ജോസാന്റണി
(അന്നധന്യത മാസിക മുഖക്കുറി - ഫെബ്രുവരി 2006)
ഒരു വസ്തു
ഭക്ഷ്യയോഗ്യമാണോ , അല്ലയോ എന്നു വിവേചിച്ചറിയാന്‍ മൃഗങ്ങള്‍ക്കു പോലും ശേഷിയുണ്ട്. ആദിമമനുഷ്യനും ഈ ശേഷി വേണ്ടത്ര ഉണ്ടായിരുന്നു. ഉള്വെളിവ് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ ശേഷിയുടെ യുക്തിഭദ്രമായ ആവിഷ്കാരമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഉള്വെളിവിനു സ്ഥാനമേയില്ല എന്ന ധാരണയാണ് ആധുനിക ശാസ്ത്രവിശ്വാസികളുടെ ഒരു അശാസ്ത്രീയത.
ഉള്വെളിവിനുള്ള പ്രാധാന്യം എന്താണ? സചേതനവും അചേതനവുമായ
എല്ലാ പദാര്ഥോര്ജങ്ങളും ഒരേ പ്രകൃതി നിയമങ്ങള്ക്കു വിധേയമാണ്. പരമാണുവിലെ കണങ്ങള്‍ മുതല്‍ അണ്ഡകടാഹം വരെ ചലിക്കുന്നത് പ്രപഞ്ചത്തിന്റെയും
ജീവന്റെയും പരിണാമത്തിലും ഒരു ബോധം പ്രവര്ത്തിക്കുന്നുണ്ടെന്ന്
സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും.
യാദൃച്ഛികതയിലൂടെ
ഇത്രയും ക്രമീകൃതമായ ഒരു പ്രപഞ്ച സംവിധാനമോ പരിണാമ ശ്രേണിയോ ഉളവായിവന്നു എന്ന് വിശ്വസിക്കുന്നത്
സംഭവ്യതാസിദ്ധാന്തത്തിനു പോലും നിരക്കുന്നതല്ല.
ഈ ബോധം പ്രപഞ്ചത്തിനു
പുറത്തു നിന്ന് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണ്ടി വന്നാല്‍ സംഹരിക്കുകയും ചെയ്യുന്ന ഒരു മഹാമനുഷ്യനാണെന്നു ധരിക്കരുത്. എല്ലാറ്റിന്റെയും ഉള്ളില്‍ തന്നെയുള്ള പ്രകൃതി നിയമാവബോധമാണ്.
ഈശ്വരന് നമ്മുടെയെല്ലാം ഉള്ളിലുണ്ടെന്നു പറയുമ്പോള്‍
നമുക്കെല്ലാം ഈ പ്രപഞ്ചത്തിന്റെ സുസ്ഥിരതയ്ക്കും പരിണാമത്തിനും ഇണങ്ങും
വിധം ജീവിക്കേണ്ടത് എങ്ങനെയാണെന്ന ബോധ്യം ഉള്ളിലുണ്ടെന്നുതന്നെയാണ് അര്ത്ഥം.
ഞാന്‍ ഈ മഹാപ്രപഞ്ചത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കണ്ണിയാണ് എന്ന പരമാര്ഥത്തിലേക്ക് ഉള്ക്കണ്ണു തുറക്കാന്‍ നമുക്കാവും. ഇങ്ങനെ ലഭിക്കുന്ന ഉള്വെളിവാണ്് വേദഗ്രന്ഥങ്ങളില്‍ ദൈവവചനമായും ശാസ്ത്ര ഗ്രന്ഥങ്ങളില്‍
പ്രകൃതിനിയമങ്ങളായും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.
ഏതു രോഗത്തിനും, മാനസികരോഗത്തിനു പോലും, ശാരീരികമായ ഒരു തലമുണ്ട്.
മനസ്സിന്റെ പ്രവര്ത്തനം മസ്തിഷ്കത്തിലെ അതിസൂക്ഷ്മമായ രാസ വൈദ്യുത പ്രവര്ത്തനങ്ങളോടൊപ്പമാണു
നടക്കുന്നത്. അവ സത്യത്തില്‍ രണ്ടല്ല.
സദ്വിചാരങ്ങളും സദ്വികാരങ്ങളും മസ്തിഷ്കത്തിലുണ്ടാക്കുന്ന
രാസവൈദ്യുത പ്രവര്ത്തനങ്ങളുടെ ഫലമായി ശരീരത്തിന്റെ പ്രവര്ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ളതും രോഗമുക്തിക്കു
സഹായകമായതുമായ എന്തെങ്കിലുമൊക്കെ ശരീരത്തില്‍ ഉളവാകാന്‍
സാധ്യതയുണ്ട്. ധ്യാനവും ശുഭചിന്തകളുമൊക്കെ ഉണ്ടാക്കുന്ന
രോഗമുക്തികളെ ഇങ്ങനെ വിശദീകരിക്കാനാവും.
ഏതു രോഗത്തിന്റെയും
മൂലകാരണം അവര്‍ കഴിച്ചു പോന്നിട്ടുള്ള ആഹാരത്തിലാണ്.
അവരുടെ രോഗം പോകാന്‍ അനുയോജ്യമായ ആഹാരമെന്തെന്നു
നിര്ണയിക്കുന്നിടത്താണ് ഡോക്ടര്‍ തന്റെ
ശാസ്ത്രജ്ഞാനവും ഉള്ക്കാഴ്ചയും പ്രകടമാക്കേണ്ടത്.
പച്ചിലകള്‍ മാത്രം കഴിച്ചു ജീവിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍
ഉണ്ടാകുന്ന പ്രതിപ്രവര്ത്തനമാവില്ല, മറ്റൊരു ശരീരപ്രകൃതിയുള്ള രോഗിയ്ക്ക് അതേ രോഗം തന്നെയാണു ബാധിച്ചിട്ടുള്ളതെങ്കിലും,
ഉണ്ടാവുക. ഓരോ രോഗിയുടെയും ശരീര പ്രകൃതിയും രോഗസ്വഭാവവും
സൂക്ഷമമായുംസമഗ്രമായും നിര്ണയിച്ച ശേഷമുള്ള ചികിത്സയേ ശാസ്ത്രീയമാവൂ.
ഓരോരുത്തര്ക്കും നല്കുന്ന ഔഷധം വ്യത്യസ്തമായ പ്രതിപ്രവര്ത്തനം ഉളവാക്കാം എന്ന കാര്യം ഇപ്പോള്‍ അലോപ്പതിയില്‍
പരിഗണിക്കാറില്ല. അതിനാല്‍ അത് ഇപ്പോള്‍ വേണ്ടത്ര ശാസ്ത്രീയമല്ല എന്നു പറയണം.
ഓരോ വ്യക്തിയുടെയും
ശരീരം മെലിഞ്ഞതോ വണ്ണമുള്ളതോ എന്നതുള്പ്പെടെയുള്ള പ്രത്യേകതകള്‍
ഒറ്റനോട്ടത്തില്‍ തന്നെ ഗ്രഹക്കാനുള്ള ശേഷി ഡോക്ടര്മാര്ക്ക് ഉണ്ടാകണം. രോഗാവസ്ഥ കൂടുതല്‍
സൂക്ഷ്മമായി ഗ്രഹിക്കാന്‍ നാഡിമിടിപ്പു സൂക്ഷ്മമായി
പരിശോധിക്കുന്ന രീതി ഇന്ത്യയിലെ പാരമ്പര്യ വൈദ്യത്തിലുണ്ട്. ചൈനയില്‍
അക്യുപങ്ചര്‍ ബിന്ദുക്കളില്‍ സൂക്ഷ്മമായി അമര്ത്തി നോക്കി ആന്തരികാവയവങ്ങളുടെ അവസ്ഥ
അറിയുന്ന രീതിയുമുണ്ട്. ഇവകൂടി ഉപയോഗിച്ച് രോഗനിര്ണയം നടത്തുകയും ആഹാരമുപയോഗിച്ച് രോഗം ഉന്മൂലനം ചെയ്യുകയും ചെയ്താല്‍
ചികിത്സ കൂടുതല്‍ ശാസ്ത്രീയമാവും.
നമ്മുടെയെല്ലാം
ഉള്ളിലുള്ള ഉള്‍വെളിവുകള്‍ ഗണിതത്തിലെ
അടിസ്ഥാനപ്രമാണങ്ങള്‍ പോലെ ക്രമീകരിച്ച് ആവിഷ്കരിച്ചിട്ടുള്ള താവോദര്ശനത്തിന്റെ അടിത്തറയില്‍
കെട്ടിപ്പടുത്തിട്ടുള്ളതാണ് മാക്രോബയോട്ടിക്സ്.
ആ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പഠിച്ചാലും അനുദിന
ജീവിതത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാലും മാക്രോബയോട്ടിക്സ് തികച്ചും ശാസ്ത്രീയമാണ്.
ശാസ്തീയമായ
രോഗചികിത്സ രോഗലക്ഷണങ്ങളോടൊപ്പം രോഗാവസ്ഥയും ആ അവസ്ഥ ഉണ്ടാകാനുള്ള ശരീരശാസ്ത്രപരമായ
കാരണങ്ങളും മൂലകാരണമായ ആഹാരശൈലിയും ഗ്രഹിച്ച് ആഹാരത്തെ ഔഷധമാക്കി മാറ്റിക്കൊണ്ടുള്ളതായിരിക്കണം.
ശരീരശാസ്ത്രപരമായ
കാരണങ്ങള്‍ എന്നും ആഹാരം എന്നും പറയുമ്പോള്‍ നമ്മുടെ ആന്തരികാവയവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്
എങ്ങനെയെന്നും അവയോരോന്നിനും ആവശ്യകമായ ആഹാരസാധനങ്ങളുടെ ഊര്ജമെന്തെന്നും
ഒരോ ആഹാരസാധനങ്ങളും എങ്ങനെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നുമുള്ള അറിവ് വേണം. അത് മാക്രോബയോട്ടിക്സുപോലെ മറ്റൊരു ചികിത്സാശാസ്ത്രവും വിശദീകരിക്കുമെന്നു തോന്നുന്നില്ല.
അതിനാല്‍ മറ്റു ചികിത്സകള്‍ ചെയ്യുന്നവരും മാക്രോബയോട്ടിക്സില്‍ പറയുന്ന ക്രമീകൃതാഹാരം കഴിച്ചുകൊണ്ട് ചികിത്സിച്ചാല്‍ ആ ചികിത്സതന്നെ കൂടുതല്‍ ശാസ്ത്രീയവും ഫലപ്രദവുമായിത്തീരുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ