യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിൽ നിന്ന്
കേരളത്തിലെ ആരോഗ്യനിലവാരം അധഃപതിച്ചു കൊണ്ടിരിക്കുന്നതിന്റെ മുഖ്യകാരണം നാം നമ്മുടെ പരമ്പരാഗത ആഹാരശീലങ്ങള്‍ കൈവെടിഞ്ഞതാണല്ലൊ.
അതു വീണ്ടെടുക്കാന്‍ സ്വാശ്രിതസ്വഭാവമുള്ള കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന ബോധ്യത്തോടെ നടത്തുന്ന ഭക്ഷ്യ ആരോഗ്യ സ്വരാജ് കാമ്പയിനില്‍ ഈ പുസ്തകവും ഇതിലെ ആശയങ്ങളും പ്രചരിപ്പിക്കുന്നതാണ്.
കുതിര്‍ത്ത ഉണക്കലരി - 50 ഗ്രാം
ശര്‍ക്കരയോ ചക്കരയോ - ആവശ്യത്തിന്
തേങ്ങാപ്പാല്‍ - 50 മി. ലി.
അശോകപ്പൂവ് 20 ഗ്രാം എടുത്ത് കഴുകിയതും 50 ഗ്രാം ഉണക്കലരി കുതിര്‍ത്തെടുത്തതും ചേര്‍ത്ത് നന്നായ് കല്ലില്‍ വച്ച് അരച്ചെടുക്കുക. ആവശൃത്തിന് ശര്‍ക്കരയോ ചക്കരയോ ചേര്‍ത്ത് പാകത്തിനുള്ള വെള്ളം ചേര്‍ത്ത് കുറുക്കിയെടുക്കുക. അടുപ്പില്‍നിന്ന് വാങ്ങുന്നതിന് മുമ്പ് തേങ്ങാപ്പാലും ചേര്‍ക്കുക.
പ്രയോജനങ്ങള്‍:
മൂലക്കുരു, ഏനല്‍ഫിഷര്‍, വെള്ളപോക്ക്, ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍, ത്വഗ്‌രോഗങ്ങള്‍, എന്നിവയ്ക്ക് ഗുണപ്രദമാണ്. രോഗത്തിന്റെ ശമനത്തിനായി ഉപയോഗിക്കുന്നവര്‍ ഒരു നേരത്തെ ആഹാരം ഈ പുഡ്ഡിങ്ങ് മാത്രമാക്കി ചുരുക്കണം.