നതിന് അക്യൂട്ട് കിഡ്‌നി ഫെയ്‌ലിയര്‍ (acute kidney failure) എന്നാണ് ആധുനിക വൈദ്യശാസ്ത്രം പേരിട്ടിരിക്കുന്നത്.
ശരീരത്തിലെ നൈട്രജനടങ്ങിയ മാലിന്യങ്ങള്‍ വിസര്‍ജ്ജിക്കുന്നതിനുള്ള വൃക്കകളുടെ ശേഷി സാവധാനം കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുന്നതിനെ ക്രോണിക് കിഡ്‌നി ഫെയ്‌ലിയര്‍ (chronic kidney failure) എന്നാണ് ആധുനിക വൈദ്യശാസ്ത്രം വിളിക്കുന്നത്. രക്തചംക്രമണത്തില്‍ പ്രത്യേകിച്ച് കിഡ്‌നിയിലും ചുറ്റുമുള്ള ആര്‍ട്ടറികളില്‍ , പ്രശ്‌നങ്ങളുണ്ടാകുന്നതും കൂടുതല്‍ വെള്ളം കുടിക്കുന്നതും മൃഗജന്യമോ, കൃത്രിമമോ (രാസപദാര്‍ത്ഥങ്ങളും പ്രിസര്‍വേറ്റീവുകളും കൂടുതലുള്ള) ആയ ആഹാരപാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതും ഒക്കെയാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. കിഡ്‌നികളുടെ പ്രവര്‍ത്തനക്ഷമത പൂര്‍ണ്ണമായും നഷ്ടപ്പെടാതിരിക്കാന്‍ ഡയാലിസിസിനു വിധേയരാകുകയോ കിഡ്‌നിമാറ്റിവയ്ക്കുകയോ മാത്രമേ പ്രതിവിധിയുള്ളെന്നാണ് ആധുനികവൈദ്യശാസ്ത്രം പറയുന്നത്.
എന്നാല്‍ മാക്രോബയോട്ടിക്‌സില്‍ കിഡ്‌നിഫെയ്‌ലിയറിനെ തരംതിരിച്ചിരിക്കുന്നത് കിഡ്‌നികള്‍ക്കുണ്ടായ തകരാറിന്റെ കാരണം വികസിപ്പിക്കുന്ന (yin) ഊര്‍ജ്ജത്തിന്റെ കൂടുതലാണോ കുറവാണോ എന്നതിന്റെ അടിസ്ഥാനത്തില്‍ യിന്‍ (yin), യാങ് (yang) എന്നിങ്ങനെയാണ്. യാങ് കിഡ്‌നിഫെയ്‌ലിയര്‍ ചുരുക്കുന്ന ഊര്‍ജ്ജം കൂടുതലുള്ള രാസപദാര്‍ത്ഥങ്ങളും ഔഷധങ്ങളും മാംസവും ഉപ്പുംമറ്റും അമിതമായി ഉപയോഗിക്കുന്നതിന്റെ ഫലമാണ്. പഴങ്ങളും വേവിക്കാത്ത ആഹാരങ്ങളും പഞ്ചസാരയും പലഹാരങ്ങളും പാനീയങ്ങളും മദ്യവും ഒക്കെ കൂടുതല്‍ ഉപയോഗിക്കുന്നവരിലാണ് യിന്‍ കിഡ്‌നിഫെയ്‌ലിയര്‍ ഉണ്ടാകാറുള്ളത്. ഈ രണ്ട് അവസ്ഥകളെയും അനുയോജ്യമായ ആഹാരങ്ങള്‍ ന
ല്കി പരിഹരിക്കാവുന്നതേയുള്ളൂ. ആഹാരത്തെ രോഗങ്ങളുടെയും രോഗശമനത്തിന്റെയും മൂലകാരണവും ഔഷധവുമായി കണ്ടറിയുന്നതിലെ ശാസ്ത്രീയത മാക്രോബയോട്ടിക്‌സിന്റെ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങുമ്പോള്‍ത്തന്നെ ഓരോരുത്തര്‍ക്കും അനുഭവവേദ്യമാകും.
കിഡ്‌നികളുടെ പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കാന്‍ ഓരോ ആഹാരസാധനത്തിലും അടങ്ങിയിട്ടുള്ള ഊര്‍ജ്ജവും ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്കായിട്ടുള്ള ഊര്‍ജ്ജ അസന്തുലിതാവസ്ഥ സൂക്ഷ്മമായി മനസ്സിലാക്കിക്കൊണ്ടുള്ള ആഹാരക്രമനിര്‍ണയമാണ് 
ഏറ്റവും ശാസ്ത്രീയമായ ചികിത്സ. ഇങ്ങനെ രോഗങ്ങളും ആഹാരക്രമവും സൂക്ഷ്മമായി നിര്‍ണയിക്കാന്‍ മാക്രോബയോട്ടിക്‌സില്‍ സംവിധാനമുണ്ട്. അതിനാല്‍ത്തന്നെ ഡയാലിസിസോ കിഡ്‌നി മാറ്റിവയ്ക്കലോ മാത്രമേ പ്രതിവിധിയുള്ളൂ എന്ന് ആധുനിക ചികിത്സകര്‍ വിധിച്ച അനേകം കിഡ്‌നി രോഗിളെ രോഗ്യമുള്ള കിഡ്‌നികളുള്ള രോഗദൃഢഗാത്രരാക്കാന്‍ ഇന്ത്യയില്‍ത്തന്നെ മാക്രോബയോട്ടിക്‌സിനു സാധിച്ചിട്ടുണ്ട്.

2011, നവംബർ 19, ശനിയാഴ്‌ച

നടുവേദനയ്ക്ക് ആയുര്‍വ്വേദത്തില്‍ ചികിത്സയുണ്ടോ?

നടുവേദനയ്ക്ക് ആയുര്‍വ്വേദത്തില്‍ ചികിത്സയുണ്ടോ?
ആയുര്‍വ്വേദത്തില്‍ നടുവേദനയ്ക്ക് നിര്‍വ്വചനവും, പരിശോധനകളും, മരുന്നുകളും, ചികിത്സകളും ഇല്ല. മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ. പി. കെ. സുദര്‍ശനന്‍നായര്‍ , സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട, ചെറുതുരുത്തി, ഷൊര്‍ണ്ണൂര്‍ പറയുന്നത് ശ്രദ്ധിക്കുക ''ആയുര്‍വ്വേദത്തില്‍ നടുവേദനയ്ക്ക് കടീഗ്രഹം, കടിശൂല, പുഷ്ഠഗ്രഹം, ത്രികഗ്രഹം എന്നീ പേരുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിനെ ഒരു പ്രത്യേക രോഗമായി പരിഗണിച്ചു കൊണ്ട് വിശദമായ ചികിത്സാ നിര്‍ദ്ദേശങ്ങളൊന്നും കാണുന്നില്ല'' ഒക്ടോബര്‍ 2001 പേജ് 33.ആയുര്‍വ്വേദത്തില്‍ നടുവേദനയ്ക്ക് ചികിത്സിക്കാന്‍ ത്രികഗ്രഹം= അരക്കെട്ടില്‍ പിടുത്തം, പൃഷ്ടഗ്രഹം= പുറംവേദന എന്ന ഒരു വാക്ക് മാത്രം മതിയോ?.
ആയുര്‍വ്വേദ കോളേജുകളില്‍ പഠിച്ചവര്‍ നടുവേദന ചികിത്സയും ''ഡിസ്‌ക് ചികിത്സ''യും ആയുര്‍വ്വേദത്തില്‍ ഉള്‍പ്പെടുത്താനായി ഗൂഡശ്രമം തുടങ്ങയിട്ട് വര്‍ഷങ്ങളായി. ആദ്യപടിയായി ''ഡിസ്‌ക് പ്രൊലാപ്‌സ് എന്ന് പറയുന്ന വാക്കിന്റെ അര്‍ത്ഥമറിയാതെ ''ഡിസ്‌ക് തള്ളലും'', ''ഡിസ്‌ക് തെറ്റലും, ഡിസ്‌ക് തേയ്മാനവും '' എന്ന പുതിയ നപുംസക വാക്കുകള്‍ ഉണ്ടാക്കി തെറ്റിദ്ധരിപ്പിച്ചു.''ഡിസ്‌ക് തള്ളലും'', ''ഡിസ്‌ക് തെറ്റലും'' മാറ്റാമെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം ചെയ്യാന്‍ തുടങ്ങി.''ഡിസ്‌ക് പ്രൊലാപ്‌സ്'' എന്നത് ''ഡിസ്‌ക് തള്ളുക'' ,''ഡിസ്‌ക് തെറ്റുക'' എന്നല്ല. ഡിസ്‌ക് തള്ളുമെന്നും, ഡിസ്‌ക് തെറ്റുമെന്നും ഒരു വൈദ്യ പുസ്തകത്തിലും പറയുന്നില്ല. യഥാര്‍ത്ഥ നട്ടെല്ല് കണ്ടിരുന്നെങ്കില്‍ ഡിസ്‌ക് തള്ളുമെന്നോ, ഡിസ്‌ക് തെറ്റുമെന്നോ പറയില്ലായിരുന്നു. ഡിസ്‌കിനെക്കുറിച്ച് അല്ലെങ്കില്‍ അതിന് സമാനമായ വാക്കിനെക്കുറിച്ച് ആയുര്‍വ്വേദത്തില്‍ ഒരു പരാമര്‍ശം പോലുമില്ല.അവരാണ് ''ഡിസ്‌ക് തള്ളലും'', ''ഡിസ്‌ക് തെറ്റലും'' മാറ്റാമെന്ന് പരസ്യം ചെയ്യുന്നത്. തെറ്റാത്തതും തള്ളാത്തതുമായ ഡിസ്‌ക് എങ്ങിനെ മാറ്റും? ''അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും''.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പ്രസിദ്ധീകരിച്ച നടുവേദന എന്ന പുസ്തകത്തില്‍ നടുവേദനക്ക് രക്ത പരിശോധന, എക്‌സറെ, സി.ടി.സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍, test തുടങ്ങിയ പരിശോധനാ രീതികള്‍ പറയുന്നു.നടുവേദനയ്ക്ക് ആയുര്‍വ്വേദത്തില്‍ പരിശോധനാ രീതികള്‍ ഇല്ലെന്ന് ചുരുക്കം. മേല്‍പ്പറഞ്ഞ പരിശോധനാ രീതികള്‍ ആയുര്‍വ്വേദത്തിന്റെ അടിസ്ഥാനമായ ത്രിദോഷത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയിട്ടുള്ളതല്ല. ത്രിദോഷങ്ങളും ഇവയുടെ 62 തരം ദോഷങ്ങളും പ്രേത-ഭൂത-പിശ്വാച ്ബാധ, ഗ്രഹദോഷം, ശാപം,ദൈവകോപം,... ഇവയും ആധുനിക ശാസ്ത്രത്തിലെ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയില്ല കൃത്യമായ നിര്‍വ്വചനവും പരിശോധനയും ഇല്ലാതെ ഒരു രോഗത്തിനും ചികിത്സിക്കാന്‍ കഴിയില്ല.
സങ്കര ചികിത്സയാണ് ചെയ്യുന്നതെന്ന് പില സ്ഥാപനങ്ങള്‍ പരസ്യം ചെയ്യാറുണ്ട്. Comprehensive Back Care എന്ന സ്ഥാപനത്തിന്റെ പരസ്യം നോക്കൂ.
ഹൈടെക് മോഡേണ്‍ ഫിസിയോ തെറാപ്പി യൂണിറ്റ്, ആധുനിക എക്‌സറെ യൂണിറ്റ് , ലാബ് സൗകര്യങ്ങള്‍, അലോപ്പതി, ആയുര്‍വ്വേദ-യോഗ, പ്രകൃതി ചികിത്സ, ആക്യൂപങ്ചര്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ ക്ലിനിക്, നട്ടെല്ല്, കശേരുക്കള്‍ എന്നിവയ്ക്ക് സ്ഥാന ഭ്രംശങ്ങള്‍ക്ക് (IVDP) പ്രത്യേക സംയോജിത ചികിത്സാരീതി, കേരളീയ ചികിത്സാരീതികളായ ഉഴിച്ചില്‍, പിഴിച്ചില്‍, ഇലക്കിഴി, സ്റ്റിംബാത്ത്, ധാര, വസ്തി, എന്നിവ ശാസ്ത്രീയമായി ചെയ്യുവാന്‍ പ്രത്യേകം സംവിധാനം'' .സംയോജിത ചികിത്സാരീതി എന്ന് പറയുന്നതില്‍ നിന്നും നടുവേദനയ്ക്ക് ആയുര്‍വ്വേദത്തില്‍ ചികിത്സയില്ലെന്ന് തെളിയുന്നു.
ലാബ്, എക്‌സറെ, സി.ടി.സ്‌കാന്‍, എം.ആര്‍.ഐ തുടങ്ങിയ ആധുനിക പരിശോധന സംവിധാനങ്ങള്‍, ഫിസിയോ തെറാപ്പിയും ഉപയോഗിച്ച് ചികിത്സിക്കുന്നതായി വേദ ആയുര്‍വേദിക് സെന്ററിന്റെ പരസ്യത്തില്‍ പറയുന്നു(മാതൃഭൂമി ആരോഗ്യമാസിക, 2000, ജൂണ്‍ പേജ് 31).
നടുവേദനയ്ക്ക് സങ്കരവേദ ചികിത്സകര്‍ പ്രതിവിധിയായി പറയുന്നത് കളരി മര്‍മ്മ ചികിത്സ, ഫിസിയോ തെറാപ്പി തുടങ്ങിയവയാണ്. ഇത് ആയുര്‍വ്വേദ ചികിത്സയുടെ ഭാഗമല്ല. നടുവേദനക്ക് പ്രത്യേക ചികിത്സ അറിയാമെന്ന് പരസ്യം ചെയ്യുന്ന ചില ആയുര്‍വ്വേദ ചികിത്സകര്‍ക്ക് നടുവേദനയുണ്ട്. എറണാകുളം ജില്ലയിലെ ആയുര്‍വ്വേദ കോളേജ് കായിക വിഭാഗം മേധാവിക്ക് കഴുത്ത് വേദന. ഭാര്യയും സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ ചികിത്സക.എം. ആര്‍. ഐ സ്‌കാന്‍ ചെയ്തു,ഡിസ്‌ക് പ്രൊലാപ്‌സ്. ഓപ്പറേഷന്‍ ചെയ്തു. ഇപ്പോള്‍ കടുത്ത വേദന.
നടുവേദനയ്ക്ക് ആയുര്‍വ്വേദത്തില്‍ ശരിയായ നിര്‍വ്വചനവും, പരിശോധനകളും, മരുന്നുകളും, ചികിത്സകളും ഇല്ലാത്തതിനാലും, ആയുര്‍വ്വേദത്തില്‍ ഒരു സത്യവുമില്ലെന്ന് വിശ്വാസിക്കുന്നതുകൊണ്ടും പുതിയ ആയുര്‍വ്വേദ ചികിത്സകര്‍ അലോപ്പതി നിര്‍വ്വചനവും, പരിശോധനകളും, കളരി മര്‍മ്മ ചികിത്സകളും ഉപയോഗിക്കുന്നു. കളരി മര്‍മ്മ ചികിത്സ ആയുര്‍വ്വേദ ചികിത്സയുടെ ഭാഗമല്ല. വിദേശങ്ങളിലേക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന മാസികകളില്‍ കളരി ചികിത്സകൊണ്ട് നടുവേദനയും മറ്റു രോഗങ്ങളും മാറ്റുന്നതായി ആയുര്‍വ്വേദ സ്ഥാപനങ്ങള്‍ പരസ്യം ചെയ്യാറുണ്ട്. അതേസമയം കേരളത്തിലെ കളരി ചികിത്സകര്‍ക്ക് അംഗീകാരം നല്‍കരുതെന്ന് പറഞ്ഞ് കളരി ചികിത്സയെ എതിര്‍ക്കും. നടുവേദനയ്ക്ക് കളരി മര്‍മ്മ ചികിത്സ ആയുര്‍വ്വേദത്തില്‍ ഉള്‍പ്പെടുത്തി ആയുര്‍വ്വേദ & ഹെല്‍ത്ത് ടൂറിസം മാസികയില്‍ ഒക്‌ടോബര്‍ 2010 ല്‍ പേജ് 26-31 ല്‍ ഡോ.അര്‍ഷാദ് എഴുതിയ ലേഖനവും , നാഗാര്‍ജ്ജുനയുടെ Spine speciality എന്ന പരസ്യവും ഉണ്ട്.

വിവരാവകാശ നിയമം അനുസരിച്ച് ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറില്‍ നിന്നും ആയുര്‍വ്വേദ കോളേജുകളില്‍ നിന്നും കളരി ചികിത്സയെ സംബന്ധിച്ചും ഉഴിച്ചിലിനെ സംബന്ധിച്ചും വിവരങ്ങള്‍ ചോദിച്ചിരുന്നു. അവര്‍ എഴുതിത്തന്ന മറുപടി വായിച്ചാല്‍ എത്ര അശാസ്ത്രീയമായിട്ടാണ് പഠിപ്പിക്കുന്നതും ചികിത്സിക്കുന്നതുമെന്ന് ബോധ്യമാകുന്നു. ''കളരിചികിത്സക്ക് ആയുര്‍വ്വേദ ചികിത്സയുമായോ പഞ്ചകര്‍മ്മ ചികിത്സയുമായോ യാതൊരു ബന്ധവുമില്ല.സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജില്‍ കളരിചികിത്സ പഠിപ്പിക്കുന്നില്ല. എന്നാണ് മറുപടി തന്നത്. യഥാര്‍ത്ഥ കളരിചികിത്സ പഠിക്കാതെ ചികിത്സിക്കുന്ന പ്രതിഭാസം ആയുര്‍വ്വേദ ചികിത്സയിലല്ലാതെ ലോകത്തൊരിടത്തും കാണാന്‍ സാധിക്കില്ല.
ആയുര്‍വ്വേദ തത്വങ്ങളില്‍നിന്നും വ്യതിചലിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളും, സംഘടനാബലവും, സ്വയം ചമച്ച അധികാരവും ഉപയോഗിച്ച് കളരി ചികിത്സയെന്ന് അവകാശപ്പെട്ട് ആയുര്‍വ്വേദത്തില്‍ ഉള്‍പ്പെടുത്തി ചികിത്സിക്കുന്നപോലെ കളരി ചികിത്സകര്‍ ആയുര്‍വ്വേദ ചികിത്സയെന്ന് അവകാശപ്പെട്ട് കളരി ചികിത്സയില്‍ ഉള്‍പ്പെടുത്തി ചികിത്സിച്ചിരുന്നെങ്കില്‍ വലിയ ലഹള തന്നെ ഉണ്ടാകുമായിരുന്നു.
ആയുര്‍വ്വേദത്തിന്റെതല്ലാത്ത ചികിത്സകള്‍ ചെയ്യുന്ന ചികിത്സകള്‍ക്ക് മെഡി ക്ലെയിം, മെഡിക്കല്‍ റിംബേഴ്‌സ്‌മെന്റ് എന്നിവ നല്‍കേണ്ട കാര്യമില്ല.
സിനിമയില്‍ പറയുന്ന ''കളരി പരമ്പര ദൈവങ്ങളെ....'' എന്നതു മാറ്റി ''ആയുര്‍വ്വേദ കോളേജ് അധ്യാപകരാണേ,ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറാണേ, സ്വന്തമായി ശരിയായ ശരീരശാസ്ത്രവും, പരിശോധനകളും ഇല്ലാത്തതിനാല്‍ യഥാര്‍ത്ഥ കളരി മര്‍മ്മ ചികിത്സകനെ വ്യാജനെന്ന് വിളിച്ച് ''മര്‍മ്മ വിദഗ്ധന്‍്'' ''കായകല്പ വിദഗ്ധന്‍്'' ''സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ വിദഗ്ധന്‍'' എന്നെല്ലാം ബോര്‍ഡില്‍ എഴുതി വെച്ച് ചികിത്സിക്കും, ഇത് സത്യം, സത്യം, സത്യം''
യഥാര്‍ത്ഥ കളരി മര്‍മ്മ ചികിത്സ പഠിക്കാതെ വികലമായ ശരീരശാസ്ത്രം വെച്ച് വൈകൃത കളരി മര്‍മ്മ ചികിത്സ ചെയ്ത് യഥാര്‍ത്ഥ കളരി ചികിത്സയുടെ പേര് നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്യുന്ന പുതിയ ആയുര്‍വ്വേദ ചികിത്സകരെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കളരി മര്‍മ്മ ചികിത്സ ചെയ്യുന്ന കേരള കളരിപ്പയറ്റ് അസോസിയേഷനിലെ അംഗങ്ങളും, കളരി മര്‍മ്മ ചികിത്സകരും കേരള കളരി മര്‍മ്മ ചികിത്സാ ഫെഡറേഷന്‍ എന്ന സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നടുവേദനയ്ക്ക് വടക്കെ ഇന്ത്യയില്‍ ചെയ്യുന്ന ചികിത്സയും, കേരളത്തില്‍ ചെയ്യുന്ന ചികിത്സയും വ്യത്യസ്തമാണ്. വടക്കെ ഇന്ത്യയില്‍ ആയുര്‍വ്വേദ ഗ്രന്ഥങ്ങള്‍ അനുസരിച്ച് പശുവിന്റെ മൂത്രം കുടിപ്പിച്ചുള്ള ചികിത്സയും, രസൗഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയും ഉണ്ട്. ഇവിടെ അത് തെറ്റാണെന്ന് പറയുന്നു. ആയുര്‍വ്വേദ ഗ്രന്ഥങ്ങള്‍ അനുസരിച്ചുള്ള ചികിത്സകള്‍ തെറ്റാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ആയുര്‍വ്വേദത്തില്‍ ശാസ്ത്രത്തിന്റെ അംശം വളരെ കുറവ് മാത്രമേ ഉള്ളൂ. ആയുര്‍വ്വേദത്തില്‍ പറയുന്ന പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്താല്‍ നടുവേദന മാറില്ല. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളിലാണ് ആയുര്‍വ്വേദ ചികിത്സകര്‍ പഞ്ചകര്‍മ്മ ചികിത്സ ഉപയോഗിക്കാന്‍ തുടങ്ങിയത്. കഷായത്തിന് മരുന്നെഴുതി കൊടുക്കല്‍ മാത്രമായിരുന്നു ആയുര്‍വ്വേദചികിത്സ. കളരി ചികിത്സകരെയും നാട്ടുവൈദ്യന്മാരെയും രോഗികള്‍ കൂടുതലായി ആശ്രയിക്കുന്നത് കണ്ട് പുതിയ ആയുര്‍വ്വേദക്കാര്‍ പഞ്ചകര്‍മ്മ ചികിത്സയിലേക്കും കളരി ചികിത്സയിലേക്കും തിരിയുകയായിരുന്നു. 2002 ലെ ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ്സില്‍ വെച്ച് ഗ്രന്ഥകാരന്‍ പേപ്പര്‍ അവതരിപ്പിച്ചപ്പോഴാണ് നടുവേദന ചികിത്സയില്‍ ആയുര്‍വ്വേദക്കാരുടെ അജ്ഞത ബോധ്യമായത്. അതിനുശേഷം കാണുന്നത് കേരളത്തിലെ പുതിയ ആയുര്‍വ്വേദ ചികിത്സകര്‍ നടുവേദനയിലേക്കും സന്ധിവേദനയിലേക്കും തിരിയുന്നതാണ്. മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ.കാലടി നമ്പൂതിരി പറയുന്നത് ശ്രദ്ധിക്കുക ''അധ്വാനം, ചെലവ്, ശ്രദ്ധ, കാലതാമസം, ഉപകരണങ്ങള്‍, പത്ഥ്യങ്ങള്‍ എന്നിവ കൂടുതല്‍ വേണ്ടിവരുന്നതിനാല്‍ ആയുര്‍വ്വേദത്തിലെ പ്രധാന ചികിത്സയാണെങ്കിലും കഴിഞ്ഞ തലമുറക്കാര്‍ പഞ്ചകര്‍മ്മ ചികിത്സ അപൂര്‍വ്വമായേ ചെയ്തിരുന്നുള്ളൂ''(പേജ് 51, 1997 മെയ്).
ആയുര്‍വ്വേദ ശാസ്ത്രം തെറ്റായതിനാല്‍ അലോപ്പതിചികിത്സ, കളരി ചികിത്സ, പ്രകൃതി ചികിത്സ എന്നിവയില്‍ നിന്നും, മോഷ്ടിച്ചും, കൂട്ടിച്ചേര്‍ത്തും, അനുകരിച്ചും സ്വന്തമാക്കിയ അവിയല്‍ ശരീരശാസ്ത്രവും, നിര്‍വ്വചനവും പരിശോധനകളും ചികിത്സകളുമാണ് പുതിയ ആയുര്‍വ്വേദ ചികിത്സയിലുള്ളത്. പുതിയ ആയുര്‍വ്വേദ ചികിത്സയില്‍ നിന്നും അലോപ്പതി, കളരി, നാട്ടുവൈദ്യം, യോഗ എന്നിവ മാറ്റി നിര്‍ത്തിയാല്‍ ആയുര്‍വ്വേദം വട്ടപൂജ്യമാകും. ഇന്നത്തെ പുതിയ ആയുര്‍വ്വേദ ചികിത്സകരുടെ അവിയല്‍ ചികിത്സാ വഞ്ചനയില്‍പ്പെടാതിരിക്കാന്‍ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

'ആയുര്‍വ്വേദത്തിലെ അശാസ്ത്രീയ ചികിത്സാരീതികള്‍'
എന്ന പുസ്തകത്തില്‍ നിന്ന്.
യഥാര്‍ത്ഥ കളരിചികിത്സക്കും നടുവേദന സുഖപ്പെടുത്താനും സമീപിക്കുക
Dr.K. M. YACOB , Marma Health Centre,Kalyani Towers, Deshabhimani jn, P.O.Kaloor, Kerala. Pincode - 682017, Mob: 98470 94788 E.mail :yacobkm@gmail.com, yacob@marmatreatment.com

2011, നവംബർ 18, വെള്ളിയാഴ്‌ച

കാന്‍സര്‍ : മാക്രോബയോട്ടിക്‌സിന്റെ വീക്ഷണത്തില്‍

കാന്‍സര്‍ : കാരണങ്ങള്‍, സാന്ത്വനചികിത്സ, പ്രതിരോധം
മാക്രോബയോട്ടിക്‌സിന്റെ വീക്ഷണത്തില്‍
ജോര്‍ജ് ഡേവിഡ് എം.എസ്.ടി.(കാനഡ)

ഏതു രോഗവും നാലു തലങ്ങളുള്ളതാണ്. കാന്‍സറിന്റെ പ്രാഥമികലക്ഷണങ്ങള്‍(symptoms) വേദന, ഛര്‍ദി മുതലായവയായിരിക്കും. ഈ ലക്ഷണങ്ങള്‍ കാന്‍സറിനുമാത്രമുള്ളതല്ല. അവ ഉളവാകാനുള്ള ശാരീരികകാരണങ്ങള്‍(causes)എന്തെന്ന് അന്വേഷിച്ചാലേ രോഗാവസ്ഥ (condition) എന്തെന്ന് വ്യക്തമാവൂ. ശരീരത്തില്‍ രോഗകോശങ്ങളുടെ നിയന്ത്രണാതീതമായ വ്യാപനമുണ്ടായിട്ടുണ്ടെങ്കിലേ മുന്‍പറഞ്ഞ രോഗലക്ഷണങ്ങള്‍ കാന്‍സര്‍ എന്ന രോഗാവസ്ഥയുടെ ഫലമാണെന്നു പറയാനാവൂ.

രോഗകാരണം രോഗലക്ഷണങ്ങളോ രോഗവസ്ഥയോ അല്ല. കാന്‍സറിന്റെ പ്രധാന കാരണം രാസമാലിന്യങ്ങളും അമിതമായ അളവിലുള്ള മാംസ്യങ്ങളും കൊഴുപ്പും നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ എത്തുന്നതാണ്. അവയുടെ ആധിക്യം കോശങ്ങളുടെ അവസ്ഥയെ മാറ്റുമ്പോള്‍ അവ നശിക്കുകയോ അവയുടെ ആന്തരഘടനയില്‍ വ്യത്യാസം (mutation)വരികയോ ചെയ്യും. ആന്തരികമായ കോശഘടനയില്‍ മാറ്റം വന്ന ആദ്യ കോശത്തില്‍നിന്ന് സമീപസ്ഥമായ കോശങ്ങളിലേക്ക് ആ മാറ്റം വ്യാപിക്കുമ്പോഴാണ് കാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്.

ശരീരത്തിന്റെ ഒരു അവയവത്തിന്റെ മാത്രം ചുറ്റുമായി ഇങ്ങനെയുള്ള കോശങ്ങളെ സൂക്ഷിച്ചുവയ്ക്കുകയും ബാക്കി ശരീരഭാഗങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ശരീരപ്രകൃതിയുടെ സ്വഭാവമാണ് കാന്‍സറിലൂടെ പ്രകടമാകുന്നത്. കാന്‍സര്‍ ബാധിച്ചാലും കൂടുതല്‍കാലം ജീവിക്കാന്‍ ഈ പ്രതിഭാസം രോഗികളെ സഹായിക്കും. (ആധുനികഗവേഷണങ്ങള്‍തന്നെ കണ്ടെത്തിയിട്ടുള്ളത് കീമോതെറാപ്പിക്ക് വിധേയരാകാത്തവര്‍ അതിനു വിധേയരായിട്ടുള്ളവരെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നുണ്ടെന്നാണ്.)
ഏതു രോഗത്തിന്റെയും മൂലകാരണം(origin) അന്തരീക്ഷത്തിലും ആഹാരത്തിലും ജലത്തിലുംനിന്ന് അമിതമായ അളവിലുള്ള മാംസ്യവും കൊഴുപ്പും മറ്റുമായി നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്ന മാലിന്യങ്ങളാണ്. രോഗിയുടെ ശരീരഘടനയും ആഹാരശീലവും കൂടി ഇങ്ങനെ സംഭവിക്കാന്‍ കാരണമായിട്ടുണ്ട്. രോഗിയുടെ ശരീരഘടനയെന്തെന്നും ശരീരത്തിലെ ഏതേത് അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നവിധത്തിലുള്ള ആഹാരശൈലിയായിരുന്നു, രോഗി ഇന്നോളം തുടര്‍ന്നുപോന്നിട്ടുള്ളത് എന്നും സൂക്ഷ്മമായി പഠിക്കുമ്പോഴേ രോഗത്തിന്റെ മൂലകാരണം കണ്ടെത്താനാവൂ. പൊതുവേപറഞ്ഞാല്‍ അന്തരീക്ഷമലിനീകരണം(വികിരണങ്ങളും മറ്റും മൂലമുണ്ടാവുന്നവ), വായുമലിനീകരണം,ജലമലിനീകരണം, ഊര്‍ജ-അസന്തുലിതവും മലിനവുമായ ആഹാരം എന്നിവയുമായി ഉറ്റബന്ധമുള്ളവയാണ് ഏതു രോഗത്തിന്റെയും മൂലകാരണം.

ഏതു രോഗത്തിന്റെയും ശാസ്ത്രീയമായ ചികിത്സ രോഗലക്ഷണങ്ങള്‍, രോഗാവസ്ഥ, രോഗകാരണം എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടും മൂലകാരണങ്ങള്‍ പരിഹരിച്ചുകൊണ്ടുമായിരിക്കണം. രോഗത്തിന്റെ മൂലകാരണങ്ങളില്‍ നമുക്കേറ്റവും നിയന്ത്രണവിധേയമാക്കാനാവുന്നത് ആഹാരംതന്നെയാണല്ലോ.

ഈ സാഹചര്യത്തിലാണ് ശാസ്ത്രീയമായി പുനരാവിഷ്‌കരിച്ചിട്ടുള്ള ചൈനീസ് പരമ്പരാഗത ആഹാരോര്‍ജ (ചികിത്സാ)ശാസ്ത്രമായ മാക്രോബയോട്ടിക്‌സിന്റെ കാന്‍സര്‍ (സാന്ത്വന)ചികിത്സയെപ്പറ്റിയുള്ള വീക്ഷണം ചുരുക്കമായി ഒന്നു കുറിക്കുന്നത്. (മാക്രോബയോട്ടിക്‌സിനെപ്പറ്റി ഇന്റര്‍നെറ്റില്‍ ലക്ഷക്കണക്കിനു പരാമര്‍ശമുണ്ട്.)

നമ്മുടെ ആന്തരികാവയവങ്ങളെ അമിതമായി വികസിപ്പിക്കുകയോ ചുരുക്കുകയോ ഇല്ലാത്ത, തികച്ചും ഊര്‍ജസന്തുലിതമായ, ആഹാരമാണ് വേവിച്ച ധാന്യങ്ങള്‍ എന്നതിനാല്‍ മനുഷ്യന്റെ മുഖ്യാഹാരം ധാന്യങ്ങളായിരിക്കണമെന്നു പറയുന്ന, പ്രമേഹരോഗിക്കുപോലും (ആഹാരത്തിന്റെ 50 ശതമാനത്തിലേറെ) തവിടു കളയാത്ത അരിയുടെ ചോറ് നല്കുന്ന, ഒന്നാണ് മാക്രോബയോട്ടിക് ആഹാരക്രമം.
കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പോലും ആഹാരക്രമത്തില്‍ മാറ്റം വരുത്തി ചികിത്സിച്ചു ഭേദപ്പെടുത്താറുള്ള മാക്രോബയോട്ടിക്‌സിനെപ്പറ്റി സാന്ത്വനചികിത്സാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.

ഒരു അലോപ്പതി ഡോക്ടറായിരുന്ന ഡോ. ഹ്യൂഗ് ഫോക്‌നര്‍ (Dr. Huge Falkner) എഴുതിയിട്ടുള്ള, സ്വന്തം കാന്‍സര്‍ എഴുപത്തിനാലാം വയസ്സില്‍ മാക്രോബയോട്ടിക് ആഹാരക്രമത്തിലൂടെ ചികിത്സിച്ചു ഭേദമാക്കിയതെങ്ങനെ എന്നു വിശദീകരിക്കുന്ന, Physician, Heal Thyself (വൈദ്യാ നീ നിന്നെത്തന്നെ സുഖപ്പെടുത്തൂ) എന്ന ഗ്രന്ഥം ലോകപ്രസിദ്ധമാണ്.

കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനചികിത്സ നല്കുന്നവര്‍ക്കായി മാക്രോബയോട്ടിക്‌സിന്റെ വീക്ഷണത്തില്‍ ഏതുതരം കാന്‍സര്‍രോഗിക്കും അനുയോജ്യമായ ചില പൊതു ആഹാരക്രമനിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുക്കുന്നു. (ഓരോ രോഗിയുടെയും രോഗാവസ്ഥയും ശരീരഘടനയും സൂക്ഷ്മമായി ഗ്രഹിച്ചശേഷമല്ലാതെ രോഗമുക്തി നല്കുന്ന ആഹാരക്രമം നിര്‍ണയിക്കാനാവില്ല.)

ദിവസവും രാവിലെ നല്കുന്ന ആദ്യാഹാരം കാരറ്റ്, മുള്ളങ്കി, മത്തങ്ങാ, പച്ചനിറമുള്ള ഇലകള്‍, സവാള എന്നിവ അടങ്ങുന്ന സൂപ്പായിരിക്കുന്നതാണ് നല്ലത്. കഷണങ്ങളും വെള്ളവും മുഴുവന്‍ കഴിക്കണം. ആഹാരം നല്ലതുപോലെ ചവച്ചരച്ചു കഴിക്കണം. ഉച്ചയ്ക്കുള്ള ആഹാരത്തിന്റെ 50-60 % തവിടുകളയാത്ത അരി (brown rice)യുടെ ചോറായിരിക്കട്ടെ.
കാരറ്റ്, മുള്ളങ്കി, മത്തങ്ങാ, സവാള, ടേര്‍ണിപ്‌സ്, ബീറ്റ്‌റൂട്ട്‌സ്, കാബേജ്, പച്ചിലകള്‍, ചേന, കാച്ചില്‍, കൂര്‍ക്ക, ബീന്‍സ്,വാഴപ്പിണ്ടി മുതലായവയാണ് കറികള്‍ക്ക് ഉപയോഗിക്കേണ്ടത്്. ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഉത്തമം.
ഉപ്പ്, അധികമാകരുത്. കുറഞ്ഞ അളവില്‍, അയഡൈസ് ചെയ്യാത്ത കല്ലുപ്പേ ഉപയോഗിക്കാവൂ, എണ്ണ എള്ളെണ്ണയാണു നല്ലത്. പരിമിതമായ അളവിലേ പാടുള്ളു.

മലബന്ധമുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ കാട്ടുചെടിയായി വളരുന്ന പെരുകിലത്തിന്റെ വേരിന്മേല്‍തൊലി കറികളിലും സൂപ്പിലും ചേര്‍ത്ത് കൊടുക്കുന്നത് നന്നായിരിക്കും. വൈകുന്നേരം കാരറ്റ്, മുള്ളങ്കി, സവാള, മത്തങ്ങാ, തിന ഇവ രണ്ടു ടേബിള്‍സ്പൂണ്‍ വീതമെടുത്ത് നല്ലതുപോലെ വേവിച്ച് ചൂടോടെ നല്കുന്നതും നന്നായിരിക്കും. രാവിലത്തെ സൂപ്പിലും വൈകുന്നേരത്തെ ഈ സൂപ്പിലും കാല്‍ ടീസ്പൂണ്‍ വീതം മീസോ എന്ന മാക്രോബയോട്ടിക് ലേഹ്യം (ഇന്‍ഡ്യയില്‍ ഇറക്കുമതിചെയ്ത് ലഭ്യമാക്കേണ്ടതാണിത്) ചേര്‍ത്തു നല്കുന്നത്് വളരെ പ്രയോജനം ചെയ്യും. ബാന്‍ചാ എന്ന ആല്‍ക്കലൈന്‍ സ്വഭാവമുള്ള ചായ (ഇന്‍ഡ്യയില്‍ ഇറക്കുമതിചെയ്ത് ലഭ്യമാക്കേണ്ടതാണിതും) ദിവസവും നല്കാന്‍ കഴിഞ്ഞാല്‍ അതും നന്നായിരിക്കും. (പാനീയങ്ങളുടെ ആകെ അളവ് 4 ഗ്ലാസ്സില്‍ കൂടാന്‍ പാടില്ല.)

ഇതിനു പുറമേ ഏറ്റം പ്രധാനമായി ശ്രദ്ധിക്കേണ്ടത് ചില ആഹാരസാധനങ്ങള്‍ വര്‍ജിക്കുന്ന കാര്യമാണ്. അവ അക്കമിട്ട് താഴെക്കൊടുക്കുന്നു:
1. മാംസവും മാംസോത്പന്നങ്ങളും മത്സ്യവും
2. പാലും പാലുത്പന്നങ്ങളും മുട്ടയും
3. ധാന്യപ്പൊടികള്‍ ഉപയോഗിച്ചുള്ള ആഹാരങ്ങള്‍
4. പഞ്ചസാരയും പഞ്ചസാര ഉപയോഗിച്ചുള്ള ആഹാരങ്ങളും
5. ബേക്കറികളില്‍നിന്നുള്ളതോ പായ്ക്കുചെയ്തതോ ആയ ആഹാരങ്ങള്‍
6 ഐസ്‌ക്രീം പോലെയുള്ള തണുത്ത ആഹാരങ്ങള്‍
7. വറുത്തെടുത്തതോ പൊരിച്ചെടുത്തതോ ആയ ആഹാരസാധനങ്ങള്‍
8. ഉരുളക്കിഴങ്ങും, തക്കാളി, പപ്പായ, കുമ്പളങ്ങാ, വെള്ളരിക്കാ മുതലായ ഏറെ ജലാംശമുള്ള പച്ചക്കറികളും വാഴച്ചുണ്ടും കൂണും പഴങ്ങളും തേനും
9. തേങ്ങ, വെളിച്ചെണ്ണ, മദ്യം, ചായ, കാപ്പി
10 യീസ്റ്റ് ഉപയോഗിച്ചു പുളിപ്പിച്ചുണ്ടാക്കിയ ആഹാരങ്ങളും അച്ചാറുകളും മുളകും മസാലകളും വിനാഗിരിയും
11. രാസപ്രവര്‍ത്തനങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന ആഹാരസാധനങ്ങളും മരുന്നുകളും

രാത്രി 11 മണിക്കു മുമ്പ് ഉറങ്ങണം.
ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പ് ആഹാരം കഴിക്കണം.
പാചകത്തിന് അലുമിനിയം പാത്രം ഉപയോഗിക്കരുത്.
കോട്ടണ്‍ വസ്ത്രമേ ഉപയോഗിക്കാവൂ.
ടി.വി. കാണുന്നതും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും ആഭരണങ്ങള്‍ ധരിക്കുന്നതും ഒഴിവാക്കണം.

കാന്‍സറിനെയെന്നല്ല, ഏതു രോഗത്തെയും പ്രതിരോധിക്കാന്‍ മാക്രോബയോട്ടിക്‌സ് നമ്മുടെ നാട്ടില്‍ ശിപാര്‍ശചെയ്യുന്ന ക്രമീകൃത മാക്രോബയോട്ടിക് ആഹാരക്രമം നമ്മുടെ നാട്ടിലെ പരമ്പരാഗത ആഹാരക്രമത്തില്‍നിന്ന് വളരെയൊന്നും മാറ്റമുള്ളതല്ല. അതിന്റെ 50-60 ശതമാനവും തവിടുകളയാത്ത അരിയുടെ ചോറാണ്. 25-30 ശതമാനം കിഴങ്ങുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികളാണ്. പയര്‍വര്‍ഗങ്ങളും പഴങ്ങളും 5 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. മാംസ്യവും കൊഴുപ്പും അടങ്ങിയ ആഹാരം കുറയ്ക്കണം. എല്ലാ ദിവസവും ഒരേ ആഹാരസാധനങ്ങള്‍തന്നെ ഒരേ രീതിയില്‍ പാകംചെയ്ത് കഴിക്കുന്നതു നന്നല്ല. വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്ന വ്യത്യസ്തമായ ഊര്‍ജങ്ങളുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നമ്മുടെ ഓരോരോ ആന്തരികാവയവങ്ങള്‍ക്കും ഊര്‍ജം സന്തുലിതമായി ലഭിക്കാന്‍ വിഭവങ്ങള്‍ വ്യത്യസ്തമായിരിക്കട്ടെ. പാനീയങ്ങളുടെ ആകെ അളവ് 4 ഗ്ലാസ്സില്‍ കൂടാന്‍ പാടില്ല.

മറ്റു രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ യഥാര്‍ഥത്തില്‍ ആരോഗ്യമുള്ളവരാണോ എന്നു സ്വയം കണ്ടെത്താന്‍ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടോ എന്നു നോക്കിയാല്‍ മതി.
ഒരിക്കലും ക്ഷീണം തോന്നാറില്ല. എല്ലായ്‌പ്പോഴും ഉണര്‍വും സന്തോഷവും ഉണ്ട്.
ഒരിക്കലും മലബന്ധമുണ്ടാവാറില്ല. നല്ല വിശപ്പുണ്ട്.
ഒരിക്കലും ദ്വേഷ്യം തോന്നാറില്ല.
എല്ലാം നല്ലതിനെന്നു കൃതജ്ഞതാഭാവത്തോടെ കാണാനും ശുഭാപ്തിവിശ്വാസത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും കഴിയുന്നുണ്ട്.
നല്ല ഉറക്കമുണ്ട്.
നല്ല ഓര്‍മശക്തി ഉണ്ട്.

ഇങ്ങനെ ആരോഗ്യമുള്ളവര്‍ക്കുമാത്രം മത്സ്യവും പാലും പാലുത്പന്നങ്ങളും മുട്ടയും മാംസവും മാംസോത്പന്നങ്ങളും ഒക്കെ വല്ലപ്പോഴും കഴിക്കാം.
എന്നാല്‍ ഇങ്ങനെ നല്ല ആരോഗ്യമുള്ളവര്‍ വളരെ ചുരുക്കമായിരിക്കും. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ രോഗാവസ്ഥയും മൂലകാരണങ്ങളും മനസ്സിലാക്കി സമഗ്രചികിത്സയ്ക്കു വിധേയരാകേണ്ടതുണ്ട്. ആന്തരികാവയവങ്ങളുമായി സൂക്ഷ്മമായി ബന്ധമുള്ള അക്യുപ്രഷര്‍ പോയിന്റുകളില്‍ സ്പര്‍ശിച്ചും പന്ത്രണ്ടു വിധത്തില്‍ നാഡി പരിശോധിച്ചുമൊക്കെയുള്ള,പല തലങ്ങളുള്ള, മാക്രോബയോട്ടിക് രോഗനിര്‍ണയത്തിലൂടെ മറ്റു രോഗനിര്‍ണയസംവിധാനങ്ങള്‍ക്കൊന്നും കണ്ടെത്താനാവില്ലാത്ത അവസ്ഥയിലുള്ള കാന്‍സര്‍പോലും കണ്ടെത്താനാവും.

* ലേഖകന്‍ ദിവംഗതനായ പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്താ സ്ഥാപക പ്രസിഡന്റായി 1 2 വര്‍ഷം മുമ്പ് തുടങ്ങിയ മാക്രോബയോട്ടിക് സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ തുടക്കം മുതല്‍ അതിന്റെ ഓണററി ഡയറക്ടറും മാക്രോബയോട്ടിക് കണ്‍സള്‍ട്ടന്റും ആണ്.
ഫോണ്‍ : 04822   276617, 9447 230159,  9447 858743

2011, നവംബർ 13, ഞായറാഴ്‌ച

'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' - പുതിയ ആയുര്‍വ്വേദവിഭാഗം

'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' - പുതിയ ആയുര്‍വ്വേദവിഭാഗം

അലോപ്പതിയിലെ സ്‌പോര്‍ട്‌സ് മെഡിസിനെ അനുകരിച്ച് ആയുര്‍വ്വേദത്തില്‍ 'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' എന്നൊരു വിഭാഗം തുടങ്ങിയിട്ടുണ്ട് (എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ 'ഡിസ്‌ക് വേദനരഹിതമായി പിടിച്ചിടുന്നു' 'ഗവണ്‍മെന്റ് പഞ്ചകര്‍മ്മ,തിരുമ്മ് , യോഗ കോഴ്‌സുകള്‍' എന്ന് പരസ്യം നല്‍കുന്ന ബി.എ.എം.എസ് കാരനാണ് ചികിത്സിക്കുന്നത്. ഇദ്ദേഹമാണ് സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ കോര്‍ഡിനേറ്റര്‍) ഏത് പുസ്തകത്തെ ആധാരമാക്കി, എവിടെ പരിശീലനം നേടി,ആരാണ് ഈവിഷയം ഇവരെ പഠിച്ചതെന്ന് പറയുന്നില്ല.
ആയുര്‍വ്വേദ ചികിത്സകര്‍ക്ക് എല്ലുകള്‍, സന്ധികള്‍, സിരകള്‍, ധമനികള്‍, നാഡികള്‍, സ്‌നായുക്കള്‍, കണ്ഡരകള്‍ ഇവയെക്കുറിച്ച് അറിയില്ല. ഇന്ന് ലോകത്ത് നിലവിലുള്ള നിയമവും നീതിയും അനുസരിച്ച് വികലമായ ശരീരശാസ്ത്രം ആയുര്‍വ്വേദ കോളേജുകളില്‍ പഠിപ്പിക്കുന്നതും എല്ലുകള്‍, സന്ധികള്‍, സിരകള്‍, ധമനികള്‍, നാഡികള്‍, സ്‌നായുക്കള്‍, കണ്ഡരകള്‍ ഇവയ്ക്ക് ചികിത്സിക്കുന്നതും തെറ്റാണ്. അലോപ്പതിയിലെ സ്‌പോര്‍ട്‌സ് മെഡിസിനെ അനുകരിച്ച് ആയുര്‍വ്വേദത്തില്‍ ''സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ'' എന്നൊരു വിഭാഗം തുടങ്ങിയിട്ടുണ്ട് (എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ''ഡിസ്‌ക് വേദനരഹിതമായി പിടിച്ചിടുന്നു'' ''ഗവണ്‍മെന്റ് പഞ്ചകര്‍മ്മ,തിരുമ്മ് , യോഗ കോഴ്‌സുകള്‍'' എന്ന് പരസ്യം നല്‍കുന്ന ബി.എ.എം.എസ് കാരനാണ് ചികിത്സിക്കുന്നത്. ഇദ്ദേഹമാണ് സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ കോര്‍ഡിനേറ്റര്‍) ഏത് പുസ്തകത്തെ ആധാരമാക്കി, എവിടെ പരിശീലനം നേടി,ആരാണ് ഈവിഷയം ഇവരെ പഠിച്ചതെന്ന് പറയുന്നില്ല.
ആയുര്‍വ്വേദ ചികിത്സകര്‍ക്ക് എല്ലുകള്‍, സന്ധികള്‍, സിരകള്‍, ധമനികള്‍, നാഡികള്‍, സ്‌നായുക്കള്‍, കണ്ഡരകള്‍ ഇവയെക്കുറിച്ച് അറിയില്ല. ഇന്ന് ലോകത്ത് നിലവിലുള്ള നിയമവും നീതിയും അനുസരിച്ച് വികലമായ ശരീരശാസ്ത്രം ആയുര്‍വ്വേദ കോളേജുകളില്‍ പഠിപ്പിക്കുന്നതും എല്ലുകള്‍, സന്ധികള്‍, സിരകള്‍, ധമനികള്‍, നാഡികള്‍, സ്‌നായുക്കള്‍, കണ്ഡരകള്‍ ഇവയ്ക്ക് ചികിത്സിക്കുന്നതും തെറ്റാണ്.
സ്‌പോര്‍ട്‌സില്‍ എല്ല് കുഴതെറ്റല്‍ സാധാരണയാണ് . എല്ല് കുഴതെറ്റിയാല്‍ ആയുര്‍വ്വേദത്തില്‍ ചെയ്യുന്ന ചികിത്സ തെറ്റാണ്. എല്ല് കുഴതെറ്റിയാല്‍ വട്ടത്തില്‍ ചുറ്റിക്കുടഞ്ഞ് വലിച്ച് നേരെയാക്കണമെന്നും, കൈക്കുഴ തെറ്റിയാല്‍ ഒരു ഉരുണ്ട ഇരുമ്പുവടികൊണ്ട് തട്ടി മേല്‍പോട്ടുയര്‍ത്തി യഥാസ്ഥാനത്ത് വെയ്ക്കണമെന്നും ചരകസംഹിതയില്‍ പറയുന്നു. മേല്‍പറഞ്ഞ രണ്ടുരീതികളും തെറ്റാണ്. കുഴതെറ്റിയതിന് ഒരിക്കലും കുടഞ്ഞ് വലിക്കാന്‍ പാടില്ല. കുടഞ്ഞ് വലിച്ചാല്‍ ഞരമ്പുകള്‍ കേടാകാനും, ജോയിന്റ് ക്യാപ്‌സൂള്‍ വലുതായി വീണ്ടും ഇടയ്ക്കിടയ്ക്ക് കുഴ തെറ്റാനും, എല്ലുകള്‍ക്ക് ചിന്നല്‍ വീഴാനും, ചിന്നല്‍ വീണ എല്ല് ഒടിയാനും കാരണമാകും. ആയുര്‍വ്വേദ ഗ്രന്ഥങ്ങളനുസരിച്ച് കുടഞ്ഞ് വലിച്ച് ചികിത്സിച്ചതിന്‌ശേഷം മേല്‍പറഞ്ഞ കുഴപ്പങ്ങളുണ്ടായിട്ടുള്ള ഒട്ടനവധി രോഗികളെ ഗ്രന്ഥകാരന്‍ കണ്ടിട്ടുണ്ട്. ആയുര്‍വ്വേദത്തിലെ ശരീരശാസ്ത്രം പോലും തെറ്റായതിനാല്‍ ആയുര്‍വ്വേദ ചികിത്സകര്‍ എല്ലുരോഗ ചികിത്സ ചെയ്യാന്‍ തുടങ്ങിയത് ഭയങ്കര അപകടം ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്.
ഒരു രോഗി വീണ് അരക്കെട്ടിന് പരിക്കേറ്റു. ആയുര്‍വ്വേദ ആശുപത്രിയില്‍ പോയി എക്‌സറെ എടുത്തു. തടവലും ട്രാക്ഷനും ചെയ്തു. പൊട്ടിയിരുന്ന ഹിപ്പ് ബോണ്‍, ട്രാക്ഷനിട്ടപ്പോള്‍ പൂര്‍ണ്ണമായി വേര്‍പെട്ടുപോയി. രോഗിയെ നേരെ അലോപ്പതി ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു.
കഴുത്തില്‍ യഥാര്‍ത്ഥത്തില്‍ 7 എല്ലാണുള്ളത്. കഴുത്തിലെ എല്ല് ഒടിഞ്ഞാല്‍ ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്ന എണ്ണമനുസരിച്ച് കഴുത്തില്‍ 32 എല്ലാണ് ഉള്ളതെന്ന് വിശ്വസിച്ച് ചികിത്സിച്ചാല്‍ അപകടം ഉണ്ടാകാന്‍ കാരണമാകും.
2010ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ കളിക്കാര്‍ കേരള ആയുര്‍വ്വേദ മാസാജ് ചികിത്സയുടെ രുചിയറിഞ്ഞു എന്ന് ആയുര്‍വ്വേദ ചികിത്സകരുടെ ഫിസിഷ്യന്‍ മാസിക(ഡിസംബര്‍2010, ജനുവരി2011). ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറും തിരുവനന്തപുരം ആയുര്‍വ്വേദ കോളേജ് പ്രിന്‍സിപ്പാളും ചേര്‍ന്ന് 150 മാസിയര്‍ (മസാജ് ചെയ്യുന്നവര്‍)മാരെ തിരഞ്ഞെടുത്തു. ആയുര്‍വ്വേദ ടെക്ക്‌നിക്കുകളും, മര്‍മ്മ ചികിത്സ, കളരി ചികിത്സ,തിരു മൂലര്‍ സിദ്ധ മര്‍മ്മ തെറാപ്പി, റെഫ്‌ളക്‌സോളജി,ട്രിഗര്‍ പോയിന്റ് റിലീസ് ടെക്ക്‌നിക്ക്‌സ്, മസില്‍ സ്ട്രച്ചിങ്ങ് ടെക്ക്‌നിക്ക്‌സ്, സ്വീഡിഷ് മസാജ് ... എന്നിവയില്‍ പരിശീലനം നല്കി.തിരുവനന്തപുരം ആയുര്‍വ്വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അശോകനും, സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ ചീഫ് കോര്‍ഡിനേറ്റര്‍ ഡോ.അജിത്ത് കുമാറും 94 അംഗ കോമണ്‍ വെല്‍ത്ത് കേരള ആയുര്‍വ്വേദ മെഡിക്കല്‍ ടീമിനെ നയിച്ചു. ഓട്ടക്കലം അധികം ശബ്ദം ഉണ്ടാക്കും എന്ന് പറയുന്നതുപോലെ പത്രമാസികകളില്‍ക്കൂടിയും ചാനലുകളില്‍ക്കൂടിയും ആയുര്‍വ്വേദ ടീമംഗങ്ങളുടെ ''മര്‍മ്മ വിദഗ്ധ'' യോഗ്യതകള്‍ കൊട്ടിഘോഷിച്ചാണ് കോമണ്‍ വെല്‍ത്ത് ഗെയിംസിന് പോയത്.
ആയുര്‍വ്വേദ ചികിത്സയുടെ പേര് ലോകത്തിന്റെ മുന്‍പില്‍ ഒന്നാമതാക്കുന്ന ടെക്ക്‌നിക്കുകളുമായി പോയ ആയുര്‍വ്വേദ മെഡിക്കല്‍ ടീം ഒരു പ്രമുഖ കളിക്കാരന്റെയും എല്ല് കുഴതെറ്റിയതും എല്ല് ഒടിഞ്ഞതും നടുവേദനയും കഴുത്ത് വേദനയും കൈ - കാല്‍ വേദനകളും മറ്റു രോഗങ്ങളും മാറ്റിയതായി കണ്ടില്ല. ഈ രോഗങ്ങള്‍ക്കെല്ലാം ആയുര്‍വ്വേദ മരുന്നുകള്‍ ഇല്ലാതെ ചികിത്സിച്ചതായിട്ടാണ് അവകാശപ്പെട്ടത്.എല്ലാരോഗങ്ങള്‍ക്കും കാരണം ത്രിദോഷങ്ങള്‍ തന്നെയാണെന്ന് ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നു. ശരിയായ ത്രിദോഷ അനുപാതത്തിന് ആയുര്‍വ്വേദ മരുന്നുകളും ചികിത്സകളും ചെയ്യണമെന്നാണ് പറയുന്നത്.ആയുര്‍വ്വേദ മരുന്നുകളും ചികിത്സകളും ഇല്ലാതെ തെറ്റായ ത്രിദോഷ അനുപാതം ശരിയാക്കുന്നതെങ്ങിനെ?ത്രിദോഷങ്ങളില്‍ വിശ്വാസമില്ലാത്തതിനാല്‍ ത്രിദോഷ സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിച്ച് ചികിത്സിക്കുന്നു.
ആയുര്‍വ്വേദ ചികിത്സ ചെയ്യാത്ത വിദേശിയര്‍ മെഡലുകള്‍ വാരികൂട്ടി. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആയുര്‍വ്വേദ ചികിത്സകര്‍ ചെയ്ത മര്‍മ്മ ചികിത്സ മൂലം കളിക്കാരുടെ ബലവും ശക്തിയും കുറഞ്ഞതാണ് ഇന്ത്യക്കാരന്റെ മെഡല്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് എതിരാളികളും പറയുന്നു.
കോട്ടും ടൈയും കെട്ടി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന് 'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ വിദഗ്ധന്‍', 'മര്‍മ്മ വിദഗ്ധന്‍്', 'കായകല്പ വിദഗ്ധന്‍്', 'വിഷചികിത്സാവിദഗ്ധന്‍്', 'ഡിസ്‌ക് വേദനരഹിതമായി പിടിച്ചിടുന്ന വിദഗ്ധന്‍്' എന്നെല്ലാം ബോര്‍ഡില്‍ എഴുതി വെച്ചാലൊന്നും ഒരാള്‍ വിദഗ്ധനാവില്ല. ഒരു വിദഗ്ധന്‍ എന്നു പറഞ്ഞാല്‍ അദ്ദേഹം പറയുന്ന കാര്യങ്ങളോ, ചെയ്യുന്ന കാര്യങ്ങളോ ശരിയായിത്തീരണം. ആയുര്‍വ്വേദ ചികിത്സകര്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളില്‍ ഭൂരിഭാഗവും തെറ്റാണെന്ന് തെളിഞ്ഞ അനുഭവമാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.
ട്രിഗര്‍ പോയിന്റ് റിലീസ് ടെക്ക്‌നിക്ക്‌സ്, മസില്‍ സ്ട്രച്ചിങ്ങ് ടെക്ക്‌നിക്ക്‌സ് എന്നിവ അറിയില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളും, സംഘടനാബലവും, സ്വയം ചമച്ച അധികാരവും ഉപയോഗിച്ച് ' 'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ''എന്ന് പറഞ്ഞ് കളരിചികിത്സ ആയുര്‍വ്വേദത്തില്‍പ്പെട്ടതാണെന്ന് വരുത്താനായി ചെയ്ത ടെക്ക്‌നിക്കായിരുന്നു ത്രിദോഷ സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിച്ച ചികിത്സയും കോലാഹലങ്ങളും.
ആയുര്‍വ്വേദ മെഡിസിന്‍ മാനുഫാച്ചേഴ്‌സ് അസോസിയേഷന്റെ മുഖപത്രമായ ഔഷധം എന്ന മാസികയില്‍ ഏപ്രില്‍ 2011 പേജ് 23 ല്‍ ഡോ.ജോഷി എഴുതിയ ലേഖനത്തിലും, ആയുര്‍വ്വേദ & ഹെല്‍ത്ത് ടൂറിസം മാസികയില്‍ ഒക്‌ടോബര്‍ 2010 ല്‍ പേജ് 26-31 ല്‍ ഡോ.അര്‍ഷാദ് ആയുര്‍ ജംപ് എന്ന പേരില്‍ എഴുതിയ ലേഖനത്തിലും കളരി മര്‍മ്മ ചികിത്സയാണ് ചെയ്യുന്നതെന്ന് പറയുന്നു. ആയുര്‍വ്വേദ ചികിത്സയല്ല പറയുന്നത്. അങ്ങിനെയെങ്കില്‍ സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ എന്ന് പറയാതെ ''സ്‌പോര്‍ട്‌സ് കളരി ചികിത്സ'' എന്നാണ് വിളിക്കേണ്ടത്.
ഡോ.ജോഷി പറയുന്നത് ശ്രദ്ധിക്കുക ''കേരളത്തില്‍ പണ്ടു മുതലേ മര്‍മ്മ ചികിത്സയ്ക്കും ആയോധന കലയായ കളരിപ്പയറ്റിനും പാരമ്പര്യമുണ്ടായിരുന്നു. അവിടെ പരുക്കില്‍നിന്ന് പെട്ടെന്ന് സുഖപ്പെടുന്നതിന് പച്ചമരുന്നുകള്‍ നല്കുന്നുണ്ട്. പാരമ്പര്യമായി സുഖപ്പെടുത്തുന്ന രീതിയുടെകൂടെ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയും കൂട്ടിച്ചേര്‍ത്ത് ശക്തിപ്പെടുത്തിയാല്‍ സ്‌പോര്‍ട്‌സ് മെഡിസിനില്‍ സഹായകമാകും''.
കളരി ചികിത്സയുടെ ഗുണങ്ങള്‍ ആയുര്‍വ്വേദ ചികിത്സകര്‍ വിളിച്ച് പറയേണ്ട ഗതികേടാണുള്ളത്.വൈദ്യശാസ്ത്രത്തെ തഴുകിയുണര്‍ത്തിയവരെ അകറ്റിനിര്‍ത്തി, തളര്‍ത്തിയവര്‍ സംരക്ഷകരായി ചമയുന്ന വിരോധാഭാസമാണ് നാമിന്ന് കാണുന്നത്.
വിവരാവകാശ നിയമം അനുസരിച്ച് ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറില്‍ നിന്നും ആയുര്‍വ്വേദ കോളേജുകളില്‍ നിന്നും കളരി ചികിത്സയെ സംബന്ധിച്ചും ഉഴിച്ചിലിനെ സംബന്ധിച്ചും വിവരങ്ങള്‍ ചോദിച്ചിരുന്നു. അവര്‍ എഴുതിത്തന്ന മറുപടി വായിച്ചാല്‍ എത്ര അശാസ്ത്രീയമായിട്ടാണ് പഠിപ്പിക്കുന്നതും ചികിത്സിക്കുന്നതുമെന്ന് ബോധ്യമാകുന്നു; ''കളരിചികിത്സക്ക് ആയുര്‍വ്വേദ ചികിത്സയുമായോ പഞ്ചകര്‍മ്മ ചികിത്സയുമായോ യാതൊരു ബന്ധവുമില്ല.സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജില്‍ കളരിചികിത്സ പഠിപ്പിക്കുന്നില്ല''. യഥാര്‍ത്ഥ കളരി മര്‍മ്മ ചികിത്സ പഠിക്കാതെ വികലമായ ശരീരശാസ്ത്രം വെച്ച് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വൈകൃത കളരി മര്‍മ്മ ചികിത്സ ചെയ്ത് യഥാര്‍ത്ഥ കളരി ചികിത്സയുടെ പേര് നശിപ്പിക്കുകയും സ്വയം നശിക്കുകയുമാണ് ആയുര്‍വ്വേദ ചികിത്സകര്‍ ചെയ്യുന്നത്. ഈ 21-ാം നൂറ്റാണ്ടിലും അലോപ്പതിയും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള കളരിചികിത്സയും കൂട്ടിക്കുഴച്ച് ആയുര്‍വ്വേദ ചികിത്സകര്‍ ചികിത്സിക്കേണ്ട ആവശ്യമുണ്ടോ? .എല്ലാ രംഗങ്ങളിലും ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ കഴിയാത്തവിധം കൂടിക്കലര്‍ന്ന് കിടക്കുന്ന കാലമാണിത്. ഈ ലോകത്ത് രണ്ട് വിഭാഗക്കാര്‍ക്ക് മാത്രമേ ഒരുകാര്യം യാതൊരു സംശയവും കൂടാതെ ചെയ്യാനുള്ള ധൈര്യമുണ്ടാകൂ 1. ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഒരു വിവരമില്ലാത്തവനും 2.പൂര്‍ണ്ണ വിവരമുള്ളവനും.
ആയുര്‍വ്വേദ തത്വങ്ങളില്‍നിന്നും വ്യതിചലിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളും, സംഘടനാബലവും, സ്വയം ചമച്ച അധികാരവും ഉപയോഗിച്ച് കളരി ചികിത്സയെന്ന് അവകാശപ്പെട്ട് ആയുര്‍വ്വേദത്തില്‍ ഉള്‍പ്പെടുത്തി ചികിത്സിക്കുന്നപോലെ കളരി ചികിത്സകര്‍ ആയുര്‍വ്വേദ ചികിത്സയെന്ന് അവകാശപ്പെട്ട് കളരി ചികിത്സയില്‍ ഉള്‍പ്പെടുത്തി ചികിത്സിച്ചിരുന്നെങ്കില്‍ വലിയ ലഹള തന്നെ ഉണ്ടാകുമായിരുന്നു.

'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' ചികിത്സയിലും ശരീരശാസ്ത്രത്തിലും മര്‍മ്മചികിത്സയിലും എല്ലുരോഗചികിത്സയിലും പുതിയ ആയുര്‍വ്വേദ ചികിത്സകരുടെ നിലനില്പ്തന്നെ ആയുര്‍വേദ ചികിത്സാരീതികളെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയിലാണ്. പുതിയ ആയുര്‍വ്വേദ ചികിത്സകരുടെ അവിയല്‍ചികിത്സാ വഞ്ചനയില്‍പ്പെടാതിരിക്കാന്‍ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം
ആയുര്‍വ്വേദത്തില്‍ ചെയ്യുന്ന 'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' ചികിത്സകള്‍ വ്യാജ ചികിത്സയായി കണക്കാക്കി നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
1919ല്‍ ധന്വന്തരി മാസികയില്‍ തിരുവനന്തപുരം ആയുര്‍വ്വേദ പാഠശാല അധ്യാപകനായിരുന്ന പി.എം.ഗോവിന്ദന്‍ വൈദ്യര്‍ പറയുന്നത് ശ്രദ്ധിക്കുക
''സിരകള്‍, ധമനികള്‍, നാഡികള്‍, സ്‌നായുക്കള്‍, കണ്ഡരകള്‍, സ്രോതസുകള്‍ എന്നൊക്കെ പല പേരുകളും പൂര്‍വ്വഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ഇവ ഒരോന്നിന്റെയും ലക്ഷണമെന്തു? പ്രവര്‍ത്തിയെന്തു? സ്ഥാനമേതു? എന്നൊന്നും വ്യക്തമായി ഗ്രഹിക്കാന്‍ സാധിക്കുന്നില്ല''
വ്യാജ പ്രകൃതിചികിത്സകരെയും വ്യാജ ഹോമിയോ-ആയുര്‍വ്വേദചികിത്സകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 'സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ' എന്നുപറഞ്ഞ് പരസ്യം നല്‍കി വ്യാജ കളരിമര്‍മ്മചികിത്സ ചെയ്യുന്ന ആയുര്‍വ്വേദ ചികിത്സകരെ എന്തുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്യുന്നില്ല? യഥാര്‍ത്ഥ കളരിചികിത്സ പഠിക്കാതെ ചികിത്സിക്കുന്ന പ്രതിഭാസം ആയുര്‍വ്വേദ ചികിത്സയിലല്ലാതെ ലോകത്തൊരിടത്തും കാണാന്‍ സാധിക്കില്ല.

ഇതില്‍ പറയുന്നത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അറിയിക്കുക. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്.

'ആയുര്‍വ്വേദത്തിലെ അശാസ്ത്രീയ ചികിത്സാരീതികള്‍' എന്ന പുസ്തകത്തില്‍ നിന്ന്.
യഥാര്‍ത്ഥ കളരിചികിത്സക്കും നടുവേദന സുഖപ്പെടുത്താനും സമീപിക്കുക
Dr.K. M. YACOB , Marma Health Centre,Kalyani Towers, Deshabhimani jn, P.O.Kaloor, Kerala. Pincode - 682017, Mob: 98470 94788 E.mail :yacobkm@gmail.com, yacob@marmatreatment.com
ആരോഗ്യ ശാസ്ത്രം - ജൂലൈ 2011, ഉപഭോക്തൃശബ്ദം -ജൂലൈ 2011, പ്രതികരണധ്വനി - ജൂലൈ 2011 , സ്ട്രീറ്റ് ലൈറ്റ് - സെപ്തംബര്‍ 2011, എന്നീ മാസികകളില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

2011, നവംബർ 9, ബുധനാഴ്‌ച

മാക്രോബയോട്ടിക്‌സിന്റെ ശാസ്ത്രീയത

ജോസാന്റണി
(അന്നധന്യത മാസിക മുഖക്കുറി - ഫെബ്രുവരി 2006)

ഒരു വസ്തു ഭക്ഷ്യയോഗ്യമാണോ , അല്ലയോ എന്നു വിവേചിച്ചറിയാന്മൃഗങ്ങള്ക്കു പോലും ശേഷിയുണ്ട്. ആദിമമനുഷ്യനും ഈ ശേഷി വേണ്ടത്ര ഉണ്ടായിരുന്നു. ഉള്വെളിവ് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ ശേഷിയുടെ യുക്തിഭദ്രമായ ആവിഷ്കാരമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഉള്വെളിവിനു സ്ഥാനമേയില്ല എന്ന ധാരണയാണ് ആധുനിക ശാസ്ത്ര വിശ്വാസികളുടെ ഒരു അശാസ്ത്രീയത.

ഉള്വെളിവിനുള്ള പ്രാധാന്യം എന്താണ? സചേതനവും അചേതനവുമായ എല്ലാ പദാര്ഥോര്ജങ്ങളും ഒരേ പ്രകൃതി നിയമങ്ങള്ക്കു വിധേയമാണ്. പരമാണുവിലെ കണങ്ങള്മുതല്അണ്ഡകടാഹം വരെ ചലിക്കുന്നത് പ്രപഞ്ചത്തിന്റെയും ജീവന്റെയും പരിണാമത്തിലും ഒരു ബോധം പ്രവര്ത്തിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്ആര്ക്കും മനസ്സിലാകും.

യാദൃച്ഛികതയിലൂടെ ഇത്രയും ക്രമീകൃതമായ ഒരു പ്രപഞ്ച സംവിധാനമോ പരിണാമ ശ്രേണിയോ ഉളവായിവന്നു എന്ന് വിശ്വസിക്കുന്നത് സംഭവ്യതാസിദ്ധാന്തത്തിനു പോലും നിരക്കുന്നതല്ല.
ഈ ബോധം പ്രപഞ്ചത്തിനു പുറത്തു നിന്ന് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണ്ടി വന്നാല്സംഹരിക്കുകയും ചെയ്യുന്ന ഒരു മഹാമനുഷ്യനാണെന്നു ധരിക്കരുത്. എല്ലാറ്റിന്റെയും ഉള്ളില്തന്നെയുള്ള പ്രകൃതി നിയമാവബോധമാണ്. ഈശ്വരന്നമ്മുടെയെല്ലാം ഉള്ളിലുണ്ടെന്നു പറയുമ്പോള്നമുക്കെല്ലാം ഈ പ്രപഞ്ചത്തിന്റെ സുസ്ഥിരതയ്ക്കും പരിണാമത്തിനും ഇണങ്ങും വിധം ജീവിക്കേണ്ടത് എങ്ങനെയാണെന്ന ബോധ്യം ഉള്ളിലുണ്ടെന്നുതന്നെയാണ് അര്ത്ഥം.
ഞാന്ഈ മഹാപ്രപഞ്ചത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കണ്ണിയാണ് എന്ന പരമാര്ഥത്തിലേക്ക് ഉള്ക്കണ്ണു തുറക്കാന്നമുക്കാവും. ഇങ്ങനെ ലഭിക്കുന്ന ഉള്വെളിവാണ്് വേദഗ്രന്ഥങ്ങളില്ദൈവവചനമായും ശാസ്ത്ര ഗ്രന്ഥങ്ങളില്പ്രകൃതിനിയമങ്ങളായും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.

ഏതു രോഗത്തിനും, മാനസികരോഗത്തിനു പോലും, ശാരീരികമായ ഒരു തലമുണ്ട്. മനസ്സിന്റെ പ്രവര്ത്തനം മസ്തിഷ്കത്തിലെ അതിസൂക്ഷ്മമായ രാസ വൈദ്യുത പ്രവര്ത്തനങ്ങളോടൊപ്പമാണു നടക്കുന്നത്. അവ സത്യത്തില്രണ്ടല്ല. സദ്വിചാരങ്ങളും സദ്വികാരങ്ങളും മസ്തിഷ്കത്തിലുണ്ടാക്കുന്ന രാസവൈദ്യുത പ്രവര്ത്തനങ്ങളുടെ ഫലമായി ശരീരത്തിന്റെ പ്രവര്ത്തനങ്ങളെ നിയന്ത്രിക്കാന്ശേഷിയുള്ളതും രോഗമുക്തിക്കു സഹായകമായതുമായ എന്തെങ്കിലുമൊക്കെ ശരീരത്തില്ഉളവാകാന്സാധ്യതയുണ്ട്. ധ്യാനവും ശുഭചിന്തകളുമൊക്കെ ഉണ്ടാക്കുന്ന രോഗമുക്തികളെ ഇങ്ങനെ വിശദീകരിക്കാനാവും.

ഏതു രോഗത്തിന്റെയും മൂലകാരണം അവര്കഴിച്ചു പോന്നിട്ടുള്ള ആഹാരത്തിലാണ്. അവരുടെ രോഗം പോകാന്അനുയോജ്യമായ ആഹാരമെന്തെന്നു നിര്ണയിക്കുന്നിടത്താണ് ഡോക്ടര്തന്റെ ശാസ്ത്രജ്ഞാനവും ഉള്ക്കാഴ്ചയും പ്രകടമാക്കേണ്ടത്.
പച്ചിലകള്മാത്രം കഴിച്ചു ജീവിക്കുമ്പോള്നിങ്ങളുടെ ശരീരത്തില്ഉണ്ടാകുന്ന പ്രതിപ്രവര്ത്തനമാവില്ല, മറ്റൊരു ശരീരപ്രകൃതിയുള്ള രോഗിയ്ക്ക് അതേ രോഗം തന്നെയാണു ബാധിച്ചിട്ടുള്ളതെങ്കിലും, ഉണ്ടാവുക. ഓരോ രോഗിയുടെയും ശരീര പ്രകൃതിയും രോഗസ്വഭാവവും സൂക്ഷമമായുംസമഗ്രമായും നിര്ണയിച്ച ശേഷമുള്ള ചികിത്സയേ ശാസ്ത്രീയമാവൂ. ഓരോരുത്തര്ക്കും നല്കുന്ന ഔഷധം വ്യത്യസ്തമായ പ്രതിപ്രവര്ത്തനം ഉളവാക്കാം എന്ന കാര്യം ഇപ്പോള്അലോപ്പതിയില്പരിഗണിക്കാറില്ല. അതിനാല്അത് ഇപ്പോള്വേണ്ടത്ര ശാസ്ത്രീയമല്ല എന്നു പറയണം.

ഓരോ വ്യക്തിയുടെയും ശരീരം മെലിഞ്ഞതോ വണ്ണമുള്ളതോ എന്നതുള്പ്പെടെയുള്ള പ്രത്യേകതകള്ഒറ്റനോട്ടത്തില്തന്നെ ഗ്രഹക്കാനുള്ള ശേഷി ഡോക്ടര്മാര്ക്ക് ഉണ്ടാകണം. രോഗാവസ്ഥ കൂടുതല്സൂക്ഷ്മമായി ഗ്രഹിക്കാന്നാഡിമിടിപ്പു സൂക്ഷ്മമായി പരിശോധിക്കുന്ന രീതി ഇന്ത്യയിലെ പാരമ്പര്യ വൈദ്യത്തിലുണ്ട്. ചൈനയില്അക്യുപങ്ചര്ബിന്ദുക്കളില്സൂക്ഷ്മമായി അമര്ത്തി നോക്കി ആന്തരികാവയവങ്ങളുടെ അവസ്ഥ അറിയുന്ന രീതിയുമുണ്ട്. ഇവകൂടി ഉപയോഗിച്ച് രോഗനിര്ണയം നടത്തുകയും ആഹാരമുപയോഗിച്ച് രോഗം ഉന്മൂലനം ചെയ്യുകയും ചെയ്താല്ചികിത്സ കൂടുതല്ശാസ്ത്രീയമാവും.

നമ്മുടെയെല്ലാം ഉള്ളിലുള്ള ഉള്വെളിവുകള്ഗണിതത്തിലെ അടിസ്ഥാനപ്രമാണങ്ങള്പോലെ ക്രമീകരിച്ച് ആവിഷ്കരിച്ചിട്ടുള്ള താവോദര്ശനത്തിന്റെ അടിത്തറയില്കെട്ടിപ്പടുത്തിട്ടുള്ളതാണ് മാക്രോബയോട്ടിക്സ്. ആ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്പഠിച്ചാലും അനുദിന ജീവിതത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്വിലയിരുത്തിയാലും മാക്രോബയോട്ടിക്സ് തികച്ചും ശാസ്ത്രീയമാണ്.
ശാസ്തീയമായ രോഗചികിത്സ രോഗലക്ഷണങ്ങളോടൊപ്പം രോഗാവസ്ഥയും ആ അവസ്ഥ ഉണ്ടാകാനുള്ള ശരീരശാസ്ത്രപരമായ കാരണങ്ങളും മൂലകാരണമായ ആഹാരശൈലിയും ഗ്രഹിച്ച് ആഹാരത്തെ ഔഷധമാക്കി മാറ്റിക്കൊണ്ടുള്ളതായിരിക്കണം.

ശരീരശാസ്ത്രപരമായ കാരണങ്ങള്എന്നും ആഹാരം എന്നും പറയുമ്പോള്നമ്മുടെ ആന്തരികാവയവങ്ങള്പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും അവയോരോന്നിനും ആവശ്യകമായ ആഹാരസാധനങ്ങളുടെ ഊര്ജമെന്തെന്നും ഒരോ ആഹാരസാധനങ്ങളും എങ്ങനെയാണ് ശരീരത്തില്പ്രവര്ത്തിക്കുന്നത് എന്നുമുള്ള അറിവ് വേണം. അത് മാക്രോബയോട്ടിക്സുപോലെ മറ്റൊരു ചികിത്സാശാസ്ത്രവുംവിശദീകരിക്കുമെന്നു തോന്നുന്നില്ല. അതിനാല്മറ്റു ചികിത്സകള്ചെയ്യുന്നവരും മാക്രോബയോട്ടിക്സില്പറയുന്ന ക്രമീകൃതാഹാരം കഴിച്ചുകൊണ്ട് ചികിത്സിച്ചാല്ആ ചികിത്സതന്നെ കൂടുതല്ശാസ്ത്രീയവും ഫലപ്രദവുമായിത്തീരുന്നതാണ്.
ര്‍ത്ഥം.

2011, നവംബർ 5, ശനിയാഴ്‌ച

രോഗികളറിയാതെ അവരില്‍ നടത്തുന്ന മരുന്നു ഗവേഷണങ്ങള്‍ക്കും വ്യാജമരുന്നുകള്‍ക്കും എതിരെ

കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ അഡ്വ. ജോര്‍ജ് പുലികുത്തിയിലും എബി പൂണ്ടിക്കുളവും നേതൃത്വം നല്കി നടത്തിയ സെമിനാര്‍ തീരാറായപ്പോള്‍ എനിക്കൊരു കാര്യം ഓര്‍മ്മവന്നു, ഇന്റര്‍നെറ്റിന്റെ സാധ്യതകളെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിട്ടുള്ള ഇ-സാധ്യതകള്‍ എന്ന പുസ്തകത്തില്‍ (69 മുതല്‍ 72 വരെ പേജുകളില്‍) 2009 നവംബര്‍ 20-ലെ മലയാളമനോരമയില്‍ വന്നിരുന്ന ഒരു ലേഖനത്തില്‍നിന്ന് ഒരു ഭാഗം ഉദ്ധരിച്ചിരുന്നത് ഇന്ത്യയിലിന്നുള്ള വ്യാജമരുന്നുകള്‍ക്കും രോഗികളറിയാതെ അവരില്‍ നടത്തുന്ന മരുന്നു ഗവേഷണങ്ങള്‍ക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ ചില നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാണല്ലോ എന്ന്. ആ ഭാഗത്തിന്റെ യൂണി-കോഡ് പതിപ്പാണ് ഈ ബ്ലോഗ് പോസ്റ്റില്‍. ഉപയോഗിക്കാവുന്നിടത്തെല്ലാം ഉപയോഗിക്കുക. ഈ ബ്ലോഗിന്റെ ലിങ്ക് പരമാവധി ആളുകള്‍ക്ക് അയച്ചുകൊടുത്താല്‍ സന്തോഷം. ഞാന്‍ കോപ്പിറൈറ്റിലല്ല, കോപ്പിലെഫ്റ്റിലും 'ലെഫ്റ്റി'ലുമാണ് വിശ്വസിക്കുന്നത്.
ജോസാന്റണി
''2009 നവംബര്‍ 20 വെള്ളിയാഴ്ച മനോരമയില്‍ ഡോ. എം. വി. പിള്ള എഴുതിയ ആസ്ത്മയുടെ ചികിത്സയെപ്പറ്റിക്കൂടി പരാമര്‍ശമുള്ള ഒരു ലേഖനം ഞാന്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് എന്നു പറഞ്ഞപ്പോള്‍ ഈ ലേഖനം ചാക്കോച്ചനെക്കൂടി കാണിക്കേണ്ടതാണല്ലൊ എന്ന് തോന്നുന്നു. ഇതു കണ്ടായിരുന്നോ?''
''ഇല്ലില്ല; കാണട്ടെ.''
''ഇതൊന്ന് ഉറക്കെ വായിക്ക്''
അപ്പച്ചന്‍ ചൂണ്ടിക്കാട്ടിയ ഭാഗം ചാക്കോച്ചന്‍ ഉറക്കെ വായിച്ചു:
''ഇലക്‌ട്രോണിക് റെക്കോഡ്: കേരളത്തില്‍ ചികിത്സാരംഗത്തു സുതാര്യത കുറയാനുള്ള മുഖ്യകാരണം ചികിത്സ സംബന്ധി ച്ചുള്ള കൃത്യമായ വിവരങ്ങള്‍ സ്ഥിരമായി രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുടെ അഭാവമാണ്. നമ്മുടെ വന്‍കിട ആശുപത്രികളില്‍പ്പോലും നാമമാത്രമായ ചികിത്സാരേഖകളേ ലഭിക്കാറുള്ളു. ചികിത്സാരംഗത്ത് ഗവണ്‍മെന്റ്. സ്വകാര്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ സജീവവും വ്യാപകവുമാകുമ്പോള്‍ ഈ നില മാറിയേ തീരൂ. ഉയര്‍ന്ന കമ്പ്യൂട്ടര്‍ സാക്ഷരത നേടുന്ന പുതിയ തലമുറ മുന്നോട്ടു വരുമ്പോഴേക്കും ഡോക്ടറും രോഗിയും തമ്മിലുള്ള ഇടപെടലുകളുടെ എല്ലാ വിശദവിവരങ്ങളും കമ്പ്യൂട്ടറിലേക്കു മാറും.
പ്രിസ്‌ക്രിപ്ഷനുകള്‍ ഇന്റര്‍നെറ്റ് ടെലിഫോണുകള്‍ വഴിയാവും ഫാര്‍മസിസ്റ്റിന്റെ പക്കലെത്തുക. സ്‌കാനിങ്ങിനും ലാബോറട്ടറി പരിശോധനകള്‍ക്കുമുള്ള നിര്‍ദേശങ്ങളും വിവര സാങ്കേതികവിദ്യ കൈകാര്യം ചെയ്യും. വാസ്തവത്തില്‍ ഇപ്പോള്‍ ത്തന്നെ ഇക്കാര്യങ്ങള്‍ക്കു പറ്റിയ വളക്കൂറുള്ള മണ്ണാണ് നമ്മു ടേത്. ഡെന്മാര്‍ക്ക് ഇക്കാര്യത്തില്‍ ലോകത്തിനു മാതൃകയായി ത്തീര്‍ന്നിരിക്കുന്നു. അവിടെ 90% ജനങ്ങളും ആരോഗ്യവിവരങ്ങള്‍ രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും കമ്പ്യൂട്ടറില്‍ ഏറ്റു വാങ്ങാന്‍ കഴിവുള്ളവരാണ്. ബ്രിട്ടനും ന്യൂസിലാന്‍ഡും ഇതേ നേട്ടം കൈവരിച്ചിരിക്കുന്നു.
കേരളത്തിലെ ആയിരം ഡോക്ടര്‍മാര്‍ ആസ്ത്മാ ചികിത്സയ്ക്കു സ്വീകരിച്ച ടെസ്റ്റുകളും മരുന്നുകളും ഇത്തരം ഇലക്ട്രോണിക് രേഖകളില്‍ സ്ഥാനം പിടിച്ചുവെന്നു സങ്കല്പിക്കുക. വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു പാനലിന് ഞൊടിയിടയ്ക്കുള്ളില്‍ കമ്പ്യൂട്ടറിലൂടെ ആരൊക്കെയാണ് അംഗീകൃതനിലവാരമുളള മാര്‍ഗങ്ങള്‍ നിലനിര്‍ത്തുന്നതെന്നും ആരൊക്കെയാണ് സാരമായ വ്യതിയാനങ്ങള്‍ വരുത്തുന്നതെന്നും തിരിച്ചറിയാം. ഒരു ഡോക്ടര്‍ നിരന്തരം കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്യുന്നതും കൂടുതല്‍ മരുന്നുകള്‍ കുറിക്കുന്നതും പതിവുസ്വഭാവമാകുമ്പോള്‍ ചുവപ്പുകൊടി ഉയര്‍ത്താനുള്ള സംവിധാനവും കമ്പ്യൂട്ടറില്‍ ഉണ്ടാവും.
ദേശീയ ആരോഗ്യ സുരക്ഷാപദ്ധതിയും സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ ചികിത്സാപദ്ധതിയും കേന്ദ്ര-സംസ്ഥാനഗവണ്‍മെന്റ് ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇംബേഴ്‌സ്‌മെന്റും സ്വകാര്യ ഇന്‍ഷ്വറന്‍സ് പദ്ധതികളും ഇത്തരം വിവരങ്ങളാകും സമീപഭാവിയില്‍ ഉപയോഗിച്ചു തുടങ്ങുന്നത്.
പൊതുജനങ്ങളുടെ ബോധവത്കരണം
ഗ്രാമീണവായനശാലകള്‍ പോലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വഴി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ കരളത്തില്‍ തുടങ്ങിക്കഴിഞ്ഞു. ചികിത്സാരംഗത്തെയും ഇതുമായി കൂട്ടിച്ചേര്‍ക്കാവുന്നതാണ്. രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും കേരളത്തിലെ വിദഗ്ധഡോക്ടര്‍മാര്‍ അംഗീകരിച്ച മാര്‍ഗങ്ങള്‍ ശരാശരി ചെലവ്, ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍, കൂടുതല്‍ വിവരങ്ങളറിയാന്‍ സമീപിക്കേണ്ട സ്‌പെഷ്യാലിറ്റി വെബ്‌സൈറ്റുകള്‍ എന്നിവയൊക്കെ ഏതൊരു പൗരനും തൊട്ടടുത്ത വായനശാലയില്‍നിന്ന് ലഭിക്കാവുന്ന സ്ഥിതി വരണം.
സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ട മറ്റൊരു ചുമതലയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നിസ്സാരരോഗങ്ങള്‍ ക്കൊഴികെ മെഡിക്കല്‍ കോളജുകളില്‍നിന്നു വിറ്റഴിക്കുന്ന എല്ലാ മരുന്നുകള്‍ക്കും ഒരു ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ നിര്‍ബന്ധ മാക്കണം. എത്രയും വേഗം ഇ-പ്രിസ്‌ക്രിപ്ഷനിലേക്കു മാറിയാല്‍ അത്രയും നന്ന്. ഇന്റര്‍നെറ്റ് ടെലിഫോണുകള്‍ വിപണിയി ലിറങ്ങിയ ഇക്കാലത്ത് ഇതിനൊരു തടസ്സവുമില്ല.''
അപ്പച്ചന്‍ പറഞ്ഞു:
''മനുഷ്യരെ മടിയന്മാരാക്കുന്ന ഒരു കണ്ടുപിടുത്തമെന്നാണ് ഇതുവരെ ഞാന്‍ കമ്പ്യൂട്ടറിനെപ്പറ്റി കരുതിയിരുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ രോഗനിര്‍ണയ കേന്ദ്രങ്ങള്‍ നടത്തുന്നവരും മരുന്നുകമ്പനിക്കാരും ഡോക്ടര്‍മാരും ചേര്‍ന്നു നടത്തുന്ന കള്ളക്കളികളെക്കുറിച്ച് പത്രത്തില്‍ വായിച്ച് ഇതിനൊക്കെ ആരു പരിഹാരമുണ്ടാക്കുമെന്ന് ചിന്തിച്ചിരുന്ന എനിക്ക് ഈ ലേഖനം വായിച്ചപ്പോള്‍ മാത്രമാണ് കമ്പ്യൂട്ടറിന് ഇങ്ങനെയും ചില സാധ്യതകളുണ്ടെന്ന് മനസ്സിലായത്.''
''ഡോ. എം.വി.പിള്ള എഴുതിയിരിക്കുന്നതിനോടു പൂര്‍ണമായും എനിക്കു യോജിപ്പുണ്ട്. എങ്കിലും എനിക്ക് ഒരു ഭയമുണ്ട്. അലോപ്പതിയല്ലാതെയും ചികിത്സകളുണ്ടല്ലൊ. അവയുടെ രോഗനിര്‍ണയരീതികളെയും ചികിത്സാരീതികളെയും ശാസ്ത്രീയമായി പഠിക്കാന്‍കൂടി ആധുനികശാസ്ത്രം തയ്യാറാകുന്നില്ലെങ്കില്‍ പഴയ ഫലപ്രദമായ പല അറിവുകളും വ്യാജചികിത്സയെന്നുപറഞ്ഞ് തള്ളപ്പെടാനിടയായേക്കില്ലേ എന്ന്.''

2011, നവംബർ 1, ചൊവ്വാഴ്ച

കാന്‍സര്‍ : കാരണങ്ങള്‍, സാന്ത്വനചികിത്സ, പ്രതിരോധം

ജോര്‍ജ് ഡേവിഡ് എം.എസ്.ടി.(കാനഡ)
ഏതു രോഗവും നാലു തലങ്ങളുള്ളതാണ്. കാന്‍സറിന്റെ പ്രാഥമികലക്ഷണങ്ങള്‍(symptoms) വേദന, ഛര്‍ദി മുതലായവയായിരിക്കും. ഈ ലക്ഷണങ്ങള്‍ കാന്‍സറിനുമാത്രമുള്ളതല്ല. അവ ഉളവാകാനുള്ള ശാരീരികകാരണങ്ങള്‍(causes)എന്തെന്ന് അന്വേഷിച്ചാലേ രോഗാവസ്ഥ (condition) എന്തെന്ന് വ്യക്തമാവൂ. ശരീരത്തില്‍ രോഗകോശങ്ങളുടെ നിയന്ത്രണാതീതമായ വ്യാപനമുണ്ടായിട്ടുണ്ടെങ്കിലേ മുന്‍പറഞ്ഞ രോഗലക്ഷണങ്ങള്‍ കാന്‍സര്‍ എന്ന രോഗാവസ്ഥയുടെ ഫലമാണെന്നു പറയാനാവൂ.
രോഗകാരണം രോഗലക്ഷണങ്ങളോ രോഗവസ്ഥയോ അല്ല. കാന്‍സറിന്റെ പ്രധാന കാരണം രാസമാലിന്യങ്ങളും അമിതമായ അളവിലുള്ള മാംസ്യങ്ങളും കൊഴുപ്പും നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ എത്തുന്നതാണ്. അവയുടെ ആധിക്യം കോശങ്ങളുടെ അവസ്ഥയെ മാറ്റുമ്പോള്‍ അവ നശിക്കുകയോ അവയുടെ ആന്തരഘടനയില്‍ വ്യത്യാസം (mutation)വരികയോ ചെയ്യും. ആന്തരികമായ കോശഘടനയില്‍ മാറ്റം വന്ന ആദ്യ കോശത്തില്‍നിന്ന് സമീപസ്ഥമായ കോശങ്ങളിലേക്ക് ആ മാറ്റം വ്യാപിക്കുമ്പോഴാണ് കാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്.
ശരീരത്തിന്റെ ഒരു അവയവത്തിന്റെ മാത്രം ചുറ്റുമായി ഇങ്ങനെയുള്ള കോശങ്ങളെ സൂക്ഷിച്ചുവയ്ക്കുകയും ബാക്കി ശരീരഭാഗങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ശരീരപ്രകൃതിയുടെ സ്വഭാവമാണ് കാന്‍സറിലൂടെ പ്രകടമാകുന്നത്. കാന്‍സര്‍ ബാധിച്ചാലും കൂടുതല്‍കാലം ജീവിക്കാന്‍ ഈ പ്രതിഭാസം രോഗികളെ സഹായിക്കും. (ആധുനികഗവേഷണങ്ങള്‍തന്നെ കണ്ടെത്തിയിട്ടുള്ളത് കീമോതെറാപ്പിക്ക് വിധേയരാകാത്തവര്‍ അതിനു വിധേയരായിട്ടുള്ളവരെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നുണ്ടെന്നാണ്.)
ഏതു രോഗത്തിന്റെയും മൂലകാരണം(origin) അന്തരീക്ഷത്തിലും ആഹാരത്തിലും ജലത്തിലുംനിന്ന് അമിതമായ അളവിലുള്ള മാംസ്യവും കൊഴുപ്പും മറ്റുമായി നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്ന മാലിന്യങ്ങളാണ്. രോഗിയുടെ ശരീരഘടനയും ആഹാരശീലവും കൂടി ഇങ്ങനെ സംഭവിക്കാന്‍ കാരണമായിട്ടുണ്ട്. രോഗിയുടെ ശരീരഘടനയെന്തെന്നും ശരീരത്തിലെ ഏതേത് അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നവിധത്തിലുള്ള ആഹാരശൈലിയായിരുന്നു, രോഗി ഇന്നോളം തുടര്‍ന്നുപോന്നിട്ടുള്ളത് എന്നും സൂക്ഷ്മമായി പഠിക്കുമ്പോഴേ രോഗത്തിന്റെ മൂലകാരണം കണ്ടെത്താനാവൂ. പൊതുവേപറഞ്ഞാല്‍ അന്തരീക്ഷമലിനീകരണം(വികിരണങ്ങളും മറ്റും മൂലമുണ്ടാവുന്നവ), വായുമലിനീകരണം,ജലമലിനീകരണം, ഊര്‍ജ-അസന്തുലിതവും മലിനവുമായ ആഹാരം എന്നിവയുമായി ഉറ്റബന്ധമുള്ളവയാണ് ഏതു രോഗത്തിന്റെയും മൂലകാരണം.
ഏതു രോഗത്തിന്റെയും ശാസ്ത്രീയമായ ചികിത്സ രോഗലക്ഷണങ്ങള്‍, രോഗാവസ്ഥ, രോഗകാരണം എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടും മൂലകാരണങ്ങള്‍ പരിഹരിച്ചുകൊണ്ടുമായിരിക്കണം. രോഗത്തിന്റെ മൂലകാരണങ്ങളില്‍ നമുക്കേറ്റവും നിയന്ത്രണവിധേയമാക്കാനാവുന്നത് ആഹാരംതന്നെയാണല്ലോ.
ഈ സാഹചര്യത്തിലാണ് ശാസ്ത്രീയമായി പുനരാവിഷ്‌കരിച്ചിട്ടുള്ള ചൈനീസ് പരമ്പരാഗത ആഹാരോര്‍ജ (ചികിത്സാ)ശാസ്ത്രമായ മാക്രോബയോട്ടിക്‌സിന്റെ കാന്‍സര്‍ (സാന്ത്വന)ചികിത്സയെപ്പറ്റിയുള്ള വീക്ഷണം ചുരുക്കമായി ഒന്നു കുറിക്കുന്നത്. (മാക്രോബയോട്ടിക്‌സിനെപ്പറ്റി ഇന്റര്‍നെറ്റില്‍ ലക്ഷക്കണക്കിനു പരാമര്‍ശമുണ്ട്.)
നമ്മുടെ ആന്തരികാവയവങ്ങളെ അമിതമായി വികസിപ്പിക്കുകയോ ചുരുക്കുകയോ ഇല്ലാത്ത, തികച്ചും ഊര്‍ജസന്തുലിതമായ, ആഹാരമാണ് വേവിച്ച ധാന്യങ്ങള്‍ എന്നതിനാല്‍ മനുഷ്യന്റെ മുഖ്യാഹാരം ധാന്യങ്ങളായിരിക്കണമെന്നു പറയുന്ന, പ്രമേഹരോഗിക്കുപോലും (ആഹാരത്തിന്റെ 50 ശതമാനത്തിലേറെ) തവിടു കളയാത്ത അരിയുടെ ചോറ് നല്കുന്ന, ഒന്നാണ് മാക്രോബയോട്ടിക് ആഹാരക്രമം.
കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പോലും ആഹാരക്രമത്തില്‍ മാറ്റം വരുത്തി ചികിത്സിച്ചു ഭേദപ്പെടുത്താറുള്ള മാക്രോബയോട്ടിക്‌സിനെപ്പറ്റി സാന്ത്വനചികിത്സാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.
ഒരു അലോപ്പതി ഡോക്ടറായിരുന്ന ഡോ. ഹ്യൂഗ് ഫോക്‌നര്‍ (Dr. Huge Falkner) എഴുതിയിട്ടുള്ള, സ്വന്തം കാന്‍സര്‍ എഴുപത്തിനാലാം വയസ്സില്‍ മാക്രോബയോട്ടിക് ആഹാരക്രമത്തിലൂടെ ചികിത്സിച്ചു ഭേദമാക്കിയതെങ്ങനെ എന്നു വിശദീകരിക്കുന്ന, Physician, Heal Thyself (വൈദ്യാ നീ നിന്നെത്തന്നെ സുഖപ്പെടുത്തൂ) എന്ന ഗ്രന്ഥം ലോകപ്രസിദ്ധമാണ്.
കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനചികിത്സ നല്കുന്നവര്‍ക്കായി മാക്രോബയോട്ടിക്‌സിന്റെ വീക്ഷണത്തില്‍ ഏതുതരം കാന്‍സര്‍രോഗിക്കും അനുയോജ്യമായ ചില പൊതു ആഹാരക്രമനിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുക്കുന്നു. (ഓരോ രോഗിയുടെയും രോഗാവസ്ഥയും ശരീരഘടനയും സൂക്ഷ്മമായി ഗ്രഹിച്ചശേഷമല്ലാതെ രോഗമുക്തി നല്കുന്ന ആഹാരക്രമം നിര്‍ണയിക്കാനാവില്ല.)
ദിവസവും രാവിലെ നല്കുന്ന ആദ്യാഹാരം കാരറ്റ,് മുള്ളങ്കി, മത്തങ്ങാ, പച്ചനിറമുള്ള ഇലകള്‍, സവാള എന്നിവ അടങ്ങുന്ന സൂപ്പായിരിക്കുന്നതാണ് നല്ലത്. കഷണങ്ങളും വെള്ളവും മുഴുവന്‍ കഴിക്കണം. ആഹാരം നല്ലതുപോലെ ചവച്ചരച്ചു കഴിക്കണം. ഉച്ചയ്ക്കുള്ള ആഹാരത്തിന്റെ 50-60 % തവിടുകളയാത്ത അരി (brown rice)യുടെ ചോറായിരിക്കട്ടെ.
കാരറ്റ്, മുള്ളങ്കി, മത്തങ്ങാ, സവാള, ടേര്‍ണിപ്‌സ്, ബീറ്റ്‌റൂട്ട്‌സ്, കാബേജ്, പച്ചിലകള്‍, ചേന, കാച്ചില്‍, കൂര്‍ക്ക, ബീന്‍സ്,വാഴപ്പിണ്ടി മുതലായവയാണ് കറികള്‍ക്ക് ഉപയോഗിക്കേണ്ടത്്. ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഉത്തമം.
ഉപ്പ്, അധികമാകരുത്. കുറഞ്ഞ അളവില്‍, അയഡൈസ് ചെയ്യാത്ത കല്ലുപ്പേ ഉപയോഗിക്കാവൂ, എണ്ണ എള്ളെണ്ണയാണു നല്ലത്. പരിമിതമായ അളവിലേ പാടുള്ളു.
മലബന്ധമുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ കാട്ടുചെടിയായി വളരുന്ന പെരുകിലത്തിന്റെ വേരിന്മേല്‍തൊലി കറികളിലും സൂപ്പിലും ചേര്‍ത്ത് കൊടുക്കുന്നത് നന്നായിരിക്കും. വൈകുന്നേരം കാരറ്റ്, മുള്ളങ്കി, സവാള, മത്തങ്ങാ, തിന ഇവ രണ്ടു ടേബിള്‍സ്പൂണ്‍ വീതമെടുത്ത് നല്ലതുപോലെ വേവിച്ച് ചൂടോടെ നല്കുന്നതും നന്നായിരിക്കും. രാവിലത്തെ സൂപ്പിലും വൈകുന്നേരത്തെ ഈ സൂപ്പിലും കാല്‍ ടീസ്പൂണ്‍ വീതം മീസോ എന്ന മാക്രോബയോട്ടിക് ലേഹ്യം (ഇന്‍ഡ്യയില്‍ ഇറക്കുമതിചെയ്ത് ലഭ്യമാക്കേണ്ടതാണിത്) ചേര്‍ത്തു നല്കുന്നത്് വളരെ പ്രയോജനം ചെയ്യും. ബാന്‍ചാ എന്ന ആല്‍ക്കലൈന്‍ സ്വഭാവമുള്ള ചായ (ഇന്‍ഡ്യയില്‍ ഇറക്കുമതിചെയ്ത് ലഭ്യമാക്കേണ്ടതാണിതും) ദിവസവും നല്കാന്‍ കഴിഞ്ഞാല്‍ അതും നന്നായിരിക്കും. (പാനീയങ്ങളുടെ ആകെ അളവ് 4 ഗ്ലാസ്സില്‍ കൂടാന്‍ പാടില്ല.)
ഇതിനു പുറമേ ഏറ്റം പ്രധാനമായി ശ്രദ്ധിക്കേണ്ടത് ചില ആഹാരസാധനങ്ങള്‍ വര്‍ജിക്കുന്ന കാര്യമാണ്. അവ അക്കമിട്ട് താഴെക്കൊടുക്കുന്നു:
1. മാംസവും മാംസോത്പന്നങ്ങളും മത്സ്യവും
2. പാലും പാലുത്പന്നങ്ങളും മുട്ടയും
3. ധാന്യപ്പൊടികള്‍ ഉപയോഗിച്ചുള്ള ആഹാരങ്ങള്‍
4. പഞ്ചസാരയും പഞ്ചസാര ഉപയോഗിച്ചുള്ള ആഹാരങ്ങളും
5. ബേക്കറികളില്‍നിന്നുള്ളതോ പായ്ക്കുചെയ്തതോ ആയ ആഹാരങ്ങള്‍
6 ഐസ്‌ക്രീം പോലെയുള്ള തണുത്ത ആഹാരങ്ങള്‍
7. വറുത്തെടുത്തതോ പൊരിച്ചെടുത്തതോ ആയ ആഹാരസാധനങ്ങള്‍
8. ഉരുളക്കിഴങ്ങും, തക്കാളി, പപ്പായ, കുമ്പളങ്ങാ, വെള്ളരിക്കാ മുതലായ ഏറെ ജലാംശമുള്ള പച്ചക്കറികളും വാഴച്ചുണ്ടും കൂണും പഴങ്ങളും തേനും
9. തേങ്ങ, വെളിച്ചെണ്ണ, മദ്യം, ചായ, കാപ്പി
10 യീസ്റ്റ് ഉപയോഗിച്ചു പുളിപ്പിച്ചുണ്ടാക്കിയ ആഹാരങ്ങളും അച്ചാറുകളും മുളകും മസാലകളും വിനാഗിരിയും
11. രാസപ്രവര്‍ത്തനങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന ആഹാരസാധനങ്ങളും മരുന്നുകളും
രാത്രി 11 മണിക്കു മുമ്പ് ഉറങ്ങണം.
ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പ് ആഹാരം കഴിക്കണം.
പാചകത്തിന് അലുമിനിയം പാത്രം ഉപയോഗിക്കരുത്.
കോട്ടണ്‍ വസ്ത്രമേ ഉപയോഗിക്കാവൂ.
ടി.വി. കാണുന്നതും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും ആഭരണങ്ങള്‍ ധരിക്കുന്നതും ഒഴിവാക്കണം.
കാന്‍സറിനെയെന്നല്ല, ഏതു രോഗത്തെയും പ്രതിരോധിക്കാന്‍ മാക്രോബയോട്ടിക്‌സ് നമ്മുടെ നാട്ടില്‍ ശിപാര്‍ശചെയ്യുന്ന ക്രമീകൃത മാക്രോബയോട്ടിക് ആഹാരക്രമം നമ്മുടെ നാട്ടിലെ പരമ്പരാഗത ആഹാരക്രമത്തില്‍നിന്ന് വളരെയൊന്നും മാറ്റമുള്ളതല്ല. അതിന്റെ 50-60 ശതമാനവും തവിടുകളയാത്ത അരിയുടെ ചോറാണ്. 25-30 ശതമാനം കിഴങ്ങുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികളാണ്. പയര്‍വര്‍ഗങ്ങളും പഴങ്ങളും 5 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. മാംസ്യവും കൊഴുപ്പും അടങ്ങിയ ആഹാരം കുറയ്ക്കണം. എല്ലാ ദിവസവും ഒരേ ആഹാരസാധനങ്ങള്‍തന്നെ ഒരേ രീതിയില്‍ പാകംചെയ്ത് കഴിക്കുന്നതു നന്നല്ല. വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്ന വ്യത്യസ്തമായ ഊര്‍ജങ്ങളുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നമ്മുടെ ഓരോരോ ആന്തരികാവയവങ്ങള്‍ക്കും ഊര്‍ജം സന്തുലിതമായി ലഭിക്കാന്‍ വിഭവങ്ങള്‍ വ്യത്യസ്തമായിരിക്കട്ടെ. പാനീയങ്ങളുടെ ആകെ അളവ് 4 ഗ്ലാസ്സില്‍ കൂടാന്‍ പാടില്ല.
മറ്റു രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ യഥാര്‍ഥത്തില്‍ ആരോഗ്യമുള്ളവരാണോ എന്നു സ്വയം കണ്ടെത്താന്‍ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടോ എന്നു നോക്കിയാല്‍ മതി.
ഒരിക്കലും ക്ഷീണം തോന്നാറില്ല. എല്ലായ്‌പ്പോഴും ഉണര്‍വും സന്തോഷവും ഉണ്ട്.
ഒരിക്കലും മലബന്ധമുണ്ടാവാറില്ല. നല്ല വിശപ്പുണ്ട്.
ഒരിക്കലും ദ്വേഷ്യം തോന്നാറില്ല.
എല്ലാം നല്ലതിനെന്നു കൃതജ്ഞതാഭാവത്തോടെ കാണാനും ശുഭാപ്തിവിശ്വാസത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും കഴിയുന്നുണ്ട്.
നല്ല ഉറക്കമുണ്ട്.
നല്ല ഓര്‍മശക്തി ഉണ്ട്.
ഇങ്ങനെ ആരോഗ്യമുള്ളവര്‍ക്കുമാത്രം മത്സ്യവും പാലും പാലുത്പന്നങ്ങളും മുട്ടയും മാംസവും മാംസോത്പന്നങ്ങളും ഒക്കെ വല്ലപ്പോഴും കഴിക്കാം.
എന്നാല്‍ ഇങ്ങനെ നല്ല ആരോഗ്യമുള്ളവര്‍ വളരെ ചുരുക്കമായിരിക്കും. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ രോഗാവസ്ഥയും മൂലകാരണങ്ങളും മനസ്സിലാക്കി സമഗ്രചികിത്സയ്ക്കു വിധേയരാകേണ്ടതുണ്ട്. ആന്തരികാവയവങ്ങളുമായി സൂക്ഷ്മമായി ബന്ധമുള്ള അക്യുപ്രഷര്‍ പോയിന്റുകളില്‍ സ്പര്‍ശിച്ചും പന്ത്രണ്ടു വിധത്തില്‍ നാഡി പരിശോധിച്ചുമൊക്കെയുള്ള,പല തലങ്ങളുള്ള, മാക്രോബയോട്ടിക് രോഗനിര്‍ണയത്തിലൂടെ മറ്റു രോഗനിര്‍ണയസംവിധാനങ്ങള്‍ക്കൊന്നും കണ്ടെത്താനാവില്ലാത്ത അവസ്ഥയിലുള്ള കാന്‍സര്‍പോലും കണ്ടെത്താനാവും.
* ലേഖകന്‍ ദിവംഗതനായ പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്താ സ്ഥാപക പ്രസിഡന്റായി 1 2 വര്‍ഷം മുമ്പ് തുടങ്ങിയ മാക്രോബയോട്ടിക് സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ തുടക്കം മുതല്‍ അതിന്റെ ഓണററി ഡയറക്ടറും മാക്രോബയോട്ടിക് കണ്‍സള്‍ട്ടന്റും ആണ്.
ഫോണ്‍ : 04822 276617, 9447858743, 9447230159